ഇന്ത്യന്‍ ആര്‍മിക്കും സിക്കുകാര്‍ക്കും ചിത്രം അപമാനം, ആമിര്‍ ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരമായ മോണ്ടി പനേസര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആമിര്‍ ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’ ചിത്രമാണ് സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറയുന്നത്. ചിത്രത്തിനെതിരെ കടുത്ത രീതിയിലുള്ള ആരോപണങ്ങളാണ് ഉയര്‍ന്നു വന്നത്. ചിത്രം ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരമായ മോണ്ടി പനേസര്‍.
‘ഇന്ത്യന്‍ ആര്‍മിക്കും സിക്കുകാര്‍ക്കും ചിത്രം അപമാനമാണെന്നാണ് അദ്ദേഹം കുറിക്കുന്നത്. ലാല്‍ സിംഗ് ഛദ്ദയില്‍ ആമിര്‍ ഖാന് ഒരു ബുദ്ധിമാന്ദ്യമുള്ളവന്‍. ഫോറസ്റ്റ് ഗംപും അങ്ങനെയായിരുന്നു. അപമാനകരം ലജ്ജാവഹം.’
ഫോറസ്റ്റ് ഗംപിനെ യുഎസ് ആര്‍മിയില്‍ ചേര്‍ക്കാനാകും. കാരണം വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്ക ഐക്യൂ കുറഞ്ഞ ആളുകളെ അത്യാവശ്യത്തിന് ചേര്‍ത്തതാണ്. എന്നാല്‍ ഈ സിനിമ ഇന്ത്യന്‍ ആര്‍മിയെയും സിഖുകാരെയും അപമാനിക്കുന്നതാണ്, ലാല്‍ സിംഗ് ഛദ്ദ ബഹിഷ്കരിക്കുക എന്നാണ് മറ്റൊരു ട്വീറ്റില്‍ മോണ്ടി പനേസര്‍ കുറിച്ചത്.
അതേസമയം, അക്ഷയ് കുമാര്‍ ചിത്രം ‘രക്ഷാബന്ധനെ’തിരേയും ആക്രമണമുണ്ട്. ടോം ഹാങ്ക്സ് നായകനായി 1994ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ‘ഫോറസ്റ്റ് ഗമ്പി’ന്റെ ഔദ്യോഗിക റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. അദ്വൈത് ചന്ദനാണ് ചിത്രത്തിന്റെ സംവിധായകന്. കരീന കപൂര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...