Connect with us

നിർധന കുടുംബത്തിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥിനിയ്ക്ക് കൈനിറയെ സമ്മാനം; മഹേഷ് ബാബുവിന്റെ മകൾ ചെയ്‌തത്‌ കണ്ടോ?

Actor

നിർധന കുടുംബത്തിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥിനിയെ സഹായിച്ച് മഹേഷ് ബാബുവിന്റെ മകൾ സിതാര ഘട്ടമനേനി. ജൂലൈ 20 നാണ് സിതാര ഘട്ടമനേനി തന്റെ ജന്മദിനം ആഘോഷിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് മെഡിസിന് പഠിക്കുന്ന നിർധന കുടുംബത്തിലെ നവ്യശ്രീ എന്ന പെൺകുട്ടിയെ സിതാര സഹായിച്ചത്. ഈ കുട്ടിയ്ക്ക് 1,25,000 രൂപയുടെ ചെക്കാണ് സിതാര നൽകിയത്.

ഈ വീഡിയോ വൈറലായതിന് പിന്നാലെ സിതാര ഘട്ടമനേനി ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. മാത്രമല്ല സാമ്പത്തിക സഹായത്തോടൊപ്പം ലാപ്ടോപ്പും സ്റ്റെതസ്കോപ്പും സിതാര സമ്മാനമായി നൽകി. കൂടാതെ നവ്യശ്രീയുടെ മുഴുവൻ മെഡിക്കൽ വിദ്യാഭ്യാസ ചെലവും ‘ദി മഹേഷ് ബാബു ഫൗണ്ടേഷൻ’ ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിവരം.

അതേസമയം സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഹീറോയാണ് മഹേഷ് ബാബു. നേരത്തെ തന്നെ ‘ദി മഹേഷ് ബാബു ഫൗണ്ടേഷൻ’ വഴി നിരവധി പേർക്ക് സഹായം നൽകി വരുന്നുണ്ട്. പലതവണ സാമൂഹിക പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമാകാറുണ്ട്.

ഇപ്പോൾ മഹേഷ് ബാബുവിന്റെ മക്കളും ഇതേ പാത പിന്തുടരുകയാണ്. നിലവിൽ 20 ലക്ഷത്തിലധികം പേരാണ് സിതാരയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നത്.

More in Actor

Trending