Connect with us

“ഭാര്യയും ഭര്‍ത്താവും തുല്യരാണ്; പക്ഷേ എന്തേലും സാഹചര്യം വന്നാല്‍ സ്ത്രീകളാണ് അവരുടെ ജോലി നിര്‍ത്തുന്നത്; കല്യാണം കഴിക്കുന്നതിന്റെ മുന്‍പ് ഇഷ്ടമുള്ളത് പോലെ ജീവിച്ചു; കഥയല്ലിത് ജീവിതത്തിലൂടെ മലയാളികൾക്ക് ഉപദേശമേകിയ വിധുബാലയുടെ വാക്കുകൾ !

News

“ഭാര്യയും ഭര്‍ത്താവും തുല്യരാണ്; പക്ഷേ എന്തേലും സാഹചര്യം വന്നാല്‍ സ്ത്രീകളാണ് അവരുടെ ജോലി നിര്‍ത്തുന്നത്; കല്യാണം കഴിക്കുന്നതിന്റെ മുന്‍പ് ഇഷ്ടമുള്ളത് പോലെ ജീവിച്ചു; കഥയല്ലിത് ജീവിതത്തിലൂടെ മലയാളികൾക്ക് ഉപദേശമേകിയ വിധുബാലയുടെ വാക്കുകൾ !

“ഭാര്യയും ഭര്‍ത്താവും തുല്യരാണ്; പക്ഷേ എന്തേലും സാഹചര്യം വന്നാല്‍ സ്ത്രീകളാണ് അവരുടെ ജോലി നിര്‍ത്തുന്നത്; കല്യാണം കഴിക്കുന്നതിന്റെ മുന്‍പ് ഇഷ്ടമുള്ളത് പോലെ ജീവിച്ചു; കഥയല്ലിത് ജീവിതത്തിലൂടെ മലയാളികൾക്ക് ഉപദേശമേകിയ വിധുബാലയുടെ വാക്കുകൾ !

മലയാള സിനിമയിലും ടെലിവിഷനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന നടിയാണ് വിധുബാല. ഒരു കാലത്ത് നായികയായി തിളങ്ങി നിന്നിരുന്ന വിധുബാല പതിനഞ്ച് വര്‍ഷത്തോളമായി അഭിനയ ജീവിതത്തോട് വിട പറഞ്ഞിട്ട്. വിവാഹം കഴിഞ്ഞതോടെ കുഞ്ഞിന് വേണ്ടി കുറച്ചധികം സമയം മാറ്റി വച്ചതാണ് തനിക്ക് ഈ ഇടവേള എടുക്കാൻ കാരണമായതെന്ന് താരം തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

സിനിമാഭിനയത്തില്‍ നിന്നും മാറി നില്‍ക്കാന്‍ സ്വയം തീരുമാനിച്ചതായിരുന്നെന്ന് വിധുബാല പറയുന്നു. നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

മാജിഷ്യനായിരുന്ന അച്ഛനെ കുറിച്ചും വിധുബാല മനസുതുറന്നു….. ‘അച്ഛന്‍, അമ്മ എന്ന് പറയുന്നത് വളരെ വികാരം വരുന്ന വാക്കുകളാണ്. അവര്‍ രണ്ടാളും എനിക്കും എന്റെ ഏട്ടനും സ്വതന്ത്ര്യം തന്നു. ഞങ്ങളെ ഞങ്ങളാക്കിയവരാണ് അവര്‍ രണ്ടാളും. അച്ഛന്‍ അധ്യാപകനായിരുന്നു. പിന്നെ അദ്ദേഹത്തിന് മാജിഷ്യനാവണമെന്ന് തോന്നി.

ഇനി പഠിപ്പിക്കണ്ട, മാജിക് തുടങ്ങണമെന്ന് തീരുമാനിച്ചു. അച്ഛന് പന്ത്രണ്ട് വയസുള്ളപ്പോള്‍ വന്ന ആഗ്രഹമായിരുന്നു മാജിക്. അച്ഛന്‍ മദ്രാസില്‍ പഠിക്കുന്ന സമയത്ത് കണ്ട മാജിക്കിലൂടെയാണ് അങ്ങൊരു മോഹം ഉണ്ടായത്’ നടി പറയുന്നു.

അന്ന് അമ്മ, അച്ഛനോട് ജോലി കളഞ്ഞ് ഇതിന് ഇറങ്ങേണ്ടെന്ന് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് ഈ പറയുന്ന വിധുബാലയോ, ഭാഗ്യനാഥോ, മാധവന്‍ ഭട്ടും ഇല്ലാതെയാവും. അതിനെന്താ അപ്പുവേട്ടേ നമുക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്ന് അമ്മ പറഞ്ഞു. അങ്ങനെ ചെന്നൈയിലേക്ക് പോയി. വാടക വീട്ടില്‍ താമസിച്ചു. അവിടുന്നാണ് ഞങ്ങളുടെ ജീവിതം പിന്നീട് തുടങ്ങുന്നത്. അച്ഛനില്‍ നിന്നും കുറച്ചൊക്കെ മാജിക് ഞങ്ങളും പഠിച്ചു.

എന്റെ ഡാന്‍സ് ടീച്ചറിനെ വച്ച് ഒരു മാജിക് ചെയ്തിരുന്നു. ബേര്‍ണിങ് മാജികാണ്. ഇതെല്ലാം ട്രിക്ക് ആണല്ലോ. അങ്ങനെ ബേര്‍ണിങ്ങിന് കിടത്തി. അവിടെ ഇറങ്ങാനായി ഒരു ഡോറൊക്കെ ഉണ്ട്. പക്ഷേ അവരതില്‍ കുടുങ്ങി പോയി. അച്ഛന്‍ തീ കൊടുത്തപ്പോള്‍ ഉള്ളിലേക്ക് തീ പിടിച്ചു. ടീച്ചര്‍ ഉള്ളില്‍ കിടന്ന് ഒച്ച എടുക്കുന്നുണ്ട്.

പക്ഷേ മ്യൂസിക് ഭയങ്കര ഒച്ചത്തിലുള്ളത് കൊണ്ട് കേള്‍ക്കാന്‍ പറ്റിയില്ല. ഏട്ടന് പെട്ടെന്ന് എന്തോ സംശയം തോന്നി. അദ്ദേഹം കര്‍ട്ടന്‍ എന്ന് പറഞ്ഞ് അതിനിട്ട് ഒറ്റ തട്ട് കൊടുത്തു. അത് മൊത്തം പൊളിഞ്ഞ് താഴെ വീണു. അന്ന് ടീച്ചറിന്റെ പിരുകം ഒക്കെ കത്തി പോയെന്ന് വിധുബാല പറയുന്നു.

വിവാഹശേഷം അഭിനയം നിര്‍ത്തിയതിനെ കുറിച്ച് വിധുബാല പറയുന്നു. ‘ഭാര്യയും ഭര്‍ത്താവും തുല്യരാണ്. പക്ഷേ എന്തേലും സാഹചര്യം വന്നാല്‍ സ്ത്രീകളാണ് അവരുടെ ജോലി നിര്‍ത്തുന്നത്. അങ്ങനൊരു കാരണം കൊണ്ടാണ് 1979 ല്‍ ഞാനെന്റെ അഭിനയം നിര്‍ത്തിയത്. കല്യാണം കഴിക്കുന്നതിന്റെ മുന്‍പ് എനിക്ക് ജീവിക്കണമെന്ന് തോന്നി. നാല് കൊല്ലം എനിക്കിഷ്ടമുള്ളതെല്ലാം ചെയ്തു. ഒരു അമ്മയാവുക എന്നതെനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്.

ആ മോഹം പൂര്‍ണമായും ആസ്വദിക്കാന്‍ വേണ്ടി ഒരു ജോലിയ്ക്കും പോയില്ല. മോന്‍ എന്‍ജിനീയറിങ്ങിന് പോവുന്നത് വരെ എന്റെ ജീവിതം മകന് വേണ്ടി ഞാന്‍ സമര്‍പ്പിച്ചു’ നടി പറയുന്നു. കഥയല്ലിത് ജീവിതം എന്ന അമൃതാ ടി വി പരുപാടിയിലൂടെയാണ് ഇന്ന് മലയാളികൾ വിധുബാലയെ ഓർക്കുന്നത്.

about vidhu bala

More in News

Trending

Recent

To Top