Connect with us

പിറന്നാളാഘോഷം പൊടിപൊടിച്ചതിന് പിന്നാലെ പുതിയ അതിഥിയെ വരവേറ്റ് അമൃത സുരേഷും ഗോപി സുന്ദറും; വീഡിയോ വൈറലാവുന്നു

Malayalam

പിറന്നാളാഘോഷം പൊടിപൊടിച്ചതിന് പിന്നാലെ പുതിയ അതിഥിയെ വരവേറ്റ് അമൃത സുരേഷും ഗോപി സുന്ദറും; വീഡിയോ വൈറലാവുന്നു

പിറന്നാളാഘോഷം പൊടിപൊടിച്ചതിന് പിന്നാലെ പുതിയ അതിഥിയെ വരവേറ്റ് അമൃത സുരേഷും ഗോപി സുന്ദറും; വീഡിയോ വൈറലാവുന്നു

ഗോപിസുന്ദറിന്റെയും അമൃത സുരേഷിന്റെയും വിശേഷങ്ങളറിയാൻ സോഷ്യൽ മീഡിയ ഇപ്പോഴും കാതോർ ത്തിരിക്കുകയാണ്. ആരാധകരോട് പുതിയ സന്തോഷം പങ്കു വച്ച് അമൃത ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. വീട്ടില്‍ പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് താരം. അമൃത സുരേഷിന്റെ പുതിയ വീടിന്റെ ബാല്‍ക്കണിയിലാണ് ഈ അതിഥി എത്തിയിരിക്കുന്നത്.

ഒരു വെള്ളരിപ്രാവാണ് അമൃതയുടെ വീടിന്റെ ബാല്‍ക്കണിയില്‍ എത്തിയത്. അമൃത തന്നെയാണ് പ്രാവിന്റെ വീഡിയോ എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പ്രചരിപ്പിച്ചത്. വീട്ടില്‍ വന്ന സന്ദര്‍ശകന്‍ എന്നാണ് വീഡിയോയ്ക്ക് കുറിച്ച ക്യാപ്ഷന്‍. ഗോപി സുന്ദറിനേയും ടാഗ് ചെയ്താണ് ഈ വീഡിയോ അമൃത പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നടന്‍ ബാലയെ വിവാഹം കഴിച്ചതോടെ ഇരുവരും പ്രേക്ഷകരുടെ ഇഷ്ട താര ജോഡികളായി മാറുകയായിരുന്നു. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുന്ന ഇരുവരും 2010 ല്‍ ആണ് വിവാഹിതരായത്. എന്നാല്‍ 2019 ല്‍ വേര്‍പിരിയുകയും ചെയ്തിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്. അമൃതയെ പോലെ തന്നെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സംഗീത സംവിധായകരില്‍ ഒരാളാണ് ഗോപി സുന്ദര്‍.

അടുത്തിടെ ആയിരുന്നുഇരുവരും പ്രണയത്തിലാണെന്നുള്ള എന്ന വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. നിരവധി ആളുകള്‍ ആയിരുന്നു ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയത്. എന്നാല്‍ നിരവധി പേര്‍ ഇവര്‍ക്ക് നേരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടും രംഗത്തെത്തിയിരുന്നു.എന്നാല്‍ അതൊന്നും വകവയ്ക്കാതെ ഇവര്‍ ജീവിതം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

Continue Reading
You may also like...

More in Malayalam

Trending