ഒരു മയത്തിലൊക്കെ തള്ളിക്കൂടെ; ന്നാ താന്‍ കേസ് കൊട് 25 കോടി പോസ്റ്ററിനെ ട്രോളി സോഷ്യല്‍ മീഡിയ!
കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ ഒരു സോഷ്യോ- പൊളിറ്റക്കൽ ഡ്രാമയാണ് ചിത്രം. കുഞ്ചാക്കോ ബോബന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന റെക്കോഡിലേക്ക് മുന്നേറുകയാണ് കേസ് കൊട്.
എന്നാല്‍ ചിത്രം 25കോടി കളക്ഷന്‍ അഞ്ച് ദിവസം കൊണ്ട് നേടിയെന്ന പോസ്റ്ററാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുള്ള സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പോസ്റ്റര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കുവെച്ചിട്ടുണ്ട്.
പക്ഷെ സിനിമക്ക് 25 കോടി കളക്ഷന്‍ ലഭിച്ചിട്ടില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്. കേരളത്തില്‍ മാത്രം റിലീസ് ചെയ്ത ചിത്രം എങ്ങനെയാണ് അഞ്ച് ദിവസം കൊണ്ട് ഇത്രയും കളക്ഷന്‍ നേടുന്നതെന്നാണ് പലരും പോസ്റ്ററിന് കമന്റ് ആയി ചോദിക്കുന്നത്.പ്രൊമോഷന്‍ ഫിഗര്‍ ആണെങ്കിലും ഒരു മയത്തിലൊക്കെ തള്ളിക്കൂടെ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 18നാണ് ചിത്രം ജി.സി.സിയില്‍ റിലീസ് ചെയ്യുക.
സിനിമ രണ്ട് ദിനം കൊണ്ട് നേടിയ കളക്ഷന്‍ അഞ്ച് കോടി ആണെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു അങ്ങനെ എങ്കില്‍ അഞ്ച് ദിവസത്തെ കളക്ഷന്‍ 25 കോടിയിലേക്ക് എത്തിയതിന്റെ മാജിക്ക് എന്താണെന്ന് പറയണമെന്ന്ആ വശ്യപ്പെടുകയാണ് സോഷ്യല്‍ മീഡിയ.
