Connect with us

റിമി ടോമിയെ ഷാരൂഖ് ഖാൻ എടുത്തു പൊക്കിയ പോലെ ഇവരെ എടുത്തു പൊക്കാൻ തോന്നാത്തിരുന്നത് ഭാഗ്യം…

Social Media

റിമി ടോമിയെ ഷാരൂഖ് ഖാൻ എടുത്തു പൊക്കിയ പോലെ ഇവരെ എടുത്തു പൊക്കാൻ തോന്നാത്തിരുന്നത് ഭാഗ്യം…

റിമി ടോമിയെ ഷാരൂഖ് ഖാൻ എടുത്തു പൊക്കിയ പോലെ ഇവരെ എടുത്തു പൊക്കാൻ തോന്നാത്തിരുന്നത് ഭാഗ്യം…

ജിഷിൻ മോഹനെ കൂടുതൽ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല.. മിനിസ്‌ക്രീനിൽ നടനായും വില്ലനായും പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു ജിഷിൻ. സോഷ്യൽ മീഡിയയിൽ സജീവമായ ജിഷിൻ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ജിഷിന്റെ പോസ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത് തന്റെ ഒപ്പം അഭിനയിക്കുന്നവരെ കുറിച്ചു പലപ്പോഴും ജിഷിൻ പങ്കിട്ട പോസ്റ്റുകൾ വൈറൽ ആകാറുണ്ട്. ഇപ്പോൾ നടിയും ഗായികയുമായ മനീഷയ്ക്ക് ഒപ്പമുള്ള മനോഹരമായ ഒരു വീഡിയോയും അതിന് നൽകിയ ഒരു ക്യാപ്‌ഷനും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ജിഷിന്റെ വാക്കുകൾ!

ഇത് നമ്മുടെ സ്വന്തം മനീഷ ചേച്ചി. ‘പൂക്കാലം വരവായി’ സീരിയലിലെ സൗദാമിനി അപ്പച്ചി. നമ്മെ വിട്ടുപിരിഞ്ഞ SP ബാലസുബ്രമണ്യം എന്ന അതുല്യ പ്രതിഭയോടൊപ്പം അദ്ദേഹത്തിന്റെ കേരളത്തിലെ അവസാന വേദി പങ്കിടാനുള്ള ഭാഗ്യം ലഭിച്ചവൾ.

‘മലരേ.. മൗനമാ’ എന്ന ഗാനം അദ്ദേഹത്തിന്റെ കൂടെ ആലപിച്ച മനീഷ ചേച്ചിയെ SPB ആശ്ലേഷിച്ചനുഗ്രഹിച്ച വീഡിയോ എല്ലാവരും കണ്ടുകാണുമല്ലോ? റിമി ടോമിയെ ഷാരൂഖ് ഖാൻ എടുത്തു പൊക്കിയ പോലെ ഇവരെ എടുത്തു പൊക്കാൻ തോന്നാത്തിരുന്നത് ഭാഗ്യം. മനീഷ ചേച്ചിയുടെ ആ സ്വരമാധുര്യം നേരിട്ട് കേൾക്കാനുള്ള ഭാഗ്യം എനിക്കുമുണ്ടായി. എന്താ ഒരു ഫീൽ.

അത് നിങ്ങൾക്ക് കൂടി ഷെയർ ചെയ്യുന്നു. കേട്ടു നോക്കൂ. ഈ ശരീരത്തിൽ നിന്നാണോ ഈ മധുരശബ്ദം വരുന്നത് എന്ന് നമ്മൾ അത്ഭുതപ്പെടും. മനീഷ ചേച്ചീ.. നിങ്ങളൊരു മാടപ്രാവാണ്. മാടിന്റെ ശരീരവും, പ്രാവിന്റെ ഹൃദയവും കുയിലിന്റെ സ്വരവുമുള്ള ഒരു മാടപ്രാവ്..

More in Social Media

Trending

Recent

To Top