Connect with us

52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേര്‍ഷ്യന്‍ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങള്‍; നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് വലിയ തട്ടിപ്പിനും ഗൂഢാലോചനയുടെ ഇരയാണെന്നും അഭിഭാഷകന്‍

News

നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് വലിയ തട്ടിപ്പിനിരയായതാണെന്നും ഗൂഢാലോചനയുടെ ഇരയാണെന്നും നടിയുടെ അഭിഭാഷകന്‍. 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി ജാക്വിലിനെ കൂടി പ്രതി ചേര്‍ത്ത പശ്ചാത്തലത്തിലാണ് പ്രതികരണം.

ജാക്വിലിന്‍ എല്ലായ്‌പ്പോഴും അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുകയും ഇന്നുവരെ പുറപ്പെടുവിച്ച എല്ലാ സമന്‍സുകളിലും ഹാജരാകുകയും ചെയ്തിട്ടുണ്ടെന്നും അഭിഭാഷകന്‍ പറയുന്നു. നടി വഞ്ചിക്കപ്പെട്ടതാണെന്നും തട്ടിപ്പിന് ഇരയായതാണെന്നുമുള്ള കാര്യം അന്വേഷണ ഏജന്‍സികള്‍ പരിഗണിച്ചില്ല. അദ്ദേഹം വ്യക്തമാക്കി.

52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേര്‍ഷ്യന്‍ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് നടിക്ക് സുകേഷ് നല്‍കിയത്. ഏപ്രിലില്‍ നടിയുടെ ഏഴു കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു.

കേസില്‍ 36 കാരിയും ശ്രീലങ്കന്‍ പൗരയുമായ നടിയെ കേസില്‍ ഇ.ഡി പലവട്ടം ചോദ്യം ചെയ്തിരുന്നു.ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പര്‍ ഹീറോ ഫിലിം നിര്‍മിക്കാമെന്ന് സുകേഷ് വാഗ്ദാനം നല്‍കിയിരുന്നു.

More in News

Trending

Uncategorized