എന്റെ ഗുരുവിന്റെ സ്ഥാനത്താണ് ധ്യാന്‍ ചേട്ടന്;കാരണം വെളിപ്പെടുത്തിഗോകുൽ സുരേഷ് !
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര പുത്രന്മാരാണ് ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും . ഇപ്പോഴിതാ ന് തന്റെ ഗുരുസ്ഥാനീയനാണെന്ന് പറയുകയാണ് ഗോകുൽ . താന്‍ ആദ്യമയി അഭിനയിച്ച മുദ്ദുഗൗ എന്ന ചിത്രത്തില്‍ തന്റെ ആദ്യത്തെ ഷോട്ട് എടുക്കാന്‍ പോയത് ധ്യാന്‍ പ്രധാന വേഷത്തില്‍ എത്തിയ അടി കപ്യാരെ കൂട്ടമണിയുടെ സെറ്റില്‍ ആയിരുനെന്നും. അങ്ങനെ നോക്കുമ്പോള്‍ ധ്യാന്‍ തന്റെ ഗുരുസ്ഥാനീയനാ ണെന്നുമാണ് ഗോകുല്‍ പറയുന്നത്
ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡി4 എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രമാണ് സായാഹ്ന വാര്‍ത്തകള്‍. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
ചിത്രത്തില്‍ മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ധ്യാന്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് തന്റെ ആദ്യത്തെ ഷോട്ട് എടുക്കാന്‍ പോയ അനുഭവങ്ങളും ധ്യാന്‍ ശ്രീനിവാസന് പറഞ്ഞു കൊടുത്ത കാര്യങ്ങളെ പറ്റിയും ഗോകുല്‍ സുരേഷ് പറഞ്ഞത്.
.
ഇതിനൊപ്പം തന്നെ തനിക്ക് ശുഭാപ്തി വിശ്വാസം വളരെ കുറവാണെന്നും തന്നെ പലപ്പോഴും മോട്ടിവേറ്റ് ചെയ്യാറുള്ളത് ധ്യാന്‍ ശ്രീനിവാസന് ആണെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ‘എന്റെ ആദ്യത്തെ ഷോട്ട് എടുക്കാന്‍ പോകുന്നത് ധ്യാന്‍ ചേട്ടന് അഭിനയിച്ച അടി കപ്യാരെ കൂട്ടമണിയുടെ സെറ്റിലാണ്. അങ്ങനെ നോക്കുമ്പോള്‍ എന്റെ ഗുരുവിന്റെ സ്ഥാനത്താണ് ധ്യാന്‍ ചേട്ടന്. ഇതിനൊപ്പം എനിക്ക് ശുഭാപ്തി വിശ്വാസം വളരെ കുറവാണ്. എന്നെ പലപ്പോഴും മോട്ടിവേറ്റ് ചെയ്യുന്നത് ധ്യാന്‍ ചേട്ടനാണ്,’ ഗോകുല്‍ പറയുന്നു.
ഗോകുലും തന്റെ ഗുരു സ്ഥാനീയനാണെന്ന് ധ്യാന്‍ മറുപടി പറയുന്നത്. മുദ്ദുഗൗ ഷൂട്ട് ചെയ്തത് അടി കപ്യാരെ കൂട്ടമണിയുടെ സെറ്റിന്റെ അടുത്ത് തന്നെയാണെന്നും. ആ ചിത്രത്തിന്റെ സമയത്താണ് ഗോകുലിനെ അദ്യമായി കാണുന്നതെന്നും അന്ന് മോട്ടിവേറ്റ് ചെയ്ത് വിട്ടതാണെന്നും ധ്യാന്‍ പറയുന്നു.രാവിലെ താന്‍ ഇട്ട ഡ്രസാണ് വൈകിട്ട് ഗോകുല്‍ ഇട്ടതെന്നും പരസ്പര സഹകരണതോടെയാണ് ചിത്രം ഷൂട്ട് ചെയ്തതെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ക്കുന്നു.
‘ഗോകുലും എന്റെ ഗുരു സ്ഥാനീയനാണ് എന്ന് എനിക്കും പറയാമല്ലോ, ഗോകുലിനെ 2015ല്‍ അടി കപ്യാരെ സെറ്റില്‍ വെച്ചാണ് ആദ്യം കാണുന്നത്. അന്ന് ഞാന്‍ മോട്ടിവേറ്റ് ചെയ്ത് വിട്ടതാണ്. സിനിമകള്‍ കുടുതല്‍ ചെയ്യണം നമ്മള് ഇന്‍ഡസ്ട്രിയില്‍ ഉണ്ടെന്ന് അറിയിക്കണം എന്നൊക്കെയെ പറഞ്ഞിട്ടുള്ളൂ. രാവിലെ ഞാന്‍ ഇടുന്ന ഷര്‍ട്ടാണ് വൈകിട്ട് ഗോകുല്‍ ഇടുന്നത് അങ്ങനെ ആയിരുന്നു ആ സെറ്റില്‍,’ ധ്യാന്‍ പറയുന്നു.
അതേസമയം ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തുവന്ന പാപ്പനാണ് ഗോകുലിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
