Connect with us

കുറച്ച് നാളുകളായി ഞാന്‍ കഥ കേള്‍ക്കുന്നുണ്ട്…, സംയുക്ത വര്‍മ്മ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു…!?

Malayalam

കുറച്ച് നാളുകളായി ഞാന്‍ കഥ കേള്‍ക്കുന്നുണ്ട്…, സംയുക്ത വര്‍മ്മ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു…!?

കുറച്ച് നാളുകളായി ഞാന്‍ കഥ കേള്‍ക്കുന്നുണ്ട്…, സംയുക്ത വര്‍മ്മ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു…!?

ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ്മ. വിവാഹം കഴിഞ്ഞതോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത നടി ഇപ്പോള്‍ സിനിമയിലേയ്ക്കുള്ള തന്റെ മടങ്ങി വരവിനെ കുറിച്ച് സംസാരിക്കുന്ന വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത ഇതേ കുറിച്ച് സംസാരിച്ചത്.

ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ എന്ന അവതാരകയുടെ ചോദ്യത്തിന് അതിനെപ്പറ്റി ഒന്നും താന്‍ ആലോചിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതിനെപ്പറ്റി തനിക്കറിയില്ലെന്നാണ് സംയുക്ത മറുപടി പറഞ്ഞത്. സിനിമയിലേയ്ക്ക് തിരിച്ച് വരുന്നില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഉറപ്പായും ചെയ്യും. കുറച്ച് നാളുകളായി താന്‍ കഥ കേള്‍ക്കുന്നുണ്ട്.

നല്ല കഥ വന്നാല്‍ താന്‍ ചെയ്യും. ചില കഥകള്‍ ഒക്കെ കേള്‍ക്കുമ്പോള്‍ ഒക്കെ ചെയ്യാം എന്ന് വിചാരിക്കും അ സമയത്ത് എന്തെങ്കിലും വര്‍ഷോപ്പോ അല്ലെങ്കില്‍ പുതിയ കോഴ്‌സുകളോ വരും താന്‍ ആ വഴിക്ക് തിരിയും അതാണ് സംഭവിക്കുന്നത്. പഴശ്ശിരാജയില്‍ കനിഹ ചെയ്ത റോള്‍ തനിക്ക് വന്നിരുന്നു. പക്ഷെ ആ സമയം മകന്‍ വളരെ ചെറിയ കുട്ടിയായിരുന്നു.

മാത്രമല്ല ആ സമയത്ത് താന്‍ മാതൃത്വം ആഘോഷിക്കുന്ന സമയം കൂടിയായിരുന്നു അത് കൊണ്ട് തന്നെ അത് താന്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ബിജു ഇപ്പോ വര്‍ക്ക് ചെയ്യുന്നുണ്ട്. താനും കൂടി വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയാല്‍ ആകെ സ്‌ട്രെസ്ഡ് ആവും. പിന്നെ മോന്റെ കാര്യം തന്റെ ഉത്തരവാദിത്വമാണ്. വീട്ടിലിരിക്കുന്നത് താന്‍ ആസ്വദിക്കുന്നുണ്ട്. ഇപ്പോ വളരെ സുഖമായി പോവുന്നു വെന്നും നടി കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending