News
ചാക്കോച്ചനും ദുൽഖറും പൊളിച്ചു…. അവരുടേതായ രീതിയിൽ… ഇതിൽ നിന്നും വ്യക്തമാകുന്നത് ആ സത്യം ; ചാക്കോച്ചനെ ദുൽഖർ കുളമാക്കിയില്ലെന്ന് ആരാധകർ!
ചാക്കോച്ചനും ദുൽഖറും പൊളിച്ചു…. അവരുടേതായ രീതിയിൽ… ഇതിൽ നിന്നും വ്യക്തമാകുന്നത് ആ സത്യം ; ചാക്കോച്ചനെ ദുൽഖർ കുളമാക്കിയില്ലെന്ന് ആരാധകർ!
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് കുഞ്ചാക്കോ ബോബന്റെ ഒരു ഡാൻസ് ആണ്. ആരും അതുപോലെ ഒരു ഡാൻസ് കളിയ്ക്കാൻ കൊതിച്ചുപോകും. അമ്പലപ്പറമ്പിലെ സ്ഥിരം കാഴ്ചയാണ്.
ചാക്കോച്ചന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലേതാണ് ഗാനരംഗം. അതിൽ മമ്മൂട്ടിയുടെ വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ കാതോട് കാതോരം എന്ന സിനിമയിലെ ദേവദൂതർ പാടി എന്ന ഗാനമാണ് ഉപയോഗിച്ചിരിക്കുന്നത്.
ഉത്സവപറമ്പിന്റെ അന്തരീക്ഷത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിൽ തനി നാട്ടിൻപുറത്തുകാരനായ സാധാരണക്കാരനെപ്പോലെയാണ് ചാക്കോച്ചൻ പ്രത്യക്ഷപ്പെടുന്നത്. ഒപ്പം ആരെയും ചിരിപ്പിക്കുന്ന ഡാൻസും ചാക്കോച്ചൻ കാഴ്ചവെച്ചിട്ടുണ്ട്.
ഡാൻസ് കളിക്കാൻ അറിയില്ലെങ്കിലും ഏതെങ്കിലും മ്യൂസിക്ക് എവിടെയെങ്കിലും കേട്ടാൽ പരിസരം മറന്ന് നൃത്തം ചെയ്യുന്ന ചില സാധാരണക്കാരായ ചേട്ടന്മാരെയാണ് ഈ ഗാനത്തിൽ കുഞ്ചാക്കോ ബോബൻ ഡാൻസ് ചെയ്യുന്നത് കാണുമ്പോൾ പ്രേക്ഷകർക്ക് ഓർമവരിക.
അതിമനോഹരമായി നൃത്തം ചെയ്യുന്ന വ്യക്തി എങ്ങനയൊണ് താളമൊന്നുമില്ലാതെ പക്ക നാട്ടിൽ പുറത്തുകാരനായ ഡാൻസ് കളിക്കുന്നത് എന്നതാണ് എല്ലാവരേയും അതിശയിപ്പിച്ചിരിക്കുന്നത്. വീഡിയോ ഗാനം പുറത്തിറങ്ങിയപ്പോൾ മുതൽ ട്രെൻഡിങിൽ ഒന്നാമതാണ്. വൈറൽ ഗാനത്തിനൊപ്പം ഇപ്പോൾ നടൻ ദുൽഖർ സൽമാനും ചാക്കോച്ചനെ അനുകരിച്ച് നൃത്തം ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ പുതിയ തെലുങ്ക് ചിത്രം സീതാ രാമം പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പരിപാടിയിലായിരുന്നു ദുൽഖറിന്റെ നൃത്തം.
ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആരാധകരുടെ ആവശ്യപ്രകാരമാണ് ദുല്‍ഖര്‍ ഗാനത്തിന് ചുവടുവെച്ചത്. ദുല്‍ഖറിനൊപ്പം ചിത്രത്തിലെ നായിക മൃണാള്‍ താക്കൂറും നൃത്തം ചെയ്തു. താരതമ്യപ്പെടുത്താലൊന്നും ആവശ്യം ഇല്ല.
ചാക്കോച്ചനും ദുൽഖറും പൊളിച്ചു…. അവരുടേതായ രീതിയിൽ… ഇതിൽ നിന്നും ഇപ്പോളത്തെ യുവ നടന്മാർക്കൊക്കെ പരസ്പരം ഉള്ള സ്നേഹവും ബഹുമാനവും മനസിലാകുന്നു, സ്വന്തം പടം പ്രൊമോഷൻ ചെയ്യാൻ വന്നിട്ട് വേറെരു നടന്റെ പടത്തിലെ പാട്ട് പാടിയ വേറെരു നടനും ഉണ്ടാവില്ല’ ദുൽഖറിനോട് സ്നേഹം തുടങ്ങി നിരവധി കമന്റുകളാണ് ദുൽഖറിന്റെ വീഡിയോയ്ക്ക് വരുന്നത്.
ഇരുപത്തിയഞ്ച് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ ദേവദൂതർ പാടി എന്ന ഗാനത്തിന്റെ കുഞ്ചാക്കോ ബോബൻ വേർഷൻ യുട്യൂബിൽ മാത്രം കണ്ടത്.
ചാക്കോച്ചൻ തന്ന ഒരു ഊഹം വെച്ച് കളിച്ചതാണ് ആ വൈറൽ ഗാനം. ആക്ഷൻ പറഞ്ഞപ്പോൾ കണ്ണുംപൂട്ടി ഒരു പ്രകടനം നടത്തുകയായിരുന്നുവെന്നാണ് കുഞ്ചാക്കോ ബോബൻ വൈറൽ ഡാൻസിനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത്.
about chakkochan and dq