Connect with us

വസ്ത്രാലങ്കാരജോലി നല്‍കാമെന്ന് ഉറപ്പുനല്‍കി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ ഫഌറ്റിലെത്തി പീ ഡീപ്പിച്ചു; ഗായകനും സംഗീതസംവിധായകനുമായ രാഹുല്‍ ജെയിനിനെതിരെ യുവതി

News

ബോളിവുഡ് ഗായകനും സംഗീതസംവിധായകനുമായ രാഹുല്‍ ജെയിനിന്റെ പേരില്‍ ബ ലാത്സംഗക്കേസ്. മുംബൈയിലെ രാഹുലിന്റെ ഫഌറ്റില്‍ ബലാത്സംഗത്തിനിരയായെന്ന മുപ്പതുകാരിയുടെ പരാതിയിലാണ് മുംബൈ പോലീസ് കേസെടുത്തത്. മറ്റൊരുസ്ത്രീയുടെ സമാനസ്വഭാവമുള്ള പരാതിയില്‍ കഴിഞ്ഞവര്‍ഷവും രാഹുല്‍ ജെയിനിന്റെ പേരില്‍ കേസെടുത്തിരുന്നു.

വസ്ത്രാലങ്കാരജോലി നല്‍കാമെന്ന് ഉറപ്പുനല്‍കി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ അന്ധേരി ഏരിയയിലെ ബഹുനിലക്കെട്ടിടത്തിലെ ഫഌറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. ഓഗസ്റ്റ് 11ന് ഫഌറ്റിലെത്തിയപ്പോള്‍ രാഹുല്‍ ജെയിന്‍ ബ ലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.

തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനെ എതിര്‍ത്തപ്പോള്‍ രാഹുല്‍ ആക്രമിച്ചെന്നും യുവതി പറയുന്നു. പരാതിയില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഒഷിവാര പോലീസ് അറിയിച്ചു.

അതേസമയം യുവതിയെ അറിയില്ലെന്നും ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും രാഹുല്‍ ജെയിന്‍ പറഞ്ഞു. ബോളിവുഡ് ഗാനരചയിതാവായ സ്ത്രീയുടെ പരാതിയിലാണ് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ രാഹുലിന്റെപേരില്‍ ബ ലാത്സംഗം, നിര്‍ബന്ധിത ഗ ര്‍ഭച്ഛിദ്രം, കുട്ടിയെ ഉപേക്ഷിക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്.

More in News

Trending