Malayalam
ലാൽ സാറോ അല്ലെങ്കിൽ അതിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയോ ഇതിന്റെ പ്രസിഡന്റോ ചെയ്ത ഒരു പ്രവൃത്തിയെ വിലയിരുത്താൻ ഞാൻ ആയിട്ടില്ല; ഗോകുൽ സുരേഷ്
ലാൽ സാറോ അല്ലെങ്കിൽ അതിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയോ ഇതിന്റെ പ്രസിഡന്റോ ചെയ്ത ഒരു പ്രവൃത്തിയെ വിലയിരുത്താൻ ഞാൻ ആയിട്ടില്ല; ഗോകുൽ സുരേഷ്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ ലോകത്തെ പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലാണ് ഉണ്ടായത്. മലയാള താര സംഘടനയായ അമ്മയുടെ തലപ്പത്ത് ഇരിക്കുന്ന അംഗങ്ങൾക്കെതിരെ ലൈം ഗികാതിക്രമ പരാതികൾ വന്നപ്പോൾ മോഹൻലാലിൽ നിന്നുമുണ്ടായ പ്രതികരണം ഏറെ നിരാശജനകമായിരുന്നു.
നിരവധി വിമർശനങ്ങൾ ഉയർന്നതോടെ അമ്മയിൽ നിന്നും പ്രസിഡന്റ് സ്ഥാനം മോഹൻലാലും എക്സിക്യൂട്ട് കമ്മിറ്റിയിൽ നിന്ന് അതിലെ അംഗങ്ങളും കൂട്ട രാജി നടത്തി. ഇതൊരു ഒളിച്ചോട്ടമായാണ് പലരും വ്യാഖ്യാനിച്ചത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവർ ഈ നടപടിയോട് യോജിച്ചിരുന്നില്ല.
ദിവസങ്ങൾക്കുശേഷം ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മോഹൻലാൽ പ്രതികരിച്ചെങ്കിലും ജനങ്ങൾ അതിൽ തൃപ്തരായിരുന്നില്ല. പഠിച്ചുവെച്ച കാര്യങ്ങൾ മാത്രമാണ് അദ്ദേഹം പറഞ്ഞത്. മമ്മൂട്ടിയുടെ മൗനവും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ മോഹൻലാലിന്റെ വാക്കുകൾക്ക് പിന്നാലെ മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു.
എന്നാൽ ഇപ്പോഴിതാ അമ്മയിലെ കൂട്ടരാജിയെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെയ്ക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്. അമ്മയുടെ ലീഡറായി മോഹൻലാൽ മാധ്യമങ്ങളെ കാണണമായിരുന്നുവെന്നും അവസാനം അവരുടേത് നല്ല തീരുമാനമായിരുന്നുവെന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നിയേക്കുമെന്നുമാണ് ഗോകുൽ പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
ആദ്യം തന്നെ പറയട്ടെ… ഞാൻ അമ്മയിലെ പുതിയ മെമ്പറാണ്. അമ്മയിലെ ഒരു ബേബിയാണ് ഞാനെന്ന് വേണമെങ്കിൽ പറയാം. ലാൽ സാറോ അല്ലെങ്കിൽ അതിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയോ ഇതിന്റെ പ്രസിഡന്റോ ചെയ്ത ഒരു പ്രവൃത്തിയെ വിലയിരുത്താൻ ഞാൻ ആയിട്ടില്ല. അവർ ഹെഡ് ചെയ്യുന്ന സ്ഥാപനത്തിലെ ആൾക്കാർക്ക് ഇങ്ങനൊരു മോശം അനുഭവം വന്നുവെന്ന് അവർ സ്വയമെ അറിഞ്ഞപ്പോൾ അവര് ആ പൊസിഷനിൽ ഇരിക്കാൻ യോഗ്യരല്ലെന്ന് അവര് തന്നെ തീരുമാനിച്ചിട്ട് അവർ ഒഴിഞ്ഞതാണ്.
ഒരു നല്ല രീതിയിൽ വേണമെങ്കിൽ അതിനെ കാണാം. ലീഡർ എന്ന രീതിയിൽ ലാൽ സാർ നിന്നിരുന്നുവെങ്കിൽ നല്ലതായിരുന്നുവെന്ന് എനിക്ക് തോന്നി. പിന്നെ ഞാൻ അല്ല അത് തീരുമാനിക്കേണ്ടത്. എന്റെ ചിന്തയിൽ വരുന്നതല്ല അവർ ചെയ്യേണ്ടതും. എല്ലാം കറക്ടായിട്ട് തന്നെയാകും അവർ ചെയ്യുക. അവസാനം അവരുടേത് നല്ല തീരുമാനമായിരുന്നുവെന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നിയേക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചോദ്യത്തിനും ഗേകുൽ പ്രതികരിച്ചു. വിക്ടിം ആകുന്ന ഒരു വിഭാഗം ആളുകൾക്ക് സപ്പോർട്ട് സിസ്റ്റം തന്നെയാണ് ഇങ്ങനത്തെ പരിപാടി ഇനി നടക്കില്ലെന്ന അവസ്ഥ. അതുപോലെ തന്നെ ഫേക്ക് വിക്ടിം പ്ലെ ചെയ്ത് ആളുകൾ വരുന്നതും നല്ലതല്ല. കാരണം ഇന്റസ്ട്രിയെ അത് ബാധിക്കുന്നുണ്ട്.
കുറച്ച് ആളുകളുടെ പേരിൽ ഇത്രയും നല്ലൊരു ഇന്റസ്ട്രിയെ അടച്ച് ആക്ഷേപിക്കാൻ പാടില്ലെന്ന അഭിപ്രായവും എനിക്കുണ്ട്. സിനിമ മേഖലയിൽ നോക്കുകയാണെങ്കിൽ മലയാളത്തിൽ മാത്രമല്ല ഇങ്ങനെയുള്ള കാര്യങ്ങൾ നടക്കുന്നത്. ഇവിടെയുള്ളതിന്റെ പത്തോ നൂറോ ഇരട്ടിയാണ് മറ്റുള്ള ഇന്റസ്ട്രിയിൽ നടക്കുന്നതെന്നാണ് അറിയാനും കേൾക്കാനും സാധിക്കുന്നത്.
ഇന്ത്യയിൽ തന്നെ പഠിച്ചതുകൊണ്ട് സ്കൂളിലും കോളജിലും എനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്. അവരെല്ലാം ഐടി, ബാങ്കിങ് അടക്കമുള്ള പല ഇന്റസ്ട്രികളിലാണ് വർക്ക് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവിടെയൊക്കെ ആരൊക്കെ ഏതൊക്കെ രീതിയിലാണ് പെരുമാറുന്നതെന്ന് കൃത്യമായി അറിയാൻ സാധിക്കാറുണ്ട്. സ്ത്രീ സുഹൃത്തുക്കൾ എന്നോട് പറഞ്ഞിട്ടുണ്ട്.
ഇതൊക്കെ എല്ലായിടത്തും നടക്കുന്നതാണ്. അതുകൊണ്ട് തന്നെ എന്താണ് മനുഷ്യൻ ഇങ്ങനെയെന്ന് പലപ്പോഴും നമ്മൾ ആലോചിക്കും. എല്ലാവർക്കും തെറ്റ് കുറ്റങ്ങളുണ്ടാകും എല്ലാവരും മനുഷ്യർ തന്നെയാണ്. എന്നാൽ നല്ല രീതിക്ക് എല്ലാവരും ജീവിക്കാൻ നോക്കിയാൽ ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാവില്ലെന്നും ഗോകുൽ പറഞ്ഞു.