Connect with us

മതവികാരം വ്രണപ്പെടുത്തുന്നു; ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘സീതാ രാമം’ വിലക്കി ഗള്‍ഫ് രാജ്യങ്ങള്‍

Malayalam

മതവികാരം വ്രണപ്പെടുത്തുന്നു; ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘സീതാ രാമം’ വിലക്കി ഗള്‍ഫ് രാജ്യങ്ങള്‍

മതവികാരം വ്രണപ്പെടുത്തുന്നു; ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘സീതാ രാമം’ വിലക്കി ഗള്‍ഫ് രാജ്യങ്ങള്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പുതിയ തെലുങ്ക് ചിത്രമായ സീതാ രാമം വിലക്കി ഗള്‍ഫ് രാജ്യങ്ങള്‍. മതവികാരം വ്രണപ്പെടുത്തുന്നു എന്ന് കാണിച്ചാണ് വിലക്ക്. ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് വിലക്ക്. ഹനു രാഘവപുരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും മൃണാള്‍ താക്കൂറുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

1960കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അഫ്രീന്‍ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

മാത്രമല്ല, സുമന്ത്, ഗൗതം മേനോന്‍, പ്രകാശ് രാജ്, തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് തിയറ്ററുകളില്‍ എത്തുക.

‘മഹാനടി’ എന്ന ചിത്രം നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ‘സീതാ രാമം’ നിര്‍മ്മിക്കുന്നത്. പി എസ് വിനോദ് ആണ് ഛായാഗ്രഹണം. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം നല്‍കുന്നു.

More in Malayalam

Trending

Recent

To Top