Malayalam
ഡീപ്പ് നെക്ക്, എംബ്രോയിഡേര്ഡ് ലെഹങ്ക; ലുക്ക് മാറ്റിപ്പിടിച്ച് പ്രിയാ വാര്യര്‍; ചിത്രം വൈറൽ
ഡീപ്പ് നെക്ക്, എംബ്രോയിഡേര്ഡ് ലെഹങ്ക; ലുക്ക് മാറ്റിപ്പിടിച്ച് പ്രിയാ വാര്യര്‍; ചിത്രം വൈറൽ
ഗ്ലാമറസ്സ് ലുക്കില്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടി പ്രിയാ വാര്യര്‍. ഒരു ഹാന്‍ഡ് പ്രിന്റഡ്, ഡീപ്പ് നെക്ക്, എംബ്രോയിഡേര്ഡ് ലെഹങ്കയും ഒപ്പം പരമ്ബരാഗത ആഭരണങ്ങളും കഴുത്തിലണിഞ്ഞുകൊണ്ടാണ് താരം ഫോട്ടോകളില്‍ പ്രത്യക്ഷേപ്പെടുന്നത്.
ദാഗ കി കഹാനിയാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലിപ്സ്റ്റിക്കും ചെറിയ ചുവന്ന പൊട്ടുമായി സിംപിള്‍ മേക്കപ്പിലാണ് താരം ആരാധകര്‍ക്ക് മുന്‍പിലായി ഫോട്ടോകളിലൂടെ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിനടിയിലായി സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് കമന്റുകളുടെ എത്തിയത്.പ്രിയയെ കാണാന്‍ ‘രാജകുമാരിയെ പോലെയുണ്ട്’ എന്നാണു ഇതില്‍ ചിലരുടെ അഭിപ്രായം. ‘ശ്രീദേവി ബംഗ്ലാ’യുടെ ട്രെയിലര്‍ അടുത്തിടെയാണ് പുറത്തുവന്നത്. തുടര്‍ന്ന് മികച്ച അഭിപ്രായം ട്രെയിലറിന് ലഭിക്കുകയും ചെയ്തിരുന്നു. ചിത്രത്തില്‍ സിനിമ താരത്തിന്റെ റോളിലാണ് പ്രിയ എത്തുന്നത്.
