പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കടുവ. ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും ഉണ്ടായിരുന്നുവെങ്കിലും ചിത്രം ഏറെ വിജയം സ്വന്തമാക്കിയിരുന്നു. പിന്നാലെ കടുവയുടെ വിജയത്തെ തുടര്‍ന്ന് ഷാജി കൈലാസ് പുതിയ കാര്‍ വാങ്ങിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.
ഇപ്പോഴിതാ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷാജി കൈലാസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘ഞാന്‍ ‘കടുവ’ യുടെ വിജയത്തെ തുടര്‍ന്ന് വോള്‍വോ കാര്‍ വാങ്ങിയതായ ചിത്രം സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് . ഈ വാര്‍ത്ത ശരിയല്ല . ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് ആസിഫ് അലി ചിത്രമായ ‘കാപ്പ ‘ യുടെ നിര്‍മാതാവ് ഡോള്‍വിന്‍ കുരിയാക്കോസ് എടുത്ത വണ്ടി ആണ് അത്.
ഞാനതിന്റെ താക്കോല്‍ ഏറ്റുവാങ്ങി അനുഗ്രഹിക്കണമെന്ന് എന്റെ സുഹൃത്ത് കൂടിയായ ഡോള്‍വിന്റെ ആഗ്രഹപ്രകാരമാണ് ഞാന്‍ താക്കോല്‍ ഡോള്‍വിന്‍ കൈമാറിയത്. ഡോള്‍വിനും വണ്ടിക്കും സിനിമക്കും നല്ലത് വരട്ടെ’ എന്നും അദ്ദേഹം എഴുതി.
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....
സിനിമാ പ്രൊമോഷൻ അടിമുടി മാറിയിരിക്കുകയാണല്ലോ? യൂട്യൂബറിൻ്റെ പോസ്റ്റു വരെ വലിയ പ്രേഷക പിന്തുണ ലഭിക്കുന്നുവെന്നു വിശ്വസിക്കുന്ന കാലഘട്ടം. ഈ സാഹചര്യത്തിൽ ഒരു...