ഡിസിയുടെ പുതിയ ചിത്രം ‘അക്വാമാന് 2’വില്‍ പ്രധാന കഥാപാത്രമായി ബെന്‍ അഫ്ലെക്കും എത്തുന്നുവെന്ന് വിവരം. ‘അക്വാമാന് ആന്‍ഡ് ദി ലോസ്റ്റ് കിംഗ്ഡം’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ബാറ്റ്മാന് എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്. ജേസണ്‍ മോമോവയാണ് സമൂഹ മാധ്യമങ്ങളിലൂടെ സിനിമയുടെ ഈ സ്പോയ്ലര് പുറത്തുവിട്ടത്.
ജേസണ്‍ തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലൂടെ ബെന്‍ അഫ്ലെക്കുമായുള്ള ചിത്രവും ചിത്രീകരണം നടക്കുന്ന സ്റ്റുഡിയോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന വീഡിയോയും പങ്കുവെച്ചു. ‘ബ്രൂസും ആര്‍തറും വീണ്ടും ഒന്നിച്ചു’ എന്ന ക്യാപ്ഷനും ‘അക്വാമാന്’ താരം നല്‍കിയിട്ടുണ്ട്.
ബ്രൂസ് വെയ്നായി മാത്രമാണോ അഫ്ലെക്ക് എത്തുക അതോ ബാറ്റ്മാന്റെ സ്യൂട്ട് അണിയുമോ എന്നത് വ്യക്തമല്ല. ഡേവിഡ് ലെസ്ലി ജോണ്സണ്മക്ഗോള്ഡ്രിക്ക് എന്നിവരുടെ തിരക്കഥയില്‍ ജെയിംസ് വാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അക്വാമാന് ആന്‍ഡ് ദി ലോസ്റ്റ് കിംഗ്ഡം’.
2021 ജൂണ്‍ അവസാനമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 2023 മാര്‍ച്ച് 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആംബര്‍ ഹേഡ്, നിക്കോള്‍ കിഡ്മാന്, വില്യം ഡിഫോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...