നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എ്തതാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സണ്ണിലിയോണിന്റെ പിറന്നാള്‍ ആയതിനാല്‍ പരീക്ഷയെഴുതില്ലെന്ന് ഉത്തരകടലാസിലെഴുതിയിരിക്കുകയാണ് ഒരു വിദ്യാര്‍ത്ഥി.
ബാംഗഌര് സര്‍വ്വകലാശാലയിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് തന്റെ ഉത്തരകടലാസില്‍ ഇത്തരത്തിലെഴുതിയത്. ‘ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനമാണ്. സണ്ണി ലിയോണ്‍ എന്റെ കാമുകിയാണ്.
അവരുടെ ജന്മദിനമായതിനാല്‍ ഞാന്‍ ഇന്ന് പരീക്ഷ എഴുതുന്നില്ല,’ വിദ്യാര്‍ത്ഥി ഉത്തരക്കടലാസില്‍ എഴുതി. സണ്ണി ലിയോണിന് ആശംസകള്‍ നേരാന്‍ സുഹൃത്തുക്കളോട് ആവശ്യപ്പെടുകയാണെന്നും ഇയാള്‍ കുറിച്ചു. ഉത്തരക്കടലാസില്‍ മറ്റൊന്നും എഴുതിയിരുന്നില്ല.
ഒന്നാംവര്‍ഷ ബിരുദ കോഴ്സിന്റെ ആദ്യ സെമസ്റ്ററിലെ ഹിസ്റ്ററി പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിയാണ് ഉത്തരങ്ങള്‍ക്ക് പകരം ഇങ്ങനെ എഴുതിയത്. ഇപ്പോള്‍ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...