Connect with us

പ്രണയം വെളിപ്പെടുത്തിയതിന് ശേഷമായുള്ള അമൃതയുടെ ആദ്യ പിറന്നാൾ…വീട്ടുകാർ നോക്കി നിൽക്കെ അമൃതയ്ക്ക് ഗോപി സുന്ദറിന്റെ ‘ആ സമ്മാനം’, നാണിച്ച് ഒഴിഞ്ഞ് മാറി അഭിരാമി; വീഡിയോ വൈറൽ

Malayalam

പ്രണയം വെളിപ്പെടുത്തിയതിന് ശേഷമായുള്ള അമൃതയുടെ ആദ്യ പിറന്നാൾ…വീട്ടുകാർ നോക്കി നിൽക്കെ അമൃതയ്ക്ക് ഗോപി സുന്ദറിന്റെ ‘ആ സമ്മാനം’, നാണിച്ച് ഒഴിഞ്ഞ് മാറി അഭിരാമി; വീഡിയോ വൈറൽ

പ്രണയം വെളിപ്പെടുത്തിയതിന് ശേഷമായുള്ള അമൃതയുടെ ആദ്യ പിറന്നാൾ…വീട്ടുകാർ നോക്കി നിൽക്കെ അമൃതയ്ക്ക് ഗോപി സുന്ദറിന്റെ ‘ആ സമ്മാനം’, നാണിച്ച് ഒഴിഞ്ഞ് മാറി അഭിരാമി; വീഡിയോ വൈറൽ

പ്രണയം വെളിപ്പെടുത്തിയതിന് ശേഷം ആദ്യമായി അമൃതയുടെ പിറന്നാൾ ആഘോഷിച്ച് സംഗീത സംവിധായകൻ ഗോപി സുന്ദർ. കുടുംബത്തോടൊപ്പമുള്ള പിറന്നാൾ ആഘോഷത്തിനിടെ അമൃതയ്ക്കായി കരുതിവച്ച ‘ആ അപ്രതീക്ഷിത’ സമ്മാനവും ഗോപി സുന്ദർ കൈമാറി. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ അമൃത പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പിറന്നാളാഘോഷ വീഡിയോയും ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. ഹാപ്പി ബര്‍ത്ത് ഡേ കണ്‍മണിയെന്നായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞത്. അഭിരാമിക്കും ഗോപി സുന്ദറിനുമൊപ്പമായി കേക്ക് മുറിക്കുന്നതിന്റെയും, മകൾ പാപ്പു കൊടുത്ത പിറന്നാള്‍ സമ്മാനത്തിന്റെയുമൊക്കെ വീഡിയോ അമൃത സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കുകയായിരുന്നു . വലിയൊരു സര്‍പ്രൈസിന്റെ സമാധാനപരമായ തുടക്കമെന്ന ക്യാപ്ഷനോടെയായാണ് കേക്ക് മുറിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചത്.

ഗോപി സുന്ദറുമായുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് അമൃതയ്ക്ക് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയത്. ഇന്നലെയാണ് അമൃത 32ാം പിറന്നാൾ ആഘോഷിച്ചത്. ഈ പിറന്നാളിനെക്കുറിച്ച് അമൃതയുടെ വാക്കുകൾ ഇങ്ങനെ…

ഇന്നലെ ഒരുദിവസം പിറന്നാളായത് കൊണ്ട് കൂക്കിവിളിയും തെറിപറച്ചിലും കഥകളുമൊന്നുമുണ്ടായിരുന്നില്ല. അത് കണ്ടപ്പോള്‍ എന്നും പിറന്നാളായിരുന്നുവെങ്കില്‍ എന്നാണ് തോന്നിയത്. നിങ്ങളുടെ പ്രാര്‍ത്ഥനകളും സ്‌നേഹവുമൊക്കെയാണ് എപ്പോഴും എനിക്കൊപ്പമുള്ളത്. ഇനിയങ്ങോട്ടുള്ള യാത്രയിലും അത് വേണം. വയസെത്രയായെന്ന് ഞാന്‍ പറയുന്നില്ല, വിക്കിപീഡിയയിലുണ്ട് എന്നാലും ഞാന്‍ പറയുന്നില്ല. അത് പറയുമ്പോള്‍ പ്രായമായത് പോലെ തോന്നുമെന്നുമായിരുന്നു അമൃത സുരേഷ് പറഞ്ഞത്. അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാർത്ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.

ഒരേ വേദിയിൽ ആദ്യമായി പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇരുവരും ഒരുമിച്ച് ഗാനങ്ങൾ ആലപിക്കുന്നതും നൃത്തം ചെയ്യുന്നതും, പിന്നാലെ ചുവന്ന റോസാപ്പൂവ് അമൃതയ്ക്ക് നൽകി പ്രപ്പോസ് ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളം ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലായിരുന്നു. ഏറ്റവും അവസാനമായി 2021 ഓഗസ്റ്റിലാണ് ഗോപി സുന്ദറും അഭയയുമായിട്ടുള്ള ചിത്രം സംഗീത സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവച്ചത്. ഐഡിയ സ്റ്റാർ സിങ്ങറിലൂടെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നടൻ ബാല 2010ൽ അമൃതയെ വിവാഹം ചെയ്തിരുന്നു. എന്നാൽ 2019ൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. ആ ബന്ധത്തിൽ അവന്തിക എന്ന് പേരുളള ഒരു മകളുണ്ട്. അടുത്തിടെയാണ് ഇരുവരും തമ്മിൽ പ്രണിയത്തിലാണെന്നുള്ള സംശയത്തിന് വഴിവച്ചുകൊണ്ട് അമൃത സുരേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നത്. “പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…” എന്ന അടിക്കുറുപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന് തങ്ങളുടെ ആരാധകർക്ക് സൂചന നൽകിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top