Connect with us

‘നീ പറയുന്നത് മുഴുവന്‍ തെറ്റാണ് ..നിനക്ക് ഒരിക്കലും ഇങ്ങനെ ഉയര്‍ന്ന് നില്‍ക്കാന്‍ ഞാന്‍ സമ്മതിക്കില്ല, എനിക്കത് കണ്ട് സഹിക്കാന്‍ പറ്റില്ല എന്നാണ് അയാള്‍ പറയുന്നത്..അയാൾ ഇഷ്ടിക കൊണ്ട് പെൺകുട്ടിയുടെ തലയ്ക്കടിക്കുന്നു, ആ നീക്കത്തിലൂടെ പുറത്തുവന്നത് ദിലീപിന്റെ ക്രിമിനൽ ബുദ്ധി

News

‘നീ പറയുന്നത് മുഴുവന്‍ തെറ്റാണ് ..നിനക്ക് ഒരിക്കലും ഇങ്ങനെ ഉയര്‍ന്ന് നില്‍ക്കാന്‍ ഞാന്‍ സമ്മതിക്കില്ല, എനിക്കത് കണ്ട് സഹിക്കാന്‍ പറ്റില്ല എന്നാണ് അയാള്‍ പറയുന്നത്..അയാൾ ഇഷ്ടിക കൊണ്ട് പെൺകുട്ടിയുടെ തലയ്ക്കടിക്കുന്നു, ആ നീക്കത്തിലൂടെ പുറത്തുവന്നത് ദിലീപിന്റെ ക്രിമിനൽ ബുദ്ധി

‘നീ പറയുന്നത് മുഴുവന്‍ തെറ്റാണ് ..നിനക്ക് ഒരിക്കലും ഇങ്ങനെ ഉയര്‍ന്ന് നില്‍ക്കാന്‍ ഞാന്‍ സമ്മതിക്കില്ല, എനിക്കത് കണ്ട് സഹിക്കാന്‍ പറ്റില്ല എന്നാണ് അയാള്‍ പറയുന്നത്..അയാൾ ഇഷ്ടിക കൊണ്ട് പെൺകുട്ടിയുടെ തലയ്ക്കടിക്കുന്നു, ആ നീക്കത്തിലൂടെ പുറത്തുവന്നത് ദിലീപിന്റെ ക്രിമിനൽ ബുദ്ധി

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതിജീവിതയ്ക്കും മുൻഭാര്യ മഞ്ജു വാര്യർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ ഉന്നയിച്ചത്. താന്‍ അതിജീവിതയാണെന്ന് നടി എങ്ങനെയാണ് സ്വയം പ്രഖ്യാപിച്ചതെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ദിലീപ് ചോദിക്കുന്നത്. നടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോയെന്ന കാര്യത്തിലും സംശയം ഉയര്‍ത്തുകയാണ് ഹര്‍ജിയില്‍ ദിലീപ്. ഇതിന് പിന്നാലെ ദിലീപിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. ടി ബി മിനി.

ദിലീപിന്റെ ഒരു ക്രിമിനല്‍ ബുദ്ധിയാണ് ഈ നീക്കത്തിലൂടെ പുറത്തുവരുന്നതെന്നും ഒരു വിക്ടിമിനോടും ഒരു സമൂഹവും ചെയ്യാന്‍ പാടില്ലാത്ത തെറ്റാണ്, ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും മിനി പറഞ്ഞു. കേസില്‍ പള്‍സര്‍ സുനിയെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും മിനി പറഞ്ഞു. ഒരു ചാനലിനോടായിരുന്നു അഭിഭാഷകയുടെ പ്രതികരണം.

ദിലീപിന്റെ ഒരു ക്രിമിനല്‍ ബുദ്ധിയാണ് ഈ നീക്കത്തിലൂടെ പുറത്തുവരുന്നത്. ആ പെണ്‍കുട്ടി അഞ്ച് വര്‍ഷക്കാലമായിട്ട് പുറത്തേക്ക് പോലും ഇറങ്ങാന്‍ പോലും കഴിയാതിരുന്ന പെണ്‍കുട്ടിയാണ്. ഈ സമയത്തൊക്കെ ജയിലില്‍ നിന്ന് വന്നിട്ടാണെങ്കിലും ദിലീപ് സിനിമയില്‍ അഭിനയിക്കുന്നു..പൊതുമധ്യത്തില്‍ നടക്കുന്നു എന്താണ് സോഷ്യല്‍ സിറ്റുവേഷന്‍ എന്നുപറയുന്നത്..ഒരു പെണ്‍കുട്ടി..അതേത് പെണ്‍കുട്ടിയും ആയിക്കോട്ടെ നിരപരാധികളായ പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് വിധേയ ആയാല്‍ നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ അപമാനിതരാകുകയും വീടിന് പുറത്ത് ഇറങ്ങാന്‍ കഴിയാത്ത പറ്റാത്ത അവസ്ഥയില്‍ ആവുകയും ചെയ്യുന്നു.

ആണുങ്ങള്‍ ഇത് ചെയ്ത കുറ്റവാളികള്‍ സമൂഹത്തില്‍ മേനി നടിച്ച് നടക്കുകയും ചെയ്യുന്നതാണ് നമ്മള്‍ കാണുന്നത്.ഒരു പെണ്‍കുട്ടി അതില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി തീരുമാനമെടുത്തിട്ട് ഒരു ഇന്റര്‍വ്യൂവില്‍ പറയുന്നു ഞാന്‍ സര്‍വൈവറാണ് എന്ന്..അഞ്ച് വര്‍ഷക്കാലം അവര്‍ അനുഭവിച്ച ഒരു ട്രോമയുണ്ട്. സത്യസന്ധമായിട്ടുള്ള കാര്യമാണ് അവര്‍ പറയുന്നത്. രാഹുലിന് അതില്‍ തര്‍ക്കമുണ്ടാകാന്‍ സാധ്യതയില്ല.

പക്ഷേ രാഹുല്‍ ഒരു കാര്യം മനസ്സിലാക്കണം ഇതിന്റെ വൈരാഗ്യം ആ പെണ്‍കുട്ടി ഒരു ഇന്റര്‍വ്യൂപോലും പൊതുസമൂഹത്തിന് കൊടുക്കുന്നത് എന്തിന് വേണ്ടിയായിരുന്നോ ഈ വീഡിയോ എടുത്ത് പ്രചരിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത വ്യക്തി ശ്രമിച്ചത്..ആ പെണ്‍കുട്ടി ഒരിക്കലും ഈ പൊതു സമൂഹത്തിന് മുന്നില്‍ തലയയുര്‍ത്തി ഈ സമൂഹത്തില്‍ നില്‍ക്കരുതെന്ന് കരുതിയാണ്..ആ വീഡിയോ എടുത്ത് പ്രചരിപ്പിച്ച് ആ കുട്ടിയുടെ ജീവിതം തകര്‍ക്കുക എന്നതായിരുന്നു ക്വട്ടേഷന്‍ കൊടുത്ത ആളുടെ ലക്ഷ്യം.

ആ ലക്ഷ്യത്തെ മറികടക്കാന്‍ ആ പെണ്‍കുട്ടി ശ്രമിക്കുന്ന സമയത്ത് വീണ്ടും ആ പെണ്‍കുട്ടിയുടെ തലയില്‍ അടിക്കുകയാണ്.. നീ പറയുന്നത് മുഴുവന്‍ തെറ്റാണ് ..നിനക്ക് ഒരിക്കലും ഇങ്ങനെ ഉയര്‍ന്ന് നില്‍ക്കാന്‍ ഞാന്‍ സമ്മതിക്കില്ല, എനിക്കത് കണ്ട് സഹിക്കാന്‍ പറ്റില്ല എന്നാണ് അയാള്‍ പറയുന്നത്. അയാള്‍ സത്യസന്ധന്‍ ആയിട്ടുള്ള ആളാണെങ്കില്‍ അമ്മയുട പരിപാടിയില്‍ ആദ്യത്തെ ദിവസം അയാള്‍ പറഞ്ഞില്ലേ നമ്മുടെ സമൂഹത്തില്‍ ഒരു പെണ്‍കുട്ടിക്കും ഈ അവസ്ഥ വരരുതെന്ന്.

അത് അയാള്‍ ആവര്‍ത്തിക്കുന്നുവെങ്കില്‍ ഈ പെണ്‍കുട്ടി, അവര്‍ക്ക് ഈ പറയുന്നത് പോലെ ഒന്നും ഉണ്ടായിട്ടില്ലെന്ന് തന്നെ വിചാരിക്ക്..അഞ്ച് വര്‍ഷം മലയാള സിനിമയില്‍ നിന്ന് അയാള്‍ പൂര്‍ണമായും ഒട്ടാക്കിയ പെണ്‍കുട്ടി തിരിച്ച് അവര്‍ പൊതുമധ്യത്തില്‍ വരട്ടെ പൊതുസമൂഹത്തില്‍ വരട്ടെ ഒരിക്കലും ഒരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരു ഗതി ഉണ്ടാവരുതല്ലോ..തീര്‍ച്ചയായും അവര്‍ വരട്ടെ എന്ന് വിചാരിക്കുന്നതിന് പകരം അങ്ങനെ വരുന്ന ഓരോ സന്ദര്‍ഭത്തിലും അയാള്‍ ഇഷ്ടിക കൊണ്ട് പിന്നേം പിന്നേം തലയ്ക്കടിക്കുന്നു.

ഒരു വിക്ടിമിനോടും ഒരു സമൂഹവും ചെയ്യാന്‍ പറ്റാത്ത തെറ്റാണ്, സമൂഹത്തിലെ ഒരു വ്യക്തിയും ചെയ്യാന്‍ പാടില്ലാത്ത തെറ്റാണ് ..അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്..പിന്നേയും പിന്നേയും ഇത് പറയുന്നത് അയാളുടെ മനസ്സിലെ വൈരാഗ്യമാണ്…രാഹുല്‍ പറയുന്നത് പള്‍സര്‍ സുനി ശിക്ഷിക്കപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നാണ്…ഞങ്ങള്‍ക്ക് തര്‍ക്കം ഉണ്ട് ഇപ്പോള്‍. പള്‍സര്‍ സുനിയെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് ഈ ശ്രമങ്ങള്‍ എല്ലാം ..ഇവര്‍ക്ക് അങ്ങനെ ാെരു സംഭവം ഉണ്ടായിട്ടില്ലെന്ന് എട്ടാം പ്രതിക്ക് പറയേണ്ട കാര്യമെന്താണ്?

More in News

Trending

Recent

To Top