Connect with us

എന്റെ കൂടെയിരുന്ന് എന്റെ സിനിമ കണ്ട് കൂവിയിട്ടുണ്ട്; അത് ഞാന്‍ കണ്ടിരുന്നു; അല്ലാതെന്ത് ചെയ്യാനാ…; ഭാര്യയും കുഞ്ഞുമൊത്ത് ചാക്കോച്ചൻ ; പേളി മാണിയുടെ ചോദ്യങ്ങളും!

News

എന്റെ കൂടെയിരുന്ന് എന്റെ സിനിമ കണ്ട് കൂവിയിട്ടുണ്ട്; അത് ഞാന്‍ കണ്ടിരുന്നു; അല്ലാതെന്ത് ചെയ്യാനാ…; ഭാര്യയും കുഞ്ഞുമൊത്ത് ചാക്കോച്ചൻ ; പേളി മാണിയുടെ ചോദ്യങ്ങളും!

എന്റെ കൂടെയിരുന്ന് എന്റെ സിനിമ കണ്ട് കൂവിയിട്ടുണ്ട്; അത് ഞാന്‍ കണ്ടിരുന്നു; അല്ലാതെന്ത് ചെയ്യാനാ…; ഭാര്യയും കുഞ്ഞുമൊത്ത് ചാക്കോച്ചൻ ; പേളി മാണിയുടെ ചോദ്യങ്ങളും!

ഒരുകാലത്ത് മലയാളികൾ പാടിനടന്ന ദേവദൂതര്‍ പാടി എന്ന പാട്ട് ഇപ്പോൾ കുഞ്ചാക്കോ ബോബൻ കാരണം ആടി നടക്കുകയാണ്. “എന്നാ താന്‍ കേസ് കൊട്” എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഈ ഗാനം വീണ്ടും റീമിക്‌സ് ചെയ്ത് ഇറങ്ങിയത്.

കോറിയോഗ്രാഫറെ വെക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും അറിയുന്നത് പോലെ ചെയ്ത് നോക്കാമെന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. അങ്ങനെ സ്വന്തമായി ചെയ്തത് എല്ലാവര്‍ക്കും ഇഷ്ടമാവുകയായിരുന്നു.

കരിയറില്‍ ഇന്നുവരെ ചെയ്യാത്ത തരത്തിലുള്ള ക്യാരക്ടറാണ് ചിത്രത്തിലേതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കരിയറിലേയും ജീവിതത്തിലേയും വിശേഷങ്ങള്‍ പങ്കുവെച്ചുള്ള അഭിമുഖങ്ങള്‍ വൈറലായിരുന്നു. പേളി മാണി ഷോയിലേക്കും ചാക്കോച്ചന്‍ അതിഥിയായെത്തിയിരുന്നു.

“ചാക്കോച്ചനിപ്പോള്‍ ഭയങ്കര ആക്ടറായെന്നാണ് എല്ലാവരും പറയുന്നത്. സംവിധായകനായ രതീഷ് പൊതുവാളിന്റെ തോന്ന്യാസമാണ് എന്നാ താന്‍ കേസ് കൊട് ചിത്രത്തില്‍ കാണുന്നത്. ചെറിയ സിനിമകള്‍ ചെയ്ത് പോവുന്ന എന്നെ ഈ രൂപത്തിലേക്ക് മാറ്റിയത് അദ്ദേഹമാണ്. രതീഷിന് തന്നോട് എന്തോ വിരോധമുണ്ട്, അതാണ് ഇപ്പോള്‍ തീര്‍ക്കുന്നതെന്നായിരുന്നു ടീസര്‍ കണ്ടപ്പോള്‍ സിനിമയിലെ ഒരു സുഹൃത്ത്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ സൗബിന്റെ ക്യാരക്ടറിനായി രതീഷ് എന്നെ സമീപിച്ചിരുന്നു. എടോ കഥ പറയുമ്പോള്‍ നന്നായി പറയേണ്ടേ, എനിക്കൊന്നും മനസിസായില്ലെന്ന് സിനിമ റിലീസ് ചെയ്തപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നുവെന്നും ചാക്കോച്ചന്‍ പറയുന്നു”.

“അതിന് ശേഷമായാണ് നമുക്കൊരു സിനിമ ചെയ്യണമെന്ന് പറഞ്ഞത്. രതീഷ് കോളേജില്‍ പഠിച്ചിരുന്ന സമയത്ത് എന്റെ പേര് പറഞ്ഞാണ് പുള്ളിയെ കാമുകി തേച്ചത്. ആ വൈരാഗ്യമാണ് ഇത്രയും കാലം കൊണ്ടുനടന്നത്. ആനപ്പകയെന്നൊക്കെ കേട്ടിട്ടേയുള്ളൂവെന്നും ചാക്കോച്ചന്‍ പറഞ്ഞിരുന്നു. മേക്കപ്പ് ചെയ്യാത്ത ഒരിഞ്ച് സ്ഥലം പോലും ശരീരത്തിലുണ്ടായിരുന്നില്ല. പല്ല് വെക്കാനൊക്കെ തീരുമാനിച്ചത് അങ്ങനെയാണ്. ആളുകള്‍ അയ്യേ എന്ന് പറയരുതെന്നുണ്ടായിരുന്നു. കാസര്‍ഗോഡ് ശൈലിയിലാണ് സംസാരിച്ചത്.

ഞാന്‍ പാടിയ പാട്ട് പുറത്തുവിടുമെന്ന് പറഞ്ഞാണ് പ്രിയ എന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നത്. ഞാന്‍ വീണ്ടും സിനിമയിലേക്ക് തിരിച്ച് വരാന്‍ കാരണം പ്രിയയാണ്. സിനിമ നിര്‍ത്തി ബിസിനസ് ചെയ്യാനായി പോയിരുന്നു. എന്റെ ഏറ്റവും വലിയ വിമര്‍ശക പ്രിയ തന്നെയാണ്. എന്റെ കൂടെയിരുന്ന് എന്റെ സിനിമ കണ്ട് കൂവിയിട്ടുണ്ട്. അത് ഞാന്‍ കണ്ടിരുന്നു, അല്ലാതെന്ത് ചെയ്യാനാണെന്നായിരുന്നു പ്രിയയെക്കുറിച്ച് ചോദിച്ചപ്പോള്‍ ചാക്കോച്ചന്റെ മറുപടി.”

അപ്പനും അമ്മയും അടിപൊളി ടീമാണ്. അതാണ് എനിക്കും കിട്ടിയതെന്നായിരുന്നു അദ്ദേഹം സൗന്ദര്യത്തെക്കുറിച്ച് പറഞ്ഞത്. ഇസു വന്നതിന് ശേഷമാണ് സിനിമയെ സമീപിക്കുന്ന രീതി മാറിയത്. മകന്‍ ജനിച്ചതോടെ ചാക്കോച്ചന്‍ ഫ്രീക്കായല്ലോ എന്ന് പറയുന്നവരുമുണ്ട്. 14 കൊല്ലം കഴിഞ്ഞാണ് ഞങ്ങള്‍ക്ക് മകനുണ്ടായിരിക്കുന്നത്. എന്റെ കൂടെ പഠിച്ചവരുടെ മക്കളെല്ലാം അവര്‍ക്കൊപ്പമായി. ഇവന്‍ വലുതാവുമ്പോഴും ഞാന്‍ യൂത്തനായിരിക്കണമല്ലോ. അവന്‍ വന്നതോടെ നല്ലൊരു പോസിറ്റീവ് വൈബുണ്ട്.

about chakkochan

Continue Reading
You may also like...

More in News

Trending

Recent

To Top