Connect with us

ഇത്ര മിടുക്കനായ മാരാര്‍ ഉണ്ടായിട്ടും ഇന്ദുചൂഢന്‍ 6 വര്‍ഷം ജയിലില്‍ കിടന്നതെന്തുകൊണ്ട്; വര്‍ഷങ്ങള്‍ക്കിപ്പുറം തുറന്ന് പറഞ്ഞ് സംവിധായകന്‍ ഷാജി കൈലാസ്

Malayalam

മോഹന്‍ലാലിന്റെ കരിയറിലെ ഏക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമാണ് നരസിംഹം. ചിത്രം പുറത്തിറങ്ങി രണ്ടു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതുവരെയും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ മാരാര്‍ ഉണ്ടായിട്ടും ഇന്ദുചൂഢന്‍ 6 വര്‍ഷം ജയിലില്‍ കിടന്നതെന്തുകൊണ്ടെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ഷാജി കൈലാസ്.

കോടതിയില്‍ നിന്നും ഇറക്കികൊണ്ടുവരാന്‍ സാമര്‍ത്ഥ്യമുള്ള മാരാര്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇന്ദുചൂഢന്‍ 6 വര്‍ഷം ജയിലില്‍ കിടന്നതെന്ന ചോദ്യം അടുത്ത കാലത്തായി സിനിമ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ആ ചോദ്യത്തിന് സംവിധായകന്‍ ഷാജി കൈലാസ് പറഞ്ഞ ഉത്തരമാണ് ശ്രദ്ധ നേടുന്നത്.

ജയിലില്‍ കിടക്കുമ്പോള്‍ ഇന്ദുചൂഡന്‍ ആരെയും സ്വാധീനിക്കാന്‍ പോയില്ല. ചെയ്യാത്ത കുറ്റത്തിനാണ് അയാള്‍ ജയിലില്‍ കിടന്നത്. അച്ഛന്‍ കംപ്ലീറ്റ് ലോക്ക്ഡായി. അച്ഛന് പ്രശ്‌നമുണ്ടാകുമ്പോള്‍ അദ്ദേഹത്തെ ജയിലില്‍ കേറ്റാന്‍ പാടില്ല. തനിക്ക് ഒരു പ്രശ്‌നമുണ്ടായാല്‍ താന്‍ സഹിച്ചോളാം. പക്ഷേ അച്ഛന് പ്രശ്‌നമുണ്ടാവാന്‍ പാടില്ല.

ആ രീതിയിലാണ് അയാള്‍ സുഹൃത്തായ നന്ദഗോപാല്‍ മാരാരെ സമീപിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രണ്ടാം പകുതി എഴുതി കഴിഞ്ഞപ്പോഴാണ് നന്ദഗോപാല്‍ മാരാര്‍ എന്ന കരുത്തനായ കഥാപാത്രത്തെ ആര് അവതരിപ്പിക്കും എന്ന ചിന്ത വന്നതെന്നും അതിനായി സുരേഷ് ഗോപിയെ അടക്കം പല താരങ്ങളെ ആ വേഷത്തില്‍ ചിന്തിച്ചെങ്കിലും ഒടുവില്‍ മമ്മൂട്ടിയില്‍ എത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

More in Malayalam

Trending

Recent

To Top