Connect with us

എന്നെ നേരിട്ട് വിളിച്ച് തെറി പറഞ്ഞവരുണ്ട്; എന്നെ വിറ്റ് ജീവിച്ചവരാണ് അവരൊക്കെ…; എന്റെ ചുണ്ട് അവന്റെ ചുണ്ടിനോട് ചേര്‍ത്ത് വയ്ക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്തവരെ സമ്മതിക്കണം; സുനിച്ചനും ഭര്‍ത്താവാണ്, അദ്ദേഹത്തിന് വിഷമം ഉണ്ടാവും; കരുത്തോടെ മഞ്ജു പത്രോസ് !

News

എന്നെ നേരിട്ട് വിളിച്ച് തെറി പറഞ്ഞവരുണ്ട്; എന്നെ വിറ്റ് ജീവിച്ചവരാണ് അവരൊക്കെ…; എന്റെ ചുണ്ട് അവന്റെ ചുണ്ടിനോട് ചേര്‍ത്ത് വയ്ക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്തവരെ സമ്മതിക്കണം; സുനിച്ചനും ഭര്‍ത്താവാണ്, അദ്ദേഹത്തിന് വിഷമം ഉണ്ടാവും; കരുത്തോടെ മഞ്ജു പത്രോസ് !

എന്നെ നേരിട്ട് വിളിച്ച് തെറി പറഞ്ഞവരുണ്ട്; എന്നെ വിറ്റ് ജീവിച്ചവരാണ് അവരൊക്കെ…; എന്റെ ചുണ്ട് അവന്റെ ചുണ്ടിനോട് ചേര്‍ത്ത് വയ്ക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്തവരെ സമ്മതിക്കണം; സുനിച്ചനും ഭര്‍ത്താവാണ്, അദ്ദേഹത്തിന് വിഷമം ഉണ്ടാവും; കരുത്തോടെ മഞ്ജു പത്രോസ് !

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്. ഓരോ സീസണും വ്യത്യസ്തമാണ്. ഓരോ സീസണിലും ഒരു പിടി നല്ല താരങ്ങളെ മലയാളികൾക്ക് പരിചയപ്പെടാൻ കിട്ടാറുമുണ്ട്.

ബിഗ്ഗ് ബോസ് രണ്ടാം സീസണിലൂടെയാണ് മഞ്ജു പത്രാസിനെ കൂടുതൽ മലയാളികൾക്ക് അറിയാൻ സാധിച്ചത്. ഷോയ്ക്ക് അകത്ത് വച്ച് ഫുക്രുവിനെയും മഞ്ജു പത്രേസിനെയും ചേര്‍ത്ത് വന്ന ഗോസിപ്പുകള്‍ക്ക് ഒരു ലിമിറ്റും ഉണ്ടായിരുന്നില്ല. അതിന് കാരണം രജത്ത് സര്‍ ആണെന്നാണ് മഞ്ജു ഇപ്പോഴും കരുതുന്നത്. അതുകൊണ്ട് തന്നെ ബിഗ്ഗ് ബോസിന് ശേഷം രജത്ത് സാറിനെ കാണാന്‍ ആഗ്രഹിച്ചിട്ടില്ല എന്ന് മഞ്ജു പറയുന്നു.

“ഇഷ്ടമില്ലാത്ത ഒന്നിനെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ട അവസ്ഥ എനിക്കില്ല. ബിഗ്ഗ് ബോസിലൂടെ ജീവിതം പഠിച്ചു, പക്ഷെ രജത്ത് സര്‍ ചെയ്തത് ഒരിക്കലും മറക്കില്ല എ്ന്ന് സീ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പത്രേസ് പറഞ്ഞു.”

ബിഗ്ഗ് ബോസിന് ശേഷം സാമ്പത്തികമായി എനിക്ക് കുറച്ച് കൂടെ ഭദ്രത വന്നു. വലിയ കട ബാധ്യത തീര്‍ക്കാനും, വീട് പണി തുടങ്ങാനും ഒക്കെ കഴിഞ്ഞു. എന്തിനും കരയുന്ന സ്വഭാവമായിരുന്നു എനിക്ക്. അത് മാറി.

ആകാശം ഇടിഞ്ഞ് വീഴും എന്ന് പറഞ്ഞാലും, നില്‍ക്കൂ, ഇത് തീര്‍ത്തിട്ട് വരാം എന്ന് പറയാനുള്ള ധൈര്യം ഇപ്പോള്‍ എനിക്കുണ്ട്. ബിഗ്ഗ് ബോസ് കഴിഞ്ഞ് വന്നപ്പോള്‍ ശരിയ്ക്കും എന്നെ മുക്കാന്‍ പാകത്തിന് ഉള്ള പ്രളയം ആയിരുന്നു ശരിക്കും വന്നത്.

https://youtu.be/shPd–xVgqY

ഒരു സ്ത്രീയെ ഒരിക്കലും വിളിക്കാന്‍ പാടില്ലാത്ത ഭാഷയില്‍, ഒരു സ്ത്രീ തന്നെ എന്നെ അശ്ലീലമായി വിളിച്ച് കമന്റ് എഴുതിയിട്ടുണ്ട്. ട്രോളുകള്‍ ഒക്കെ പോട്ടെ എന്ന് കരുതിയാലും എന്നെ നേരിട്ട് വിളിച്ച് തെറി പറഞ്ഞവരുണ്ട്. മൂപ്പന്‍സ് എന്ന് പറയുന്ന വ്‌ളോഗ് ഒക്കെ എന്നെ വിറ്റ് ജീവിച്ചവരാണ്. ഒരാളെ കൊന്ന് ജീവിയ്ക്കുക എന്നാണ് അതിനെ പറയേണ്ടത്. അങ്ങനെ ജീവിയ്ക്കുന്നവര്‍ ജീവിക്കട്ടെ എന്ന് മാത്രമേ ഞാന്‍ കരുതുന്നുള്ളൂ.

എനിക്ക് ഒരു സഹോദരന്‍ ആണ് ഉള്ളത്. എന്നെക്കാള്‍ അഞ്ച് വയസ്സ് കുറവാണ് അവന്. അത് പോലെ എനിക്കൊരു മകനാണ്. അതുകൊണ്ട് എനിക്ക് പൊതുവെ ആണ്‍ കുട്ടികളോട് വാത്സ്യം അല്പം കൂടുതലാണ്. അത് പോലെയാണ് ഞാന്‍ ഫുക്രുവിനെ കണ്ടത്. പക്ഷെ അത് പുറത്ത് എത്തിയപ്പോള്‍ വളരെ മോശമായിട്ട് ആയിരുന്നു. ബിഗ്ഗ് ബോസ് പോലൊരു ഷോയില്‍ എനിക്ക് നല്ല ഒരു സുഹൃത്തും ആയിരുന്നു അവന്‍. ഞാന്‍ അവനെ ഉമ്മ വച്ചതില്‍ എല്ലാം എന്താണ് തെറ്റ് എന്ന് പോലും എനിക്ക് മനസ്സിലായില്ല. അത് എന്റെ സ്‌നേഹമാണ്.

എല്ലാവരും മനുഷ്യനല്ലെ, സുനിച്ചന് പോലും അത് വലിയ വിഷമം ആയിരുന്നു. നിരന്തരം, ചുറ്റില്‍ നന്നും തന്റെ ഭാര്യയെകുറിച്ച് ഇങ്ങനെ കേട്ട് കൊണ്ടിരുന്നാല്‍ ആര്‍ക്കാണ് ബുദ്ധിമുട്ട് തോന്നാത്തത്. സുനിച്ചനെ കുറിച്ചാണ് ഇങ്ങനെയൊക്കെ കേട്ടുകൊണ്ടിരിയ്ക്കുന്നത് എങ്കില്‍ എനിക്കും വിഷമം തോന്നും. അന്ന് എനിക്ക് നഷ്ടപ്പെട്ടത് ഒന്നും തിരിച്ചു തരാനോ നികത്താനോ ഈ വാര്‍ത്തയ്ക്ക് കാരണമായ രജത്ത് സാറിനോ വാര്‍ത്ത പടച്ച് വിട്ട ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കോ സാധിയ്ക്കില്ല.

ആ സമയത്ത് ആ വീഡിയോസ് എഡിറ്റ് ചെയ്തവരെ സമ്മതിക്കണം. എന്റെ ചുണ്ട് അവന്റെ ചുണ്ടിനോട് ചേര്‍ത്ത് വയ്ക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്തവരെ എല്ലാം സമ്മതിക്കണം. ഇപ്പോള്‍ ചിരിക്കുകയാണ് എങ്കിലും ആദ്യമൊക്കെ ഭയങ്കര വിഷമമായിരുന്നു. പൊട്ടിത്തകര്‍ന്ന് ഒരു മുറിയില്‍ അടച്ചിരിയ്ക്കുന്ന അവസ്ഥയിയായിരുന്നു. ഫുക്രുവിനും മറ്റെല്ലാവര്‍ക്കും അത് വലിയ വിഷമമായിരുന്നു ആ സമയത്ത് എന്നും മഞ്ജു പറയുന്നു.

about manju pathros

Continue Reading
You may also like...

More in News

Trending