Connect with us

ദോ നില്‍ക്കുന്നില്ലേ അതാണ് ലിസിയുടെയും പ്രിയന്റേയും മോള്‍, നമ്മളെ പോലെ ഒന്നുമല്ല വലിയ ബുദ്ധിയുള്ള കുട്ടിയാ; മോഹന്‍ലാല്‍ കല്യാണിയെ കുറിച്ച് പറഞ്ഞത് !

Malayalam

ദോ നില്‍ക്കുന്നില്ലേ അതാണ് ലിസിയുടെയും പ്രിയന്റേയും മോള്‍, നമ്മളെ പോലെ ഒന്നുമല്ല വലിയ ബുദ്ധിയുള്ള കുട്ടിയാ; മോഹന്‍ലാല്‍ കല്യാണിയെ കുറിച്ച് പറഞ്ഞത് !

ദോ നില്‍ക്കുന്നില്ലേ അതാണ് ലിസിയുടെയും പ്രിയന്റേയും മോള്‍, നമ്മളെ പോലെ ഒന്നുമല്ല വലിയ ബുദ്ധിയുള്ള കുട്ടിയാ; മോഹന്‍ലാല്‍ കല്യാണിയെ കുറിച്ച് പറഞ്ഞത് !

ടൊവിനോയും കല്യാണിയും കേന്ദ്ര കഥാപത്രങ്ങളായി എത്തുന്ന തല്ലുമാല എന്ന ചിത്രത്തിന് വേണ്ടി കാത്തിരുക്കുകയാണ് ആരാധകര്‍.ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് എഫ്.ടി.ക്യു വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ അവതാരക രേഖ മേനോന്‍ കല്യാണി പ്രിയദര്‍ശനെ ആദ്യം കണ്ട അനുഭവത്തെ കുറിച്ച് പറയുകയാണ്.

തനിക്ക് മോഹന്‍ലാല്‍ ആണ് കല്യാണി പ്രിയദര്‍ശനെ ആദ്യമായി കാണിച്ച് തന്നതെന്നും, നമ്മളെ പോലെയല്ല നല്ല ബുദ്ധിയുള്ള കുട്ടിയാണ് എന്നാണ് മോഹന്‍ലാല്‍ ആദ്യമായി പറഞ്ഞത് എന്നുമാണ് രേഖ മേനോന്‍ ഓര്‍ത്തെടുക്കുന്നത്.

ഒരു കല്യാണ ചടങ്ങിലാണ് കല്യാണിയെ ആദ്യമായി കാണുന്നത്, സാക്ഷാല്‍ മോഹന്‍ലാലാണ് എനിക്ക് കല്യാണിയെ കാണിച്ച് തരുന്നത്. ദോ നില്‍ക്കുന്നില്ലേ അതാണ് ലിസിയുടെയും പ്രിയന്റേയും മോള്‍, നമ്മളെ പോലെ ഒന്നുമല്ല വലിയ ബുദ്ധിയുള്ള കുട്ടിയാ.. ന്യൂ യോര്‍ക്കിലാണ് പഠിക്കുന്നത് എന്നും മോഹന്‍ലാല്‍ പറഞ്ഞു,’ എന്നാണ് രേഖ മേനോന്‍ പറയുന്നത്.

അന്നേ കല്യാണി സ്റ്റഡിയസും അക്കാദമിക്‌സ് നോക്കി പോകുന്ന ആളായിരുന്നെന്നും അങ്ങനെയുള്ള ആള്‍ സിനിമയിലേക്ക് വരുമ്പോള്‍ ഉണ്ടായിരുന്ന ചലഞ്ചുകളും ആ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുവന്നത് എങ്ങനെ ആയിരുന്നെന്നും രേഖ കല്യാണിയോട് ചോദിക്കുന്നുണ്ട്. കംഫര്‍ട്ട് സോണില്‍ നിന്നും പുറത്ത് വരിക എന്നത് ആയിരുന്നു തന്റെ ഏറ്റവും വലിയ ചാലഞ്ചെന്നും, താന്‍ പെട്ടന്ന് നാണം വരുന്ന കൂട്ടത്തില്‍ ആയിരുന്നെന്നും എന്നാല്‍ ഒരു അഭിനേതാവ് അങ്ങനെ ആകാന്‍ പാടില്ലെന്നും താന്‍ മനസ്സിലാക്കി എന്നുമാണ് കല്യാണി പറയുന്നത്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ആഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.

കലാ സംവിധാനം ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ചീഫ് അസ്സോസിയേറ്റ് റഫീക്ക് ഇബ്രാഹിം, ശില്‍പ അലക്‌സാണ്ടര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്റ്റില്‍സ് ജസ്റ്റിന്‍ ജെയിംസ്, വാര്‍ത്താപ്രചാരണം എ.എസ്. ദിനേശ്, പോസ്റ്റര്‍ ഓള്‍ഡ്‌മോങ്ക്‌സ്, മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ, ഡിസൈനിംഗ് പപ്പെറ്റ് മീഡിയ.

More in Malayalam

Trending