Connect with us

രാജ്യത്തെ ഏറ്റവും സുന്ദരനായ നായകന്മാരില്‍ ഒരാളാണ് ദുല്‍ഖര്‍, ഒരു സൂപ്പര്‍ സ്റ്റാറാണ് അദ്ദേഹം; ദുല്‍ഖര്‍ സല്‍മാനെ പുകഴ്ത്തി പ്രഭാസ്

Malayalam

രാജ്യത്തെ ഏറ്റവും സുന്ദരനായ നായകന്മാരില്‍ ഒരാളാണ് ദുല്‍ഖര്‍, ഒരു സൂപ്പര്‍ സ്റ്റാറാണ് അദ്ദേഹം; ദുല്‍ഖര്‍ സല്‍മാനെ പുകഴ്ത്തി പ്രഭാസ്

രാജ്യത്തെ ഏറ്റവും സുന്ദരനായ നായകന്മാരില്‍ ഒരാളാണ് ദുല്‍ഖര്‍, ഒരു സൂപ്പര്‍ സ്റ്റാറാണ് അദ്ദേഹം; ദുല്‍ഖര്‍ സല്‍മാനെ പുകഴ്ത്തി പ്രഭാസ്

നിരവധി ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. താരത്തിന്റേതായി പുറത്തെത്താനുള്ള ‘സീതാ രാമം’ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആഗസ്റ്റ് അഞ്ചിനാണ് ചിത്രം റിലീസിനെത്തുന്നത്. ഇപ്പോഴിതാ സീതാ രാമം ഒരു പ്രണയ കഥ മാത്രമല്ലെന്നും സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും പറയുകയാണ് നടന്‍ പ്രഭാസ്.

കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഈവന്റിലായിരുന്നു താരത്തിന്റെ പ്രതികരണം. ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ പ്രഭാസിന് ആദ്യ ടിക്കറ്റും കൈമാറിയിരുന്നു. സിനിമയുടെ ട്രെയിലര്‍ അസാധാരണമായി തോന്നുന്നു. രാജ്യത്തെ ഏറ്റവും സുന്ദരനായ നായകന്മാരില്‍ ഒരാളാണ് ദുല്‍ഖര്‍. ഒരു സൂപ്പര്‍ സ്റ്റാറാണ് അദ്ദേഹം.

‘മഹാനടി’ എത്ര മികച്ച ചിത്രമാണ്. ദുല്‍ഖറിന്റെയും മൃണാലിന്റെയും പ്രകടനത്തെ പുകഴ്ത്തുകയാണ് എല്ലാവരും. എനിക്ക് സിനിമ കാണണമെന്നേയുള്ളൂ. ഇത്രയും പാഷനും വമ്പന്‍ ബഡ്ജറ്റുമായി ഒരു സിനിമ നിര്‍മ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രണയകഥയ്‌ക്കൊപ്പം ഒരു യുദ്ധ സീക്വന്‍സും ചിത്രത്തില്‍ ഉണ്ടാകുമെന്ന് തോന്നുന്നു.

ഇതൊരു പ്രണയകഥ മാത്രമല്ല, സിനിമയില്‍ മറ്റ് ഘടകങ്ങളുണ്ട്. ഹാനു രാഘവപുഡിയുടെ സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം മനോഹരമായ ഒരു സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമ കവിത പോലെയാണ്. ഇന്‍ഡസ്ട്രിയില്‍ നമുക്കുള്ള ഏറ്റവും മനോഹരമായ സംവിധായകരില്‍ ഒരാളാണ് അദ്ദേഹം.

ചിത്രത്തില്‍ ‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ‘സീത’ എന്ന കഥാപാത്രത്തെയാണ് മൃണാള്‍ അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 1965ല്‍ റാം എന്ന പട്ടാളക്കാരനും സീത എന്ന പെണ്‍കുട്ടിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് സിനിമ പറയുന്നത്. വൈജയന്തി മൂവീസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

More in Malayalam

Trending

Recent

To Top