News
14 വര്‍ഷങ്ങള്‍ക്ക് ശേഷം.., കോളിവുഡിലെ ഭാഗ്യ ജോഡികളായ തൃഷയും വിജയ്‌യും വീണ്ടും ഒന്നിക്കുന്നു; ആകാംക്ഷയോടെ ആരാധകര്‍
14 വര്‍ഷങ്ങള്‍ക്ക് ശേഷം.., കോളിവുഡിലെ ഭാഗ്യ ജോഡികളായ തൃഷയും വിജയ്‌യും വീണ്ടും ഒന്നിക്കുന്നു; ആകാംക്ഷയോടെ ആരാധകര്‍
ഒരുകാലത്ത് തമിഴിലെ പ്രിയ ജോഡികളായിരുന്നു തൃഷയും വിജയ്‌യും. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം തന്നെ വളരെ ഹിറ്റായിരുന്നു. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്. വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ദളപതി 67’ ല്‍ തൃഷ എത്തുമെന്നാണാണ് റിപ്പോര്‍ട്ട്.
ചിത്രത്തില്‍ പ്രധാന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സാമന്തയാണ് എന്ന് നേരത്തെ വിവരമുണ്ടായിരുന്നു. എന്നാല്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയ്‌യുടെ ഭാര്യയുടെ കഥാപാത്രത്തെയാവും തൃഷ അവതരിപ്പിക്കുക.
ഒരുകാലത്ത് കോളിവുഡിലെ ഭാഗ്യ ഹിറ്റ് ജോഡികള്‍ എന്നാണ് വിജയ്‌യും തൃഷയും അറിയപ്പെട്ടത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കാനൊരുങ്ങുന്നത്. 2008 ല്‍ പുറത്തിറങ്ങിയ ‘കുരുവി’യാണ് ഇരുവരും ഒന്നിച്ച അവസാന സിനിമ. ‘ഗില്ലി’, ‘തിരുപ്പാച്ചി’,’ആദി’ എന്നീ സിനിമകളും വലിയ ഹിറ്റായിരുന്നു.
ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് സാമന്ത എത്തുക. സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.’വിക്രമി’ന്റെ അതെ അണിയറപ്രവര്‍ത്തകരെ തന്നെയാണ് പുതിയ സിനിമയ്ക്കായും ലോകേഷ് സമീപിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.
