Connect with us

നെടുമുടി വേണുവിന് പകരം ഇന്ത്യന്‍ ടുവിലെത്തുന്നത് നടന്‍ നന്ദു പൊതുവാള്‍?

News

നെടുമുടി വേണുവിന് പകരം ഇന്ത്യന്‍ ടുവിലെത്തുന്നത് നടന്‍ നന്ദു പൊതുവാള്‍?

നെടുമുടി വേണുവിന് പകരം ഇന്ത്യന്‍ ടുവിലെത്തുന്നത് നടന്‍ നന്ദു പൊതുവാള്‍?

കമല്‍ഹസസന്റേതായി പുറത്തെത്താനുള്ള, പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ ടു. 2018ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് 2019ല്‍ ആരംഭിച്ചിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ ഇടയ്ക്ക് മുടങ്ങിപ്പോയിരുന്നു. ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യേണ്ടിയിരുന്ന വിവേക്, നെടുമുടി വേണു എന്നിവരുടെ മരണവും തിരിച്ചടിയായി.

നെടുമുടി വേണുവിന് പകരം ചിത്രത്തിലെ അദ്ദേഹത്തിന്റെ രംഗങ്ങള്‍ മറ്റൊരാള്‍ പൂര്‍ത്തിയാക്കുമെന്നാണ് പുറത്തെത്തുന്ന വിവരങ്ങള്‍. നെടുമുടിയുമായി രൂപസാദൃശ്യമുള്ള നടന്‍ നന്ദു പൊതുവാള്‍ ആവും അവശേഷിക്കുന്ന ചില രംഗങ്ങള്‍ പൂര്‍ത്തിയാക്കുകയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു.

1996ല്‍ പുറത്തെത്തിയ ഇന്ത്യനില്‍ നെടുമുടി വേണു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൃഷ്ണസ്വാമി എന്നായിരുന്നു ഈ കഥാപാത്രത്തിന്റെ പേര്. ഇന്ത്യന്‍ 2ലും അദ്ദേഹത്തിന് കഥാപാത്രം ഉണ്ടായിരുന്നു. എന്നു മാത്രമല്ല മരണത്തിനു മുന്‍പ് അദ്ദേഹം ചില രംഗങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്!തിരുന്നു.

ഇന്ത്യന്‍ എന്ന ചിത്രം മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്‌സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മാത്രമല്ല, കമല്‍ ഹസന് ദേശീയ അവാര്‍ഡും തേടിയെത്തിയിരുന്നു.

More in News

Trending