മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയിരിക്കുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം തോന്നിയ കഥാപാത്രത്തെയും സീനിനെയും കുറിച്ച് മനസ്സ് തുറന്ന് പറഞ്ഞിരിക്കുകയാണ് ഫഹദ് ഫാസില്‍.
തൊണ്ടിമുതലിലെ മാല മോഷ്ടിക്കുന്ന സീനാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീനെന്ന് തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍. ദീലിഷ് ആദ്യം മോഷണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തനിക്ക് എങ്ങനെയാണെന്ന് പോലും അറിയില്ലായിരുന്നു. മാത്രമല്ല ദീലിഷ് ആക്കാര്യത്തെക്കുറിച്ച് പറഞ്ഞു തന്നപ്പോള്‍ ശരിക്കും ചെയ്യാന്‍ നമ്മുക്ക് കൊതി വരും.
അതുപോലയാണ് അദ്ദേഹം അതിനെപ്പറ്റി പറഞ്ഞ് മനസ്സിലാക്കുന്നത്. അറിയാത്ത ജോലി ചെയ്യുമ്പോഴുണ്ടാകുന്ന എക്സൈറ്റ്മെന്റും തനിക്ക് ഉണ്ടായിരുന്നെന്നും ഫഹദ് പറഞ്ഞു. ആ സീന്‍ ഷൂട്ട് ചെയ്ത് കുറെക്കഴിഞ്ഞാണ് താന്‍ അത് കണ്ടത്. കണ്ടപ്പോള്‍ തന്നെ ഇതിന് മുന്‍പ് താന്‍ മോഷ്ടിച്ചിട്ടുള്ള ഫീല്‍ വന്നെന്നും അദ്ദേഹം പറഞ്ഞു.
അതേപോലെ മോഷണ സീന്‍ കണ്ടിട്ട് ഋഷിരാജ് സിംഗ് താന്‍ ഇതിന് മുന്‍പ് മോഷ്ടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. അന്ന് വരെ താന്‍ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രമായിരുന്നു തൊണ്ടിമുതലിലേത്. അത് ആളുകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോളിവുഡ് സിനിമാ ഇൻഡസ്ട്രി ഇന്ത്യൻ സിനിമയെ ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ വഴിത്തിരിവായെന്ന് നടൻ പൃഥ്വിരാജ്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ...
പ്രേക്ഷർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ചിത്രത്തിന് വിജയാശംസകൾ നേർന്നിരിക്കുകയാണ് നടൻ മമ്മൂട്ടി. എമ്പുരാൻ ഒരു ചരിത്ര...
മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ദൃശ്യം. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ നിർമാണം പ്രാരംഭഘട്ടത്തിലാണെന്ന്...