Connect with us

കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട, ശശി… ; മലയാളികളുടെ മനസിൽ “മാഫിയാ ശശി”; ദേശീയ അവാർഡ് തിളക്കത്തിൽ ആരും തിരിഞ്ഞു നോക്കാത്ത ഒരു ദേശീയ അവാർഡ് ജേതാവ്?”; അഭിമുഖങ്ങളും ഇല്ലേ….?; മാഫിയ ശശിയെ കുറിച്ച് വൈറലാകുന്ന വാക്കുകൾ!

News

നടനാകാൻ മോഹിച്ച് സിനിമയിലേക്ക് വന്ന് പിന്നീട് ഫൈറ്റ് മാസ്റ്ററായി മാറി ദേശീയ തലത്തിൽ വരെ അം​ഗീകാരം നേടി മലയാളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് പ്രശസ്ത ആക്ഷൻ കൊറിയോ​ഗ്രാഫർ മാഫിയ ശശി.

1982 മുതൽ ഇന്ത്യൻ സിനിമയിൽ ഉണ്ടെങ്കിലും ദേശീയ തലത്തിൽ ഒരു അം​ഗീകാരം മാഫിയ ശശിയെ തേടിയെത്തുന്നത് ഇപ്പോഴാണ്. അറുപത്തിയെട്ടാമത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ആക്ഷൻ കൊറിയോ​ഗ്രാഫർക്കുള്ള പുരസ്കാരമാണ് മാഫിയ ശശി, രാജശേഖർ, സുപ്രീം സുന്ദർ‌ എന്നിവർക്ക് ലഭിച്ചത്.

എന്നാൽ മലയാളത്തിലും തമിഴിലും ദേശീയ അംഗീകാരം ലഭിച്ചവർ വാഴ്ത്തപ്പെടുമ്പോൾ മാഫിയ ശശിയ്ക്ക് മാത്രം അർഹിച്ച പരിഗണന കിട്ടിയില്ല എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

അത്തരത്തിൽ സിനിമാ പേജിൽ ശ്രദ്ധ നേടിയ ഒരു കുറിപ്പ് വായിക്കാം…

എല്ലാവരും സച്ചിയുടെയും,സൂര്യയുടെയും, അപർണ്ണയുടെയും, ബിജു മേനോൻ്റെയും പിറകിലാണ്!
ദേശീയ അവാർഡിൻ്റെ തിളക്കത്തിൽ താരപ്രഭയുള്ളവരോടൊപ്പം സഞ്ചരിക്കുക എന്നതാണല്ലോ?
ശ്രദ്ധിക്കപ്പെടാതെ പോകെണ്ട പേരല്ല ശശിയണ്ണൻ്റെത്….

“സംഘട്ടനം : മാഫിയാ ശശി” എന്നെഴുതി കാണിക്കുമ്പോൾ കയ്യടിച്ചിരുന്നവർ ഈ നാട്ടിലുണ്ട്. അയ്യപ്പനും കോശിയും തമ്മിലടിച്ചപ്പോൾ ആ തല്ലിന് ഒന്നാന്തരം നാടൻ തല്ലിൻ്റെ ഉശിരുണ്ടാക്കിയത് ശശിയണ്ണനാണ്.
ദേശീയ പുരസ്ക്കാരം അണ്ണനെ തേടിയെത്തുമ്പോൾ ഒരുപാട് സന്തോഷം…

“കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട ശശി ” ബെസ്റ്റ് ആക്ടറിൽ മമ്മൂക്ക ഇങ്ങനെ പറഞ്ഞെങ്കിലും
മലയാളികളുടെ മനസിൽ ശശിയണ്ണൻ. ” മാഫിയാ ശശി ” തന്നെയാണ്.

about mafiya sasi

Continue Reading
You may also like...

More in News

Trending

Recent

To Top