Malayalam
ഏത് കുഗ്രാമത്തിലും, ചെറ്റക്കുടിലില്‍ ജീവിക്കുന്നവരുടെ കയ്യിൽ മൊബൈല്‍ഫോണ്‍ ഉണ്ടാകും… ഈ പറയുന്ന നായികയ്ക്ക് ഫോണ്‍ ചെയ്തു ഒരു പ്ലംബര്നെ വിളിച്ചുവരുത്തുന്ന പണിയേ ഉള്ളൂ; കുറിപ്പ് വൈറലാകുന്നു
ഏത് കുഗ്രാമത്തിലും, ചെറ്റക്കുടിലില്‍ ജീവിക്കുന്നവരുടെ കയ്യിൽ മൊബൈല്‍ഫോണ്‍ ഉണ്ടാകും… ഈ പറയുന്ന നായികയ്ക്ക് ഫോണ്‍ ചെയ്തു ഒരു പ്ലംബര്നെ വിളിച്ചുവരുത്തുന്ന പണിയേ ഉള്ളൂ; കുറിപ്പ് വൈറലാകുന്നു
ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് സോഷ്യൽ മീഡിയയിലടക്കം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമക്കുശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രമാണിത്. എന്റെ അടുക്കളയില്‍ ക്യാമറ വച്ച് പകര്‍ത്തിയ ദൃശ്യങ്ങളാണോ ഇതെന്ന് പല സ്ത്രീകള്‍ക്കും തോന്നും വിധമാണ് സിനിമ ദൃശ്യവത്കരിച്ചിരിയ്ക്കുന്നത്. അടുക്കളയെയും അടുക്കളയിലെ സ്ത്രീകളെയും അവര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളെയും അടുത്തറിഞ്ഞാണ് സംവിധായകന് ജിയോ ബേബി ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രമൊരുക്കിയത്. ചിത്രത്തെ വിമർശിച്ചും അനുകൂലിച്ചും നരവധി പേരാണ് എത്തുന്നത്. ഇപ്പോൾ ഇതാ ഈ ചിത്രത്തെക്കുറിച്ച് രചന പ്രസാദ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.
‘ പടം ഞാന്‍ കണ്ടു .. കൊള്ളാം പടം കണ്ടിരിക്കാം ജോബി അച്ചായന് മരിച്ചുകിടന്ന പണിയെടുത്തിട്ടുണ്ട് .. ഈ പടം കണ്ടപ്പോള്‍ അതില്‍ നിറച്ചും അന്തം കമ്മികളുടെ മുഖമാണ് കണ്ടത് …. എനിക്ക് ഈ പടത്തില്‍ ഒത്തിരി സംശയങ്ങളുണ്ടായിരുന്നു അതിലെ ചില സംശയങ്ങള്‍ ആണിത്… അടുക്കളയിലെ . ഡ്രെയിനേജ് പൈപ്പ് പൊട്ടി പോയിട്ട് നായിക നായകനോട് പറയുന്നുണ്ട് ചേട്ടാ ഒരു പ്ലംബര്‍ നെ ഫോണ്‍ ചെയ്തു വരുത്തണേ എന്ന് സ്വാഭാവികമായും സാധാരണ വീടുകളില്‍ ഭര്‍ത്താവിനോട് സ്ത്രീകള്‍ പറയാനുള്ള കാര്യം തന്നെയാണ്.. ഞാന്‍ സമ്മതിക്കുന്നു.. ഭര്‍ത്താവ് ആ കടമ ചെയ്യാന്‍ മറന്നിട്ട് ഉണ്ടെങ്കില്‍ അതൊരു ഭാര്യക്കു ചെയ്യാവുന്ന കാര്യമേയുള്ളൂ..
ഈ ആധുനിക കാലത്ത് ഏതു കുഗ്രാമത്തിലും ഏതു ചെറ്റക്കുടിലില്‍ ജീവിക്കുന്നവരുടെ കയ്യിലും മൊബൈല്‍ഫോണ്‍ എന്ന ഒരു സാധനമുണ്ട് .. ഇനി അഥവാ അതല്ലെങ്കില്‍ വീട്ടില്‍ ഒരു ലാന്‍ഡ് ഫോണ്‍ എങ്കിലും ഉണ്ടാവും.. ഈ പറയുന്ന നായികയ്ക്ക് ഫോണ്‍ ചെയ്തു ഒരു പ്ലംബര്നെ വിളിച്ചുവരുത്തുന്ന പണിയുള്ളു.. ഇന്നത്തെ കാലത്ത് അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല.. അതു വലിയ പ്രശ്നമായി കാണിക്കേണ്ട കാര്യമില്ല പടത്തില്‍.. പോരാത്തതിന് അതിലെ നായിക അല്പം വിദ്യാഭ്യാസമുള്ള കൂട്ടത്തിലും കൂടിയാണ്.. അങ്ങനെയുള്ള ഒരു പെണ്ണിന് അടുക്കളയില്‍ ഡ്രെയിനേജ് പൈപ്പ് ശരിയാക്കാന്‍ ഒരു പ്ലംബര്നെ വിളിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല… ആര്‍ത്തവ സമയത്ത് ഉള്ള ചിട്ടകളെ കുറിച്ച് അച്ചായന് ഈ പടത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്… സുരാജ് മാലയിട്ട് വ്രതമനുഷ്ഠിക്കുന്ന സ്വാമിയേ നായിക തൊട്ടതു കൊണ്ട് സുരാജ് സ്വാമിയോട് ചാണകം ഉരുട്ടി തിന്നണം ചാണകം കലക്കി കുടിക്കണം എന്ന് പറയുന്നുണ്ട് .. അതില്‍ ശരിക്കും അന്തം കമ്മികളുടെ മുഖം തെളിഞ്ഞു കാണാമായിരുന്നു .
അവസാനം നായിക അടുക്കളയിലെ അഴുക്ക് വെള്ളം സുരാജ് സ്വാമിയുടെ മുഖത്ത് എടുത്തു ഒഴിച്ചപ്പോള്‍ അവിടെയും കണ്ടു അന്തം കമ്മികളുടെ മുഖം .. ഊണുമേശയില്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോൾ സാധാരണ വേസ്റ്റ് ഇടാന്‍ പ്ലേറ്റ് കൊണ്ട് വയ്ക്കാറുണ്ട്.. പ്ലേറ്റ് കൊണ്ടുവെച്ച തീര്‍ക്കാവുന്ന പ്രശ്നങ്ങളെ ഉള്ളൂ.. വേണമെങ്കില്‍ നായികയ്ക്ക് പറയാമായിരുന്നു ഭക്ഷണ വേസ്റ്റ് ഈ പ്ലേറ്റില്‍ വെക്കാന്‍ ആ നായിക എവിടെയും പറയുന്നത് ഞാന്‍ കേട്ടില്ല.. അവിടെയും കണ്ടു അന്തം കമ്മികളുടെ മുഖം .. അങ്ങനെ ലിസ്റ്റ് ഇട്ടാല്‍ ഒരുപാട് നീണ്ടുപോകും ഈ പടം കണ്ടവര്‍ക്ക് ..
ഈ പാഠത്തിന്റെ തിരശ്ശീലയ്ക്കു പിന്നില്‍ അന്തംകമ്മികള്‍ ആയ അച്ചായന് മാരാണ് കൂടുതലും ഉള്ളത് … ഹിന്ദുക്കളെ പരാമര്‍ശിച്ചത് കൊണ്ട് ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല .. ഈ പറയുന്ന അന്തംകമ്മി അച്ചായന് മുസ്ലിംകളെ തൊട്ടുകളിക്കാന്‍ ധൈര്യമുണ്ടോ അവരുടെ അനാചാരങ്ങളെ ചൂണ്ടിക്കാണിച്ച ഒരു പടം സംവിധാനം ചെയ്യാന്‍ ധൈര്യമുണ്ടാകുമോ .. ഇനി അത് പോട്ടെ അച്ചായന് സ്വന്തം മതത്തിലെ വൃത്തികെട്ട ആചാരങ്ങളെ പുറത്തുകാണിക്കാന്‍ ധൈര്യമുണ്ടോ ഉണ്ടാവില്ല .. കാരണം ഹിന്ദുക്കള്‍ ഇവര്‍ക്കെതിരെ ഒന്നും ചെയ്യില്ല എന്നുള്ള ധൈര്യമാണ് … ഇതൊരിക്കലും വെച്ചു പൊറുപ്പിക്കാന്‍ പാടുള്ളതല്ല..നാം ഹിന്ദുക്കള്‍ ഇതിനെതിരെ ചോദ്യം ചെയ്യപ്പെടണം എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം .. എന്നാണ് ഈ പടം കണ്ടപ്പോള്‍ എനിക്ക് തോന്നിയതെന്ന്. രചന കുറിച്ചു
