Malayalam
മോന് ജനിക്കുന്നതിന് മുമ്പ് അഞ്ച് തവണ അബോര്‍ഷനായിട്ടുണ്ട്. ഗര്‍ഭിണി ആയി മൂന്നും നാലും മാസം എത്തുമ്പോഴാണ് അബോര്‍ഷനാകുന്നത്, അതുകൊണ്ട് മോന് ജനിക്കുന്നത് വരെ ടെന്‍ഷനായിരുന്നു; നിത്യ ദാസ് പറയുന്നു!
മോന് ജനിക്കുന്നതിന് മുമ്പ് അഞ്ച് തവണ അബോര്‍ഷനായിട്ടുണ്ട്. ഗര്‍ഭിണി ആയി മൂന്നും നാലും മാസം എത്തുമ്പോഴാണ് അബോര്‍ഷനാകുന്നത്, അതുകൊണ്ട് മോന് ജനിക്കുന്നത് വരെ ടെന്‍ഷനായിരുന്നു; നിത്യ ദാസ് പറയുന്നു!
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നിത്യാ ദാസ്. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാറുണ്ട്.
ഇപ്പോള്‍ രണ്ട് മക്കളുടെയും ഭര്‍ത്താവിന്റെയും കൂടെ സന്തോഷത്തോടെ കഴിയുകയാണ് നടി. മകള്‍ നൈനയുടെ കൂടെ കിടിലന്‍ ഡാന്‍സ് വീഡിയോസുമായി പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിത്യ തരംഗമായി മാറാറുണ്ട്. താരത്തിന്റെ വീഡിയോക്ക് താഴെ വരുന്ന കമന്റുകള്‍ മിക്കതും സന്തൂര്‍ മമ്മി എന്ന പരസ്യത്തെ ഓര്‍മ്മിപ്പിച്ച് കൊണ്ടുള്ളതാകും.
അടുത്തിടെ അമ!ൃത ടിവിയിലെ റെഡ് കാര്‍പ്പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ താരത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. മകള്‍ നൈനയുമൊത്തുള്ള ഡാന്‍സ് വീഡിയോകളെ പറ്റിയും പരിപാടിയിലൂടെ പറഞ്ഞു. ‘കൊവിഡ് സമയത്താണ് ആദ്യത്തെ വീഡിയോ ഷൂട്ട് ചെയ്ത് ഇടുന്നത്. അതിന് ഒരു 1 മില്യണ്‍ കാഴ്ചക്കാരായപ്പോള്‍ വീണ്ടും വീഡിയോ ചെയ്യാന്‍ തോന്നി അങ്ങനെയാണ് ഇടക്ക് ഇടക്ക് ഡാന്‍സ് വീഡിയോകള്‍ ചെയ്യുന്നത്’.സന്തൂര്‍ മമ്മിയെന്ന് വിളിക്കുന്നത് നൈനക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ലെന്നും നിത്യ പറയുന്നുണ്ട്. ‘വീട്ടില്‍ അമ്മയാണ് സൗന്ദര്യം ഒക്കെ ശ്രദ്ധിക്കുന്നത്. എന്നെയും ചേച്ചിയേയും ഇപ്പഴും വഴക്ക് പറയാറുണ്ട്. നിങ്ങള്‍ ഒന്നും ശ്രദ്ധിക്കണ്ട , ഇങ്ങനെ നടന്നോ എന്ന്’.
പരിപാടിക്കിടെ നിത്യക്കെതിരെ വന്ന ഒരു ഗോസിപ്പിനെക്കുറിച്ച് സ്വാസിക ചോദിച്ചു. മൂന്നാമതും ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇടക്ക് വന്നിരുന്നു, അത് ശ്രദ്ധിച്ചിരുന്നോ എന്നാണ് ചോദിച്ചത്. ‘കണ്ടിരുന്നു, പക്ഷെ ഗര്‍ഭിണി അല്ല. പുതിയ സിനിമയുടെ കഥാപാത്രത്തിന് വേണ്ടി അങ്ങനെ മേക്കപ്പ് ഇട്ടാതാണ്’, നിത്യ പറഞ്ഞു.ഇനി മൂന്നാമത് ഒരു കുഞ്ഞ് അടുത്ത് ഉണ്ടാകുമോ എന്ന് അവതാരക ചോദിച്ചപ്പോള്‍, ഇല്ല എന്ന് മറുപടി നല്കി. ‘മോളും മോനും തമ്മില്‍ പത്ത് വയസ്സിന്റെ വ്യത്യാസം ഉണ്ട്. മോന് ജനിക്കുന്നതിന് മുമ്പ് അഞ്ച് തവണ അബോര്‍ഷനായിട്ടുണ്ട്.
ഗര്‍ഭിണി ആയി മൂന്നും നാലും മാസം എത്തുമ്പോഴാണ് അബോര്‍ഷനാകുന്നത്. അതുകൊണ്ട് മോന് ജനിക്കുന്നത് വരെ ടെന്‍ഷനായിരുന്നു’, നിത്യ പറയുകയുണ്ടായി.മൂന്ന് നാല് മാസം വരെ എത്തിയിട്ട് അബോര്ഷനാകുമ്പോള് ഗര്‍ഭിണികളുടേതായ എല്ലാം ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വന്നിട്ടുണ്ട്. നൈന പൊതുവെ മടിച്ചിയാണ്. എല്ലാ കാര്യങ്ങള്‍ക്കും എന്റെയൊരു ശ്രദ്ധ വേണം. ഞാനില്ലെങ്കില്‍ എല്ലാം തകിടം മറിയും. പക്ഷെ മകന്റെ കാര്യത്തില്‍ അങ്ങനെയല്ല. അവന് ചെറുതാണെങ്കിലും എല്ലാ കാര്യത്തിലും ഒരു സിസ്റ്റം ഫോളോ ചെയ്യുന്നുണ്ട്’.നിത്യയുടെ പുതിയ സിനിമയില്‍ ഒരു ഗര്‍ഭിണിയുടെ റോളിലാണ് എത്തുന്നത്.
അനില്‍ കുമ്പാഴയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം നിത്യ ദാസ് അഭിനയിക്കുന്ന സിനിമയാണിത് എന്ന പ്രത്യേകതയും ഉണ്ട്. 2007 ലാണ് നിത്യ ദാസ് അവസാനമായി ഒരു സിനിമയില്‍ അഭിനയിക്കുന്നത്. ആ വര്‍ഷം തന്നെ അരവിന്ദ് സിംഗുമായി വിവാഹിതയായി. വിവാഹ ശേഷം കുടുംബ ജീവിതത്തിനാണ് നടി പ്രധാന്യം നല്‍കിയത്. രണ്ട് മക്കളുമായതോട് കൂടി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. വീണ്ടും മകളുടെ കൂടെ റീല്‍സ് എടുത്തും മറ്റുമാണ് നിത്യ വാര്‍ത്തകളില്‍ നിറഞ്ഞത്.
