Connect with us

നീരജ് മാധവിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ

Uncategorized

നീരജ് മാധവിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ

നീരജ് മാധവിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ

മലയാളികളുടെ പ്രയ യുവതാരങ്ങളിൽ ഒരാളാണ് നീരജ് മാധവ്. നൃത്തത്തിലും അഭിനയത്തിലും തന്റെ സ്ഥാനം ഉറപ്പിച്ച നീരജ് പാട്ടെഴുത്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചത് പണിപാളി എന്ന റാപ്പ് ​ഗാനത്തിലൂടെയാണ്. നീരജ് മാധവ് തന്നെ വരികളെഴുതി ആലപിച്ച ‘പണിപാളി’പാട്ട് കേരളത്തിൽ സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ലായിരുന്നു. പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ശ്രദ്ധിക്കപ്പെട്ട പാട്ട് ഒരു കോടിയിലേറെ ആസ്വാദകരെ നേടിയിരുന്നു .

ഇപ്പോഴിതാ താരത്തിനെ തേടി മാട്ടൂര് നേട്ടം എത്തിയിരിക്കുകയാണ് .നടന്‍ നീരജ് മാധവിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുയാക്കുകയാണ് . ദുബായ് സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ സിഇഒ ഇഖ്ബാൽ മാർക്കോണിയാണ് നീരജ് മാധവിന് ഗോള്‍ഡന്‍ വിസ നൽകിയത്. ചടങ്ങിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഡയറക്ടർ എ കെ ഫൈസൽ പങ്കെടുത്തു. നിരവധി മലയാള ചലചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം കാഴ്ച്ചവെച്ച നീരജ് മാധവ് ​ഗായകനും റാപ്പറും കൂടിയാണ്.

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.

മലയാളത്തിലെ പ്രമുഖ താരങ്ങളടക്കം നിരവധിപേർക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്കും ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

https://youtu.be/FZyJnTn75KQ


More in Uncategorized

Trending

Recent

To Top