Bollywood
ചുംബനരംഗത്തിന്റെ റീടേക്ക് പോയത് 47 തവണ, ചുംബന സീൻ പൂർത്തിയാക്കിയത് മൂന്ന് ദിവസം കൊണ്ട്; വിമർശനവുമായി സോഷ്യൽ മീഡിയ
ചുംബനരംഗത്തിന്റെ റീടേക്ക് പോയത് 47 തവണ, ചുംബന സീൻ പൂർത്തിയാക്കിയത് മൂന്ന് ദിവസം കൊണ്ട്; വിമർശനവുമായി സോഷ്യൽ മീഡിയ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജാ ഹിന്ദുസ്ഥാനി എന്ന ചിത്രത്തിന് നേരെ വിമർശനങ്ങൾ ഉയർന്ന് വരികയാണ്. ചിത്രത്തിലെ ചുംബനരംഗവുമായി ബന്ധപ്പെട്ട പിന്നാമ്പുറക്കഥകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് വിമർശനങ്ങൾ. 1996ൽ ആണ് ഈ ചിത്രം പുറത്തെത്തിയത്.
അന്ന് 47 തവണയാണ് ചുംബനരംഗത്തിന്റെ റീടേക്ക് പോയത്. സ്‌ക്രീനിൽ നന്നായി വരാത്തതിനാൽ പലതവണ മാറ്റിയെടുക്കേണ്ടി വന്നു. മൂന്ന് ദിവസം കൊണ്ടാണ് ആ ചുംബന സീൻ പൂർത്തിയാക്കിയതെന്നും കരിഷ്മ വെളിപ്പെടുത്തിയിരുന്നത്. താനും ആമിറും ഒത്തിരി കഷ്ടപ്പെട്ടാണ് ആ രംഗം ചിത്രീകരിച്ചത്. ഊട്ടിയിൽ വച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു. കൊടും തണുപ്പായിരുന്നു. ഷൂട്ട് ചെയ്യുന്നത് രാവിലെ 7നും വൈകിട്ട് ആറിനും ഇടയിലായിരുന്നു. ലിപ്ലോക്ക് രംഗത്തിനിടെ ഇരുവരും വിറയ്ക്കും, അതുകൊണ്ട് 47 റീടേക്കുകൾ ആവശ്യമായി വന്നു.
മൂന്ന് ദിവസം എടുത്താണ് ആ രംഗം പൂർത്തിയാക്കിയത് എന്നാണ് കരിഷ്മ പറഞ്ഞത്. അതേസമയം, ആറ് കോടി ബജറ്റിൽ ചിത്രീകരിച്ച രാജാ ഹിന്ദുസ്ഥാനി അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. 78 കോടിയോളം ചിത്രം നേടി എന്നാണ് റിപ്പോർട്ടുകൾ എത്തിയത്. ഈ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു.
