Connect with us

അങ്ങനെ ചെയ്‌തിരുന്നെങ്കിൽ ആ തെളിവുകളെല്ലാം പോലീസിന്റെ കൈയിൽ കൃത്യമായി എത്തിയേനെ ബൈജു കൊട്ടാരക്കര പറയുന്നു !

News

അങ്ങനെ ചെയ്‌തിരുന്നെങ്കിൽ ആ തെളിവുകളെല്ലാം പോലീസിന്റെ കൈയിൽ കൃത്യമായി എത്തിയേനെ ബൈജു കൊട്ടാരക്കര പറയുന്നു !

അങ്ങനെ ചെയ്‌തിരുന്നെങ്കിൽ ആ തെളിവുകളെല്ലാം പോലീസിന്റെ കൈയിൽ കൃത്യമായി എത്തിയേനെ ബൈജു കൊട്ടാരക്കര പറയുന്നു !

നടന്‍ ദിലീപ് എട്ടാം പ്രതിയായ നടിയെ ആക്രമിച്ച കേസിലെ അധിക കുറ്റപത്രം ക്രൈംബ്രാഞ്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമർപ്പിച്ചു . തുടന്വേഷണ റിപ്പോര്‍ട്ടില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ മാത്രം പ്രതിയാക്കിയാണ് കോടതിയില്‍ സമര്‍പ്പിക്കുന്നത്. ഇതോടെ നടിയെ ആക്രമിച്ച കേസില്‍ 9 പ്രതികളാകും.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ കുറ്റപത്രവും വിചാരണക്കോടതി ഇന്ന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഫയലില്‍ സ്വീകരിക്കും. വെള്ളിയാഴ്ച മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം സെഷന്‍സ് കോടതി വഴിയാണ് വിചാരണക്കോടതിയിലെത്തിയത്. കുറ്റപത്രം ഫയലില്‍ സ്വീകരിച്ചാല്‍ ഉടന്‍ വിചാരണ നടപടികള്‍ പുനരാരംഭിക്കും. അതേസമയം ഇപ്പോഴിതാ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്തിരുന്നെങ്കിൽ ദൃശ്യങ്ങൾ അടങ്ങിയ ടാബ് തെളിവുകൾ പൊലീസിന് ലഭിക്കുമായിരുന്ന എന്ന പറയുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര . പാതി വെന്ത കുറ്റപത്രം ആണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി . ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ ഇങ്ങനെ

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരായ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് അന്വേഷണ സംഘം കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായ്ച്ച് കളയാൻ മുംബൈയിലെ സ്വകാര്യ ലാബിൽ പോയ അഭിഭാഷകരെ കുറിച്ച് അന്വേഷിക്കുമെന്നാണ് അതിൽ പറഞ്ഞിരിക്കുന്നത്. അല്ലാതെ ദിലീപിന്റെ അഭിഭാഷകൻ രാമൻപിളളയുടെ ഓഫീസിൽ വെച്ച് വിവരങ്ങൾ മായ്ച്ച് കളഞ്ഞതിനെ കുറിച്ചോ ഫിലിപ്പ് ടി വർഗീസിന്റെ ഫോണിലെ ഓഡിയോയെ കുറിച്ചോ ഒന്നുമല്ല’.

നേരത്തേ രാമൻപിള്ളയ്ക്കും ഫിലിപ്പ് ടി വർഗീസിനുമെല്ലാം അന്വേഷണ സംഘം നോട്ടീസ് കൊടുത്തത് വെറും പേരിന് മാത്രമാണ്. ആ നോട്ടീസ് അവർ കൈപ്പറ്റിയെങ്കിലും ഇതുവരെ ഇരുവരേയും അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല.അതുകൊണ്ട് തന്നെ ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച കുറ്റപത്രം അപൂർണമാണെന്ന് പറയുന്നതിൽ തെറ്റില്ല’,ബൈജു കൊട്ടാരക്കര പറഞ്ഞു.
‘ഒരു കാര്യം ക്രൈംബ്രാഞ്ച് സംഘം സമ്മതിക്കുന്നുണ്ട്. അത് ദിലീപിന്റെ കൈയ്യിൽ ദൃശ്യങ്ങൾ ഉണ്ടെന്നാണ്. അത് വീണ്ടെടുക്കാൻ കഴിയാത്ത വിധം ഒളിപ്പിച്ചിരിക്കുകയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

അങ്ങനെ ദിലീപിന്റെ കൈയിൽ ഈ ദൃശ്യങ്ങൾ ഉണ്ടെങ്കിൽ അത് വീണ്ടെടുക്കണ്ടത് പോലീസ് തന്നെയിരുന്നു ദിലീപിന്റെ കൈയിൽ ഈ ദൃശ്യങ്ങൾ ഉണ്ടെന്ന് അറിഞ്ഞിട്ട് ഈ ദിലീപിന്റെ ജാമ്യം റദ് ചെയ്യാൻ വേണ്ടി പലതവണ പ്രോസിക്യൂഷനും അന്വേഷണ സംഘവും കോടതികൾ കയറിറങ്ങി . പക്ഷെ കോടതിയിൽ നിന്ന് ആ ജാമ്യം റദ് ചെയ്യപ്പെട്ടില്ല . അതാണ് യഥാർത്ഥ കാരണം . ജാമ്യം റദ്ദ് ചെയ്യപ്പെട്ടിരുന്നെങ്കിൽ തീർച്ചയായും ദിലീപ് ആ ദൃശ്യങ്ങളുള്ള ആ ടാബ് ലോകത്തിന്റെ ഏതു കോണിൽ കൊണ്ട് ഒളിപ്പിച്ചാൽ അത് പോലീസിന്റെ കൈയിൽ കൊണ്ട് കൊടുത്താനേ .

എന്നാൽ ദിലീപിന്റെ കൈയ്യിൽ ദൃശ്യങ്ങൾ ഉണ്ടെങ്കിൽ അത് വീണ്ടെടുക്കേണ്ടത് പോലീസല്ലേയെന്ന് ബൈജു കൊട്ടാരക്കര ചോദിച്ചു. ‘ദൃശ്യങ്ങൾ കൈയ്യിൽ ഉണ്ടെന്ന് അറിഞ്ഞിട്ടാണ് ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യാൻ പ്രോസിക്യൂഷനും ക്രൈംബ്രാഞ്ച് സംഘവും പലതവണ കോടതികൾ കയറിയിറങ്ങിയിയത്. എന്നാൽ കോടതിയിൽ നിന്നും ജാമ്യം റദ്ദ് ചെയ്യപ്പെട്ടില്ല’.’ജാമ്യം റദ്ദ് ചെയ്യപ്പെട്ടിരുന്നുവെങ്കിൽ തീർച്ചയായും ദിലീപ് ദൃശ്യങ്ങൾ ഉള്ള ടാബ് ലോകത്തിന്റെ ഏത് കോണിലുണ്ടെങ്കിലും പോലീസിന്റെ കൈയ്യിൽ കൊണ്ടു കൊടുത്തേനെ. അതുകൊണ്ട് കൂടിയാണ് ജാമ്യം കിട്ടാതിരിക്കാനായി പഠിച്ച പണി ദിലീപ് പയറ്റിയത്’. ജാമ്യം നൽകുമ്പോൾ പറയുന്ന പ്രധാന വ്യവസ്ഥ സാക്ഷികളെ കാണുകയോ അവരെ കൂറ് മാറാൻ പ്രേരിപ്പിക്കുകയോ ചെയ്യരുത് എന്നാണ്. ഏജന്റുമാർ മുഖേന പോലും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും വ്യക്തമായി പറയുന്നുണ്ട്’.
എന്നാൽ ഇവിടെ സാഗർ വിൻസെന്റ് എന്ന കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ ഓഡിയോ ക്ലിപ്പ് അടക്കം , അയാളുടെ മൊഴിയടക്കം ക്രൈംബ്രാഞ്ചിന്റെ കൈയ്യിലുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യാൻ സാധിക്കാതെയിരുന്നത്’.

ജാമ്യത്തിന് വ്യവസ്ഥ വെച്ചിട്ട് അത് ലംഘിച്ചുണ്ടെങ്കിൽ ജാമ്യം റദ്ദ് ചെയ്യപ്പെടേണ്ടതാണെന്നാണ് വസ്തുത. പക്ഷേ ഈ കേസിൽ തെളിവുകൾ സഹിതം നൽകിയിട്ട് പോലും ഇപ്പോഴും എട്ടാം പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യപ്പെട്ടിട്ടില്ല. പ്രോസിക്യൂഷന്റെ പിടിപ്പുകേടാണോ അതോ അന്വേഷണ സംഘം ദിലീപിനെതിരായ തെളിവുകൾ കോടതിയിൽ കൃത്യമായി നൽകാത്തതാണോ ഇതിന് കാരണം എന്ന് പോലും വ്യക്തമല്ല’.

‘ദിലീപിൻറെ ജാമ്യം റദ്ദ് ചെയ്യപ്പെട്ടിരുന്നുവെങ്കിൽ ദൃശ്യങ്ങൾ അടക്കമുള്ള ടാബും മൊബൈലുമെല്ലാം പ്രതി തന്നെ കൊണ്ടുവന്നേനെ. അത് കിട്ടാതിരിക്കാനുള്ള കാരണം അതുകൊണ്ട് തന്നെ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യാതിരുന്നതാണ് എന്ന് പറഞ്ഞാൽ അതിനെ കുറ്റം പറയാൻ സാധിക്കില്ലെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

More in News

Trending