Connect with us

2022 ഫിഫ ലോകകപ്പിനുള്ള ഗാനമൊരുക്കുന്നത് ബിടിഎസ്; ഫിഫയുടെ ഭാഗമാകാനൊരുങ്ങി ദക്ഷിണകൊറിയന്‍ പോപ്പ് ബാന്‍ഡ്

News

2022 ഫിഫ ലോകകപ്പിനുള്ള ഗാനമൊരുക്കുന്നത് ബിടിഎസ്; ഫിഫയുടെ ഭാഗമാകാനൊരുങ്ങി ദക്ഷിണകൊറിയന്‍ പോപ്പ് ബാന്‍ഡ്

2022 ഫിഫ ലോകകപ്പിനുള്ള ഗാനമൊരുക്കുന്നത് ബിടിഎസ്; ഫിഫയുടെ ഭാഗമാകാനൊരുങ്ങി ദക്ഷിണകൊറിയന്‍ പോപ്പ് ബാന്‍ഡ്

ലോക പ്രശസ്ത ദക്ഷിണകൊറിയന്‍ പോപ്പ് ബാന്‍ഡായ ബിടിഎസ് ഇനി ഫിഫയുടെ ഭാഗമാകും. 2022 ഫിഫ ലോകകപ്പിനുള്ള ഗാനമൊരുക്കുന്നത് ബിടിഎസ് ആണ് എന്ന് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ശ്രദ്ധ നേടിയ ഗ്രാമി പോലെയുള്ള നിരവധി പരിപാടികളില്‍ പങ്കെടുത്തതിന് ശേഷം ഇപ്പോള്‍ ഫുട്ബാള്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പില്‍ ബിടിഎസ് അവരുടെ ആല്‍ബം പുറത്തിറക്കുകയാണ്.

ഫിഫ ലോകകപ്പ് ആഘോഷങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഹ്യുണ്ടായിയുടെ അംബാസഡറാണ് ബിടിഎസ്. ആഗോള പ്രചാരണത്തിന്റെ ഭാഗമായാണ് ഗാനം സംഘം പുറത്തിറക്കുന്നത്.

‘ഗോള്‍ ഓഫ് ദ സെഞ്ച്വറി’ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിന്‍ ഫുട്‌ബോള്‍ ഐക്കണ്‍ സ്റ്റീവ് ജെറാര്‍ഡ്, കൊറിയന്‍ ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ പാര്‍ക്ക് ജിസുങ്, യുനെസ്‌കോ അംബാസഡര്‍ നാദിയ നാഡിം, ഫാഷന്‍ ഡിസൈനര്‍ ജെറമി സ്‌കോട്ട്, പ്രശസ്ത ശില്‍പി ലോറെന്‍സോ ക്വിന്‍ എന്നിവരുമായി സഹകരിച്ചാണ് ബിടിഎസ് ആല്‍ബവുമായി എത്തുന്നത്.

ഗ്രാമിയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കെപോപ്പ് ഗ്രൂപ്പാണ് ബിടിഎസ് കൊറിയന്‍ പോപ്പ് ബാന്‍ഡുകളില്‍ ബിടിഎസ്സിന്റെ സ്ഥാനം ലോക പ്രശാസ്ത ബാന്‍ഡുകളുടെ പട്ടികയിലാണ്. അടുത്തിടെ, വേള്‍ഡ് എക്‌സ്‌പോയുടെ അംബാസഡര്‍മാര്‍മാരായി ബിടിഎസ്സിനെ ഔദ്യോഗികമായി പ്രഖ്യപിച്ചത് ആര്‍മി ഏറ്റെടുത്തിരുന്നു. നിലവില്‍ സോളോ ആല്‍ബങ്ങളില്‍ താരങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇതിന്റെ ഭാഗമായി അംഗമായ ജെഹോപ്പിന്റെ ‘ജാക്ക് ഇന്‍ ദി ബോക്‌സ്’ എന്ന സ്വതന്ത്ര ആല്‍ബം പുറത്തിറാക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എത്തിയിരുന്നു. ജെഹോപ്പിന്റെ പുതിയ ആല്‍ബത്തിന് ആര്‍മിയുടെ വലിയ പിന്തുണയാണുള്ളത്. എന്നിരുന്നാലും ബിടിഎസ് എന്ന ഏഴംഗ സംഘം എക്കാലവും ഒരുമിച്ചായിരിക്കുമെന്നും ഇവര്‍ പറയുന്നു.

More in News

Trending

Recent

To Top