News
‘പറച്ചിലുകള്‍ ഇഷ്ടമാണ്..ചൊറിച്ചില്‍ ആകാതിരുന്നാല്‍ മതി’; കമന്റിന് മറുപടിയുമായി ഷമ്മി തിലകന്‍
‘പറച്ചിലുകള്‍ ഇഷ്ടമാണ്..ചൊറിച്ചില്‍ ആകാതിരുന്നാല്‍ മതി’; കമന്റിന് മറുപടിയുമായി ഷമ്മി തിലകന്‍
ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാപ്പന്‍ എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആദ്യദിനം മുതല്‍ തന്നെ പ്രേക്ഷക നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ചിത്രത്തില്‍ ഷമ്മി തിലകന്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ഈ കഥാപാത്രം ഏറെ കയ്യടി നേടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഷമ്മി പങ്കുവച്ച പോസ്റ്റിന് താഴെ വന്ന കമന്റിന് നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. ‘ചാലക്കുടിയില്‍’പാപ്പന്‍’ കളിക്കുന്ന ഡി’ സിനിമാസ് സന്ദര്‍ശിച്ച ‘എബ്രഹാം മാത്യു മാത്തന്‍’ സാറിനെ പോയി കണ്ടിരുന്നു. ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോണ്‍ വാങ്ങിത്തന്നു. യാത്ര പറഞ്ഞു കാറില്‍ കയറുമ്പോള്‍ ഒപ്പം നിര്‍ത്തി ഒരു ഫോട്ടോ എടുത്തോട്ടേ എന്ന് ചോദിച്ചു. അതുകഴിഞ്ഞ് ഒന്നുകൂടി ചോദിച്ചു..
‘കത്തി കിട്ടിയോ സാറേ’..അതിന് അദ്ദേഹം പറഞ്ഞത്..; ‘അന്വേഷണത്തിലാണ്’..! ‘കിട്ടിയാലുടന്‍ ഞാന്‍ വന്നിരിക്കും’..! ‘പൊക്കിയെടുത്ത് അകത്തിടുകേം ചെയ്യും’..!കര്‍ത്താവേ..; ഈ സാറെന്നെക്കൊണ്ട് ഇനിയും പാടിക്കുമോ.. കുയില പുടിച്ച് കൂട്ടില്‍ അടച്ച്..; കൂവ സൊല്ലുഗിറ ഉലകം..! മയില പുടിച്ച് കാല ഒടച്ച്..; ആട സൊല്ലുഗിറ ഉലകം..! എന്തായാലും, കത്തി കിട്ടിയാല്‍ പറ സാറേ ഞാന്‍ അങ്ങ് വന്നേക്കാം..!’, എന്നായിരുന്നു ഷമ്മി തിലകന്റെ പോസ്റ്റ്.
ഈ പോസ്റ്റിന് ‘ഞാനൊന്നും മിണ്ടുന്നില്ല… ചിലപ്പോള്‍ മാന്തിയാലോ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനാണ് ഷമ്മിയുടെ മറുപടി. ‘പറച്ചിലുകള്‍ ഇഷ്ടമാണ്..ചൊറിച്ചില്‍ ആകാതിരുന്നാല്‍ മതി’, എന്നായിരുന്നു നടന്റെ മറുപടി കമന്റ്.
സുരേഷ് ഗോപിയുടെ കരിയറിലെ 252ാം ചിത്രമാണ് പാപ്പന്‍. എബ്രഹാം മാത്യു മാത്തന്‍ എന്നായിരുന്നു സുരേഷ് ഗോപി കഥാപാത്രത്തിന്റെ പേര്. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേര്‍ന്നാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. െ്രെകം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും മുഖ്യ വേഷങ്ങളില്‍ എത്തിയിരുന്നു.
