Connect with us

‘എന്റെ ലൈം ഗിക ജീവിതം കോഫി വിത്ത് കരണിലേക്ക് ക്ഷണിക്കപ്പെടാന്‍ അത്ര രസകരമല്ല’; കോഫി വിത്ത് കരണിലേയ്ക്ക് ക്ഷണം ലഭിക്കാത്തത് എന്താണ് എന്ന ചോദ്യത്തിന് മറുപടിയുമായി തപ്‌സി പന്നു

News

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയെടുത്ത താരമാണ് തപ്‌സി പന്നു. തന്റെ നിലപാടുകളും ഉറക്കെ വിളിച്ച് പറയാറുള്ള തപ്‌സി സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോഴിതാ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് താപ്‌സി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ദൊബാരാ’യുടെ പ്രൊമൊഷന്റെ ഭാഗമായി നടന്ന ചടങ്ങില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

ഇതുവരെയും കോഫി വിത്ത് കരണിലേയ്ക്ക് ക്ഷണം ലഭിക്കാത്തത് എന്താണ് എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ആണ് തപ്‌സിയുടെ രസകരമായ മറുപടി. തപ്‌സിയുടെ മറുപടി ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

എന്തുകൊണ്ടാണ് കരണിന്റെ ചാറ്റ് ഷോയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാത്തതെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘എന്റെ ലൈം ഗിക ജീവിതം കോഫി വിത്ത് കരണിലേക്ക് ക്ഷണിക്കപ്പെടാന്‍ അത്ര രസകരമല്ല’ എന്ന് തമാശ രൂപേണയാണ് നടി മറുപടി നല്‍കിയത്. അതേസമയം, തപ്‌സിയുടെ ചിത്രം ഓഗസ്റ്റ് 19 ന് തിയേറ്ററുകളില്‍ എത്തും.

ചിത്രത്തിന്റെ മിസ്റ്ററി ഡ്രാമ ചിത്രമായ ദൊബാരയില്‍ താപ്‌സിയെ കൂടാതെ പവയില്‍ ഗുലാത്തിയും പ്രധന വേഷത്തില്‍ എത്തുന്നുണ്ട്. 2018 ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രമായ ‘മിറാഷി’ന്റെ റീമേക്കാണ് ദൊബാരാ. പ്രൊമോഷണല്‍ ഇവന്റില്‍, നടനും സിനിമയുടെ സംവിധായകനുമായ അനുരാഗ് കശ്യപിനെ കൂടാതെ, കരണ്‍ ജോഹറും പങ്കെടുത്തിരുന്നു. ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ച തന്റെ ടോക്ക് ഷോയുടെ പ്രൊമോഷന്‍ നടത്തുകയായിരുന്നു കരണ്‍ ജോഹര്‍.

More in News

Trending