Connect with us

ക്യാന്‍സര്‍ പോരാട്ടത്തിനൊടുവില്‍ ഹോളിവുഡ് നടിയും പോപ്പ് ഗായികയുമായ ഒലിവിയ ന്യൂട്ടണ്‍ജോണ്‍ അന്തരിച്ചു

News

ക്യാന്‍സര്‍ പോരാട്ടത്തിനൊടുവില്‍ ഹോളിവുഡ് നടിയും പോപ്പ് ഗായികയുമായ ഒലിവിയ ന്യൂട്ടണ്‍ജോണ്‍ അന്തരിച്ചു

ക്യാന്‍സര്‍ പോരാട്ടത്തിനൊടുവില്‍ ഹോളിവുഡ് നടിയും പോപ്പ് ഗായികയുമായ ഒലിവിയ ന്യൂട്ടണ്‍ജോണ്‍ അന്തരിച്ചു

ഹോളിവുഡ് നടിയും പോപ്പ് ഗായികയുമായ ഒലിവിയ ന്യൂട്ടണ്‍ജോണ്‍(73) അന്തരിച്ചു. ഏറെനാളായി ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. 1978ല്‍ പുറത്തിറങ്ങിയ മ്യൂസിക്കല്‍ ഫിലിമായ ഗ്രീസിലൂടെയാണ് നടി തന്റെ കരിയര്‍ ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെ തെക്കന്‍ കാലിഫോര്‍ണിയയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. നടിയുടെ അവസാനസമയത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചുറ്റുമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു പ്രസ്താവനയിലൂടെയാണ് ഈ ദുഃഖവാര്‍ത്ത ലോകത്തെ അറിയിച്ചത്. ‘സ്തനാര്‍ബുദവുമായുള്ള പോരാട്ടത്തിലായിരുന്നു. 30 വര്‍ഷത്തിലേറെയായി ഒലിവിയ തന്റെ കരിയറിലെ വിജയത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായിരുന്നുവെന്ന് പത്രക്കുറിപ്പില്‍ കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ പതിനാല് വര്‍ഷങ്ങളായി ഒലിവിയ തന്റെ ഭര്‍ത്താവ് ജോണ്‍ ഈസ്റ്റര്‍ലിംഗിനൊപ്പമാണ് താമസം. 36കാരിയായ മകള്‍ ക്ലോ ലറ്റാന്‍സിയും ഒപ്പമുണ്ടായിരുന്നു. 1992ല്‍ 43 വയസ്സുള്ളപ്പോഴാണ് നടിയ്ക്ക് ആദ്യമായി സ്തനാര്‍ബുദം കണ്ടെത്തിയത്. വലത് സ്തനത്തിലായിരുന്നു മാരകമായ ട്യൂമര്‍ കണ്ടെത്തിയത്. മോഡിഫൈഡ് റാഡിക്കല്‍ മാസ്‌റ്റെക്ടമിയും കീമോതെറാപ്പിയും നടി നടത്തിയിരുന്നു.

ഒടുവില്‍ ക്യാന്‍സര്‍ വിമുക്തയാകുകയും ചെയ്തിരുന്നു. പിന്നീട് സ്തനാര്‍ബുദത്തെ കുറിച്ചുള്ള ബോധവല്‍ക്കരണത്തെ കുറിച്ച് സംസാരിക്കാനുള്ള പരിപാടിയും നടി സംഘടിപ്പിക്കാറുണ്ടായിരുന്നു. അതിനിടെ 2013ല്‍, നടി ഒരു വാഹനാപകടത്തില്‍ പെട്ടു, ഇതിനെ തുടര്‍ന്ന് എടുത്ത എക്‌സ്‌റേയില്‍ നടിയ്ക്ക് വലതു തോളില്‍ ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. താരത്തിന് ചികിത്സ നല്‍കിയെങ്കിലും രോഗനിര്‍ണയം അന്ന് പരസ്യമാക്കിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്നാല്‍ നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാന്‍സര്‍ ബാധ വീണ്ടും പലയിടങ്ങളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. 2017ല്‍ നടി പൊതുവേദിയില്‍ വെച്ച് ഇത് തുറന്ന് പറയുകയും ചെയ്തിരുന്നു. നടി പിന്നീട് അസുഖത്തിനുള്ള ചികിത്സയൊന്നും ചെയ്യാതെ തന്റെ സന്തോഷത്തിനായി ജീവിക്കുകയും താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്തുമാണ് ജീവിച്ച് വന്നത്.

മൂന്ന് പതിറ്റാണ്ടുകളായി ന്യൂട്ടണ്‍ജോണ്‍ ക്യാന്‍സറിനോട് പോരാടുകയായിരുന്നു, കൂടാതെ ഈ വേദനകള്‍ക്കിടയിലും കാന്‍സര്‍ ഗവേഷണത്തിന് പിന്തുണ നല്‍കി സ്തനാര്‍ബുദത്തെ കുറിച്ചുള്ള ക്ലാസ്സുകളും നടി എടുത്തിരുന്നു. ക്യാന്‍സര്‍ രോഗശാന്തിയ്ക്കായുള്ള ഗവേഷണത്തിനായി ഒലിവിയ തന്റെ സ്വന്തം പേരില്‍ ആരംഭിച്ച ഒലിവിയ ന്യൂട്ടണ്‍ജോണ്‍ ഫൗണ്ടേഷന്‍ ഫണ്ടിലേക്ക് നടി തന്റെ 60 മില്യണ്‍ ഡോളര്‍ സമ്പത്ത് നിക്ഷേപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

More in News

Trending

Recent

To Top