Malayalam
തല്ല്, അത് തെക്കനായാലും വടക്കനായാലും നാടനായാലും കാടനായാലും മാഫിയ ശശിയാണെങ്കില്‍ സംഭവം പൊളിക്കും; ‘ മേം ഹൂം മൂസ’യിലെ അടിയുടെ ഇടിപൂരത്തിനായി കട്ട വെയിറ്റിംഗില്‍ മലയാളികള്‍
തല്ല്, അത് തെക്കനായാലും വടക്കനായാലും നാടനായാലും കാടനായാലും മാഫിയ ശശിയാണെങ്കില്‍ സംഭവം പൊളിക്കും; ‘ മേം ഹൂം മൂസ’യിലെ അടിയുടെ ഇടിപൂരത്തിനായി കട്ട വെയിറ്റിംഗില്‍ മലയാളികള്‍
സുരേഷ് ഗോപിയുടെ മാഫിയ എന്ന ചിത്രത്തിന്റെ ഹിന്ദി റിമേക്കിലെ സ്റ്റന്‍ഡ് മാസ്റ്ററായി എത്തിയ, ശശിധരന്‍ എന്ന മാഫിയ ശശിയ്ക്ക് മലയാള സിനിമയില്‍ തന്റേതായി ഒരിടം നേടിയെടുക്കാന്‍ അധികം കാലതാമസം വേണ്ടി വന്നില്ല. തല്ല്, അത് തെക്കനായാലും വടക്കനായാലും നാടനായാലും കാടനായാലും മാഫിയ ശശിയാണെങ്കില്‍ സംഭവം പൊളിക്കും.
മുപ്പത് വര്‍ഷം നീണ്ട കരിയറില്‍ ഇന്നദ്ദേഹം ദേശീയ പുരസ്‌കാരത്തിന്റെ തിളക്കത്തില്‍ നില്‍ക്കുകയാണ്. സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ. അടിയുടെ ആശാന്റെ പുത്തന്‍ അടവുകള്‍ ഇനി കാണാന്‍ കിടക്കുന്നതേയുള്ളൂ. അതൊരു ഒന്നൊന്നര അടിയുടെ ഇടിപൂരം ആയിരിക്കും എന്നതില്‍ സംശയമില്ല.
മലയാളികളുടെ സ്വന്തം ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയും മാഫിയ ശശിയും കൂടി ഒന്നിക്കുന്ന വാര്‍ത്ത കേട്ട് സെപ്റ്റംബര്‍ 30 ആകുന്നതും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. സുരേഷ് ഗോപി വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ‘മേം ഹൂം മൂസ’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. സുരേഷ് ഗോപിയുടെ മാസും മാഫിയ ശശിയുടെ മാസ് അടിയും കൂടി ആകുമ്പോള്‍ സംഭവം കളറാകുമെന്ന് പറയേണ്ടതില്ലല്ലോ.
സുരേഷ് ഗോപിയുടെ കരിയറിലെ 253ാം സിനിമയാണ് മേ ഹൂം മൂസ. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. തന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്റെ മേമ്പൊടി ഉണ്ടെങ്കിലും ഗൗരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് വ്യക്തമാക്കിയിരുന്നു.
മൂസ എന്ന മലപ്പുറംകാരന്റെ കഥയാണ് ചിത്രം പറയുന്നത്. പൂനം ബജ്വ നായികയാവുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
രചന രൂബേഷ് റെയിന്‍, ഛായാഗ്രഹണം വിഷ്ണു നാരായണന്‍, സംഗീതം ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റിംഗ് സൂരജ് ഇ എസ്, കലാസംവിധാനം സജിത്ത് ശിവഗംഗ, വരികള്‍ സജ്ജാദ്, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്മത്ത്, മേക്കപ്പ് പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് ഷാബില്‍, സിന്റോ, ബോബി, സ്റ്റില്‍സ് അജിത്ത് വി ശങ്കര്‍, ഡിസൈന്‍ ഏസ്‌തെറ്റിക് കുഞ്ഞമ്മ.