Connect with us

അച്ഛൻ സിനിമാക്കാരനാണെന്ന ബാ​ഗേജുകൊണ്ട് നടന്നിട്ടില്ല…; ധ്യാൻ ചേട്ടനെയൊക്കെപ്പോലെ അഭിമുഖങ്ങളിൽ സംസാരിക്കാൻ എനിക്ക് സാധിക്കാറില്ല; രസകരമായ വാക്കുകളുമായി ഗോകുൽ സുരേഷ്!

News

അച്ഛൻ സിനിമാക്കാരനാണെന്ന ബാ​ഗേജുകൊണ്ട് നടന്നിട്ടില്ല…; ധ്യാൻ ചേട്ടനെയൊക്കെപ്പോലെ അഭിമുഖങ്ങളിൽ സംസാരിക്കാൻ എനിക്ക് സാധിക്കാറില്ല; രസകരമായ വാക്കുകളുമായി ഗോകുൽ സുരേഷ്!

അച്ഛൻ സിനിമാക്കാരനാണെന്ന ബാ​ഗേജുകൊണ്ട് നടന്നിട്ടില്ല…; ധ്യാൻ ചേട്ടനെയൊക്കെപ്പോലെ അഭിമുഖങ്ങളിൽ സംസാരിക്കാൻ എനിക്ക് സാധിക്കാറില്ല; രസകരമായ വാക്കുകളുമായി ഗോകുൽ സുരേഷ്!

മലയാള സിനിമയിലെ അഭിമാന നായകൻ ​ സുരേഷ് ​ഗോപിയും അദ്ദേഹത്തിന്റെ മകനും നടനുമായ ​ഗോകുൽ സുരേഷും കഴിഞ്ഞ ഒരാഴ്ചയായി സിനിമാ വാർത്താ കോളങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. അടുത്തിടെയായി രണ്ട് സിനിമകളാണ് ​ഗോകുലിന്റേതായി തിയേറ്ററുകളിലെത്തിയത്. പാപ്പനും സായാഹ്ന വാർത്തകളും. സിനിമകളുടെ വിഷേശങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഗോകുൽ മാധ്യമങ്ങൾക്ക് മുന്നിലേക്ക് എത്തിയത്.

പാപ്പനിൽ വളരെ ചെറിയ വേഷമാണ് ​ഗോകുലിന്റേത്. കഥാപാത്രം ചെറുതാണെങ്കിൽ കൂടിയും ​ഗോകുലിന്റെ പ്രകടനം മികച്ചതായിരുന്നുവെന്ന വിലയിരുത്തലുകൾ കേൾക്കാം. അതേസമയം, ആദ്യമായി സംവിധായകൻ ജോഷിക്കും സൂപ്പർസ്റ്റാർ സുരേഷ് ​ഗോപിക്കുമൊപ്പം അഭിനയിച്ച സന്തോഷമായിരുന്നു ​ഗോകുൽ സുരേഷിന്. നല്ല കഥാപാത്രങ്ങൾ ചെയ്ത് മുന്നോട്ട് വന്ന് കഴിവ് തെളിയിക്കണമെന്നാണ് ​ഗോകുലിന്റെ ആ​ഗ്രഹം.

സായാഹ്ന വാർത്തകളിൽ ​ഗോകുലിനൊപ്പം അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മകരന്ദ് ദേശ്പാണ്ഡേ, ശരണ്യ ശര്‍മ, ആനന്ദ് മന്മഥന്‍, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരും അഭിനയിച്ചിരുന്നു. 2019ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ചിത്രമാണ് ഇത്.

എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോവുകയായിരുന്നു. ഇപ്പോൾ ധ്യാൻ ശ്രീനിവാസും അജു വർ​ഗീസിനുമൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെച്ചുള്ള ​ഗോകുലിന്റെ വീഡിയോയാണ് വൈറലാകുന്നത്. ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾ വൈറലാകും പോലെ ഗോകുൽ സുരേഷിന്റെ വിഡിയോകൾക്കും ഇപ്പോൾ നല്ല റേറ്റിങ് ആണ്.

സിനിമയിൽ വരുന്നതിന് മുമ്പ് ഞാൻ ഇൻട്രോവർട്ടായിരുന്നില്ല. ധ്യാൻ ചേട്ടൻ പറയുമായിരുന്നു ചേട്ടന് ഏറ്റവും കൂടുതൽ കണക്ടായത് എന്റെ സ്വാഭാവവുമായിട്ടാണെന്ന്. നീ എന്താടാ ഇങ്ങനെയായിപ്പോയതെന്ന് പിന്നീട് എന്റെ അടുത്ത് ചോദിച്ചിട്ടുണ്ട്.’

ധ്യാൻ ചേട്ടനെയൊക്കെപ്പോലെ അഭിമുഖങ്ങളിൽ സംസാരിക്കാൻ എനിക്ക് സാധിക്കാറില്ല. പണ്ട് മുതലെ ലോ പ്രൊഫൈൽ കൊണ്ടുനടക്കുന്ന ആളാണ് ഞാൻ. അച്ഛൻ സിനിമാക്കാരനാണെന്ന ബാ​ഗേജുകൊണ്ട് നടന്നിട്ടില്ല.

എന്റെ വർക്ക് ആളുകൾ അം​ഗീകരിച്ച് തുടങ്ങുമ്പോൾ എന്റെ സ്വഭാവവും ആളുകൾ അം​ഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പാപ്പനിൽ രണ്ട് ലെജന്റ്സിനൊപ്പം വർ‌ക്ക് ചെയ്യാൻ പറ്റി. അച്ഛനോട് എപ്പോഴും ബഹുമാനത്തോടുള്ള ഡിസ്റ്റസ് സൂക്ഷിക്കാറുണ്ട്. ഞാൻ പരിശീലനം ലഭിച്ച നടനൊന്നുമല്ല. വലിയൊരു ട്രെയിനിങായിരുന്നു പാപ്പൻ സിനിമയിലെ എക്സ്പീരിയൻസ്. എല്ലാവരുടെ സിനിമകളും കണ്ട് അതിൽ നിന്നും നല്ലത് എടുക്കാറുണ്ട്.

ഞാൻ സിനിമയിൽ വന്ന നടന്മാർ എന്ന രീതിയിൽ ആദ്യം പോയി പരിചയപ്പെട്ടവർ ധ്യാൻ ചേട്ടൻ, നീരജ് ചേട്ടൻ, അജു വർ‌​ഗീസ് ചേട്ടൻ‌ എന്നിവരാണ്. അടി കപ്യാരെ കൂട്ടമണിയും മുദ്ദു​ഗൗവും ഒരേ സെറ്റിലായിരുന്നു ചിത്രീകരിച്ചത്.

എന്റെ ആദ്യത്തെ ഷോട്ടൊക്കെ അവരുടെ സെറ്റിലായിരുന്നു. ധ്യാൻ ചേട്ടൻ നമ്മളെ ഭയങ്കരമായി പോസിറ്റീവാക്കും. എന്നെ ഒരുപാട് നാളായി അടുത്തറിയാം എന്നപോലെയാണ് ധ്യാൻ ചേട്ടൻ എന്നോട് പെരുമാറിയത്. മുമ്പ് ധ്യാൻ ചേട്ടനെ സിനിമയിലെ നടൻ എന്ന രീതിയിലെ ഞാൻ‌ കണ്ടിട്ടുള്ളൂ.

സീനിയർ ആക്ടർ എന്റെ അടുത്ത് ഇരിക്കുവെന്ന രീതിയിലെ അവരോടൊല്ലാം പെരുമാറിയിട്ടുള്ളു. ധ്യാൻ ചേട്ടൻ അങ്ങനെയല്ലെന്ന് പറഞ്ഞാലും ഞാൻ അങ്ങനെയെ കാണാറുള്ളു. അജു ചേട്ടൻ ഭയങ്കര ഫ്രണ്ട്ലിയാണ്. ഒരുപാട് തമാശ പറയും.അജു ചേട്ടൻ വർഷങ്ങളായി സിനിമയിലുള്ളതുകൊണ്ട് അജു ചേട്ടൻ വരുമ്പോൾ. ഞാൻ ഇരിക്കാറില്ല.

അപ്പോൾ‌ അദ്ദേഹം എന്നോട് ചോദിക്കും നീ എന്നെ കളിയാക്കുന്നതാണോടായെന്ന്. സെൽഫ് ട്രോൾ ചെയ്യുന്നത് നല്ലൊരു മെക്കാനിസമാണ് ആളുകളുമായി കണക്ട് ചെയ്യാൻ. അത് നന്നായി ധ്യാൻ ചേട്ടന് സാധിക്കുന്നുണ്ട്’ ​ഗോകുൽ സുരേഷ് പറയുന്നു.

https://youtu.be/-UUCxKPIB8Y

ABOUT SURESH GOPI

Continue Reading
You may also like...

More in News

Trending