രാജമൗലിയുടെ ഒരു സിനിമ ചെയ്യുന്നത് ഒരേ സമയം 25 സിനിമ ചെയ്യുന്നത് പോലെയാണ്; രാജമൗലിക്കൊപ്പം സിനിമചെയ്യുന്നത് സ്വപ്നസാഫല്യം; രാജമൗലിയെ കുറിച്ച് മഹേഷ് ബാബു
രാജമൗലിയുടെ ഒരു സിനിമ ചെയ്യുന്നത് ഒരേ സമയം 25 സിനിമ ചെയ്യുന്നത് പോലെയാണ്; രാജമൗലിക്കൊപ്പം സിനിമചെയ്യുന്നത് സ്വപ്നസാഫല്യം; രാജമൗലിയെ കുറിച്ച് മഹേഷ് ബാബു
രാജമൗലിയുടെ ഒരു സിനിമ ചെയ്യുന്നത് ഒരേ സമയം 25 സിനിമ ചെയ്യുന്നത് പോലെയാണ്; രാജമൗലിക്കൊപ്പം സിനിമചെയ്യുന്നത് സ്വപ്നസാഫല്യം; രാജമൗലിയെ കുറിച്ച് മഹേഷ് ബാബു
തെലുങ്കില്‍ നിരവധി ആരാധകരുള്ള താരമാണ് മഹേഷ് ബാബു. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വാര്‍ത്തകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹം രാജമൗലിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. രാജമൗലിക്കൊപ്പം പ്രവര്‍ത്തിക്കുന്നത് സ്വപ്ന സാഫല്യമാണെന്നാണ് നടന് പറയുന്നത്.
തന്നെ സംബന്ധിച്ചിടത്തോളം രാജമൗലിക്കൊപ്പം സിനിമചെയ്യുന്നത് സ്വപ്നസാഫല്യം പോലെയാണ്. രാജമൗലിയുടെ ഒരു സിനിമയില്‍ അഭിനയിക്കുക എന്നുപറഞ്ഞാല്‍ ഒരേസമയം 25 സിനിമകള്‍ ചെയ്യുന്നതുപോലെയാണ്. അദ്ദേഹത്തിന്റെ സിനിമകളില്‍ ശാരീരികമായി വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ടതായി വരും.
പക്ഷെ താന്‍ അതിനായി വളരെ ആകാംക്ഷയിലാണ്. ഇതൊരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും. പല തടസങ്ങളും ഭേദിച്ച് രാജ്യത്തെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് സിനിമയെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെമ്പാടും വമ്പന്‍ ഹിറ്റായിമാറിയ ആര്‍ആര്‍ആറിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രത്തില്‍ മഹേഷ് ബാബു നായകനായേക്കും എന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു.
ഇതിനുപിന്നാലെയാണ് നടന്റെ പ്രതികരണം. ആഫ്രിക്കന്‍ കാടുകളില്‍ നടക്കുന്ന ഒരു അഡ്വഞ്ചര്‍ ചിത്രമാകും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചത്രത്തിന്റെ മറ്റു താരങ്ങളുടെയോ അണിയറ പ്രവര്‍ത്തകരുടെയോ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഏതായാലും പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് അടുത്ത രാജമൗലി ചിത്രത്തിനായി കാത്തിരിക്കുന്നത്.
മലയാളികളെ ഒന്നടങ്കം വേദനയിലാഴ്ത്തിക്കൊണ്ടാണ് കൊല്ലം സുധി വിടപറഞ്ഞത്. ചാനൽ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടമാണ് താരത്തിന്റെ മരണത്തിന് കാരണമായത്. ഭാര്യ രേണുവിനേയും...
കൊല്ലം സുധിയുടെ ആകസ്മികമായ വിയോഗത്തിന്റെ വേദനയിലാണ് ഇപ്പോഴും മലയാളികളും, കലാലോകവും. തൃശൂർ കയ്പമംഗലത്ത് നടന്ന വാഹനാപകടത്തിലാണ് സുധി വിടപറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ...
ധ്യാന്‍ ശ്രീനിവാസന്റെ ചിത്രത്തിന്റെ ലോക്കേഷനില്‍ അപകടം. ചിത്രീകരണം പുരോഗമിക്കുന്ന സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് സിനിമയുടെ തൊടുപുഴയിലെ ചിത്രീകരണ വേളയിലാണ് അപകടം നടന്നത് ചിത്രീകരണവേളയില്‍...