കാമക്കണ്ണോടെയല്ല ഞാൻ നിത്യയെ സ്നേഹിച്ചത്… ഫോൺ നമ്പർ പോലും തരാൻ തയാറായില്ല, നിത്യയുടെ വീട്ടുകാർ തന്നെ പോസ്കോ കേസിൽ കുടുക്കാൻ ശ്രമിച്ചു, അവളെ എനിയ്ക്ക് വേണ്ട, രോഷാകുലനായി സന്തോഷ് വർക്കി; പറഞ്ഞത് കേട്ടോ?

നിത്യ മേനോനെ വിവാഹം ചെയ്യാമെന്നുള്ള അഗ്രഹവുമായിട്ടാണ് മോഹൻലാലിൻറെ ആരാധകനായ വൈറൽ താരം സന്തോഷ് വർക്കി എത്തിയത്. നിത്യ മേനോന്റെ വീട്ടുകാരോടും ഈ കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും സന്തോഷ് വെളിപ്പെടുത്തിയിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം നിത്യ ഈ വിഷയത്തിൽ ചില വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരുന്നു.
തന്നെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് അടുത്തിടെ വന്ന സന്തോഷ് വർക്കിയെന്നയാൾ തനിക്കും വീട്ടുകാർക്കും ശല്യമായി മാറിയെന്നാണ് നിത്യ പറഞ്ഞത്. എന്നാൽ നിത്യയ്ക്കു മറുപടിയുമായി സന്തോഷ് വർക്കി വീണ്ടും രംഗത്ത്. ആരോപണ ശരങ്ങൾ നിത്യക്കെതിരെ ഉന്നയിക്കുകയാണ് സന്തോഷ് വർക്കി.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
ഇത്രയും കഷ്ടപ്പെട്ട് പുറകെ നടന്ന തന്നെ ഒഴിവാക്കാൻ നമ്പർ ബ്ലോക്ക് ചെയ്യുന്നതിനു പകരം ഫോൺ എടുത്തിട്ട് കാര്യം പറഞ്ഞാൽ മതിയായിരുന്നു.
നിത്യ മേനോൻ എന്ന പെൺകുട്ടിയെ എനിക്ക് വേണ്ട. തൻ്റെ ജീവിതത്തിലെ പെൺകുട്ടിയെ തനിക്ക് കിട്ടി. അത് നിത്യ മേനോൻ അല്ല. കോളാമ്പി എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ വെച്ച് പ്രണയം തുറന്നു പറഞ്ഞു. എന്നാൽ അവിടെ വെച്ച് തന്നെ അവർ അത് നിരസിച്ചു. അത് ഏറെ വേദനിപ്പിച്ചു. നിത്യയുടെ ബന്ധുക്കളോട് സംസാരിച്ചു.
അങ്ങനെ ബാംഗ്ലൂരിലെ വീട്ടിൽ കാണാൻ എത്തിയപ്പോൾ ആണ് തനിക്കെതിരെ പോസ്കോ കേസ് നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. നിത്യയുടെ വീട്ടുകാർ തന്നെ പോസ്കോ കേസിൽ കുടുക്കാൻ ശ്രമിച്ചു. ഇവരുടെ പരാതി കിട്ടിയ ബാംഗ്ലൂർ പോലീസ് കമ്മീഷണർ തന്നോട് 24 മണിക്കൂറിനുള്ളിൽ സ്ഥലം വിടണമെന്ന് പറഞ്ഞു.
നിത്യ മേനോനെ മറ്റു ചില ആരാധകർ കാണുന്നത് പോലെ മറ്റൊരു രീതിയിൽ കണ്ടിട്ടില്ല. കാമക്കണ്ണോടെയല്ല ഞാൻ നിത്യയെ സ്നേഹിച്ചത്. ഞാൻ അവളെ ആത്മാർത്ഥമായി സ്നേഹിച്ചു. ഒരു സുഹൃത്തായോ സഹോദരനായോ കണക്കാക്കാൻ പോലും അവർ തയ്യാറായില്ല. എന്തിന് ഫോൺ നമ്പർ പോലും തരാൻ അവർ തയാറായില്ല .
നിത്യ കമ്മിറ്റഡ് ആണെന്ന് പറഞ്ഞിരുന്നെങ്കിൽ അവർക്ക് വേണ്ടി താൻ സമയം കളയില്ലായിരുന്നുവെന്ന് സന്തോഷ് വർക്കി പ്രതികരിച്ചു. നേരത്തെയും ഈ വിഷയത്തിൽ ഇത്തരത്തിലുള്ള പ്രതികരണങ്ങൾ സന്തോഷ് വർക്കി നടത്തിയിരുന്നു. വളരെ രോഷാകുലനായിട്ടായിരുന്നു ഈ വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചത്.