Malayalam
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍, മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍, മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍
രാജ്യം ഇന്ന് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി താരങ്ങളാണ് സ്വാതന്ത്ര്യദിന ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ആശംസകള്‍ നേര്‍ന്നു.
മോഹന്‍ലാലും മമ്മൂട്ടിയും ‘ഹര് ഘര്‍ തിരംഗ’യുടെ ഭാഗമായും നേരത്തെ രംഗത്ത് എത്തിയിരുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഹര് ഘര്‍ തിരംഗ’ പരിപാടിയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, മേജര്‍ രവി, ജയറാം ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തിരുന്നു.
കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹന്‍ലാല്‍ പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വ്വം പങ്ക് ചേരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘ഹര് ഘര്‍ തിരംഗ’ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തിരുന്നു.
ക്യാംപെയ്ന് ഏറ്റെടുത്ത് നടന് മമ്മൂട്ടിയും കൊച്ചിയിലെ തന്റെ വീട്ടില്‍ പതാക ഉയര്‍ത്തി. ഭാര്യ സുല്‍ഫത്ത്, നിര്‍മാതാക്കളായ ആന്റോ ജോസഫ്, എസ്. ജോര്‍ജ്, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം പതാക ഉയര്‍ത്തിയത്. സ്വതന്ത്രമായ ഇന്ത്യക്ക് 75 വയസ്സ്, അതില്‍ 57 വര്‍ഷം ഈ രാജ്യത്ത് ജീവിക്കാനായത് പുണ്യം. അഭിമാനം എന്ന് കുറിച്ചു കൊണ്ടാണ് ജയറാം വീട്ടില്‍ പതാക ഉയര്‍ത്തിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം എല്ലാവര്ക്കും സ്വാതന്ത്ര്യദിനാശംസകളും ജയറാം നേര്‍ന്നിരുന്നു.
