Malayalam
എനിക്ക് ഒന്ന് രണ്ട് വയസ്സുള്ളപ്പോള്‍ ഞാന്‍ മൂന്ന്-നാല് ഭാഷകള്‍ സംസാരിക്കുമായിരുന്നു; ‘മഡോണ പ്രൊ’ ആണോ എന്ന് സോഷ്യല്‍ മീഡിയ
എനിക്ക് ഒന്ന് രണ്ട് വയസ്സുള്ളപ്പോള്‍ ഞാന്‍ മൂന്ന്-നാല് ഭാഷകള്‍ സംസാരിക്കുമായിരുന്നു; ‘മഡോണ പ്രൊ’ ആണോ എന്ന് സോഷ്യല്‍ മീഡിയ
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് നിത്യ മേനോന്‍. സോ,്‌യല്‍ മീഡയിയില്‍ വളരെ സജീവമായ താരത്തിന്റൈ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
താന്‍ ഒന്ന് രണ്ട് വയസ്സുള്ളപ്പോള്‍ നാല് ഭാഷകള്‍ സംസാരിക്കുമായിരുന്നു എന്ന് പറയുകയാണ് നടി. ഓരോരുത്തര്‍ക്കും കഴിവുകള്‍ വ്യത്യസ്തമായിരിക്കും, തന്റേത് ഭാഷയാണ് എന്നാണ് നിത്യ പറയുന്നത്. തനിക്ക് ഭാഷകള്‍ വേഗത്തില്‍ മനസ്സിലാക്കാനും അനുകരിക്കാനും സാധിക്കും എന്നാണ് നടി പറയുന്നത്. ‘മഡോണ പ്രൊ’ ആണോ എന്ന തരത്തിലുള്ള കമന്റുകള്‍ ആണ് വരുന്നത്.
എനിക്ക് ഒന്ന് രണ്ട് വയസ്സുള്ളപ്പോള്‍ ഞാന്‍ മൂന്ന്-നാല് ഭാഷകള്‍ സംസാരിക്കുമായിരുന്നു. എല്ലാവര്ക്കും വേറെ വേറെ തരാം കഴിവുകള്‍ ഉണ്ട്. ചിലര്‍ക്കത് കണക്കോ അക്കങ്ങളോ ആയിരിക്കും. അവര്‍ക്കത് കാണുമ്പോള്‍ തന്നെ മനസ്സിലാകും. എനിക്ക് ഭാഷകള്‍ അങ്ങനെ ആണ്. കേട്ടയുടനെ മനസ്സിലാക്കാനും അനുകരിക്കാനും സാധിക്കും. ഭാഷ ശൈലികള്‍ ഞാന്‍ അനുകരിക്കും. അതെനിക്ക് സ്വാഭാവികമായി വരുന്നതാണ്. എളുപ്പമാണ് എനിക്ക് അത്.
അതേസമയം, ’19(1)(എ)’ എന്ന ചിത്രമാണ് നിത്യയുടേതായി പുറത്തെത്തിയത്. നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്ത ചിത്രം ജൂലൈ 29 ന് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു റിലീസ് ചെയ്തത്. നിത്യ മേനോന്‍, വിജയ് സേതുപതി എന്നിവര്‍ക്കൊപ്പം ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ് തുടങ്ങിയവരും സിനിമയിലെ പ്രധാന കഥാപാത്രങ്ങളാകുന്നു.