ഈ പരമ്പര ഒരു ദുരന്തമാകും എന്നാണ് കരുതിയിരുന്നത്, സീരിസിന് രണ്ടാം സീസണ് പോലും ഉണ്ടാകുമെന്ന് കാരുതിയിരുന്നതല്ല; തുറന്ന് പറഞ്ഞ് ചീഫ് ഹോപ്പര്‍ ആയി എത്തിയ ഡേവിഡ് ഹാര്‍ബര്‍
ഈ പരമ്പര ഒരു ദുരന്തമാകും എന്നാണ് കരുതിയിരുന്നത്, സീരിസിന് രണ്ടാം സീസണ് പോലും ഉണ്ടാകുമെന്ന് കാരുതിയിരുന്നതല്ല; തുറന്ന് പറഞ്ഞ് ചീഫ് ഹോപ്പര്‍ ആയി എത്തിയ ഡേവിഡ് ഹാര്‍ബര്‍
ഈ പരമ്പര ഒരു ദുരന്തമാകും എന്നാണ് കരുതിയിരുന്നത്, സീരിസിന് രണ്ടാം സീസണ് പോലും ഉണ്ടാകുമെന്ന് കാരുതിയിരുന്നതല്ല; തുറന്ന് പറഞ്ഞ് ചീഫ് ഹോപ്പര്‍ ആയി എത്തിയ ഡേവിഡ് ഹാര്‍ബര്‍
ലോകമെമ്പാടും ആരാധകരുള്ള സയന്‍സ് ഫിക്ഷന്‍ ഫാന്റസി ഡ്രാമയാണ് ‘സ്ട്രേഞ്ചര്‍ തിങ്ങ്സ്’. നെറ്റ്ഫ്ലിക്സിന്റെ മുന്‍പന്തിയില്‍ തന്നെയാണ് ഈ ഡ്രാമ. എന്നാല്‍ ഇപ്പോഴിതാ നാല് സീസണുകളുള്ള ഈ പരമ്പര ഒരു ദുരന്തമാകും എന്നാണ് കരുതിയിരുന്നതെന്ന് പറയുകയാണ് ചീഫ് ഹോപ്പര്‍ ആയി എത്തിയ ഡേവിഡ് ഹാര്‍ബര്‍. സീരിസിന് രണ്ടാം സീസണ് പോലും ഉണ്ടാകുമെന്ന് കാരുതിയിരുന്നതല്ല എന്നും താരം പറഞ്ഞു.
ദി എ വി ക്ലബ് വഴി ബിബിസിയുടെ ദി വണ്‍ ഷോയില്‍ വച്ചാണ് ഡേവിഡ് ഹാര്‍ബര്‍ സ്ട്രേഞ്ചര്‍ തിങ്ങ്സിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്. ‘സ്ട്രേഞ്ചര്‍ തിങ്ങ്സിന്റെ ആദ്യത്തെ സീസണിന്റെ ചിത്രീകരണ വേളയില്‍, നെറ്റ്ഫ്ലിക്സ് ഏകദേശം 20 ഡോളര്‍ ബഡ്ജറ്റ് ആണ് നല്‍കിയത്. ആര്‍ക്കും വിശ്വാസമില്ലാതിരുന്ന സീരിസിന്റെ ഷൂട്ട് അവസാനിപ്പിക്കുകയും രണ്ടാം സീസണ് ഉണ്ടാകില്ല എന്ന് വിശ്വസിക്കുകയും ചെയ്തു.
ഒരിക്കലും രണ്ടാം സീസണ് ലഭിക്കാത്ത ആദ്യത്തെ നെറ്റ്ഫ്ലിക്സ് ഷോ ആയിരിക്കും ഞങ്ങളുടേത്, ആരും ഇത് കാണില്ല, അത് ഒരു ദുരന്തമായിരിക്കും എന്നൊക്കെ ഉറപ്പിച്ചു’ എന്നും ഡേവിഡ് പറഞ്ഞു.
ഇപ്പോള്‍ അഞ്ചാം സീസണിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. 2024ലില്‍ അഞ്ചാം സീസണ് എത്തുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ച പുതിയ പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു. 2016ലാണ് ‘സ്ട്രേഞ്ചര്‍ തിങ്ങ്സ്’ റിലീസ് ചെയ്യുന്നത്. ‘സ്ട്രേഞ്ചര്‍ തിങ്ങ്സി’ന്റെ നാലാം സീസണിന്റെ ആവാസന ഭാഗം പ്രേക്ഷകര്‍ക്ക് അഞ്ചാം സീസണിലേക്കുള്ള വാതില്‍ തുറന്നു നല്‍കിക്കൊണ്ടാണ് അവസാനിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...