Connect with us

ഞാനും മഞ്ജു വാര്യരും സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ രണ്ടു പിള്ളേര്‍ വന്നു ചോദിച്ചു. ‘മഞ്ജു വാര്യരെ മനസ്സിലായി ചേട്ടനാരാ? ആ ചോദ്യത്തിനൊടുവിൽ!

Malayalam

മലയാളികളുടെ പ്രിയ നടനാണ് കുഞ്ചന്‍. ‘ലേലം’, ‘പത്രം’ പോലെയുള്ള സിനിമകളില്‍ സീരിയസ് വേഷം ചെയ്തിട്ടും പ്രേക്ഷകര്‍ക്ക് പ്രിയം ‘ഏയ് ഓട്ടോ’ പോലെയുള്ള സിനിമയിലെ കഥാപാത്രമാണെന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ തുറന്നു പറയുകയാണ് കുഞ്ചന്‍. അതിനിടെ ‘ആറാം തമ്പുരാൻ ‘ സിനിമയ്ക്കിടെയുണ്ടായ ഒരു സംഭവത്തെക്കുറിച്ചും കുഞ്ചന്‍ മനസ്സ് തുറക്കുന്നു.

‘കൊമേഡിയന്മാര്‍ സീരിയസ് വേഷം ചെയ്യുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. എല്ലാ ഫ്രെയിമിലും ചിരിയുമായി എത്തുന്ന തമാശ നടന്മാര്‍ സീരിയസ് വേഷം ചെയ്യുമ്ബോള്‍ ഏറെ ശ്രദ്ധിക്കണം കാരണം അവരുടെ മൂവ്മെന്‍റില്‍ എന്തെങ്കിലും ഒരു താളപ്പിഴ വന്നാല്‍ പ്രേക്ഷകര്‍ ചിരിക്കും. കാരണം ആ നടനെ കണ്ട് പ്രേക്ഷകര്‍ക്ക് എപ്പോഴും ചിരിച്ചാണ് ശീലം. ‘ലേലം’, ‘പത്രം’ പോലെയുള്ള സിനിമകളില്‍ ഞാനും സീരിയസ് വേഷം ചെയ്തിട്ടുണ്ട്. പക്ഷേ എന്നെ എല്ലായ്പ്പോഴും ആളുകള്‍ ഓര്‍ത്തിരിക്കുന്നത് ‘ഏയ് ഓട്ടോ’ എന്ന സിനിമയിലെ രമണന്‍്റെ വേഷമാണ്. ഇപ്പോഴത്തെ ജനറേഷനിലെ കുട്ടികള്‍ പോലും എന്നെ കാണുമ്ബോള്‍ ‘ഏയ് മുണ്ടാ’ എന്ന് വിളിച്ചിട്ട് പോകുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്.

മറ്റു ചിലരുണ്ട് നമ്മളെ അറിയാമെങ്കിലും അറിയാത്ത ഭാവം കാണിക്കും. ആറാം തമ്ബുരാന്‍്റെ സെറ്റില്‍ ഞാനും മഞ്ജു വാര്യരും സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ രണ്ടു പിള്ളേര്‍ വന്നു ചോദിച്ചു. ‘മഞ്ജു വാര്യരെ മനസ്സിലായി ചേട്ടനാരാ ?’ ഞാന്‍ പറഞ്ഞു മഞ്ജു വാര്യരുടെ ബ്രദര്‍ കുഞ്ചു വാര്യര്‍. അപ്പോള്‍ അവര്‍ പറഞ്ഞു ചേട്ടന്‍ കുഞ്ചനല്ലേ? അങ്ങനെയും ചില ആളുകളുണ്ട്’. കുഞ്ചന്‍ പറയുന്നു

More in Malayalam

Trending

Recent

To Top