News
ആ പാട്ടിന് ഇങ്ങനെ ചുവടുവയ്ക്കും എന്ന് ഓര്‍ത്തിട്ടുപോലുമില്ലായിരുന്നു; കൊറിയോഗ്രാഫറെ കൊണ്ട് ചുവടുകള്‍ ഒരുക്കണോ എന്ന് ചോദിച്ചിരുന്നു..; പിന്നെയങ്ങ് പൂണ്ടുവിളയാടി; ആ വൈറല്‍ സ്‌റ്റെപ്പിനെപ്പറ്റി ചാക്കോച്ചന്‍!
ആ പാട്ടിന് ഇങ്ങനെ ചുവടുവയ്ക്കും എന്ന് ഓര്‍ത്തിട്ടുപോലുമില്ലായിരുന്നു; കൊറിയോഗ്രാഫറെ കൊണ്ട് ചുവടുകള്‍ ഒരുക്കണോ എന്ന് ചോദിച്ചിരുന്നു..; പിന്നെയങ്ങ് പൂണ്ടുവിളയാടി; ആ വൈറല്‍ സ്‌റ്റെപ്പിനെപ്പറ്റി ചാക്കോച്ചന്‍!
എല്ലാ കാലഘത്തിന്റെ യൂത്തിനിടയിലും തിളങ്ങിനിൽക്കുകയാണ് കുഞ്ചാക്കോ ബോബൻ. മലയാള നായകന്മാരില്‍ ഏറ്റവും നന്നായി ഡാന്‍സ് കളിക്കുന്നവരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. എന്നാൽ, റൊമാന്റിക് ഹീറോ എന്നോ ഡാൻസർ എന്നോ അങ്ങനെ ഒരു റോളിലേക്ക് മാത്രമായി ചുരുക്കാനും ആർക്കും സാധിക്കില്ല.
ഡാൻസിന്റെ കാര്യത്തിൽ ചാക്കോച്ചൻ അടിപൊളിയാണ്. എന്നാല്‍ തന്നിലെ ഡാന്‍സറെ മാറ്റി നിര്‍ത്തി ഉത്സവപ്പറമ്പിന്റെ വൈബ് മനസിലും ശരീരത്തിലും ആവാഹിച്ച് ചാക്കോച്ചന്‍ കളിച്ച നാടന്‍ റോക്ക് ഡാന്‍സ് സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറിയിരിക്കുകയാണ്.
പുതിയ സിനിമയായ “ന്നാ താന്‍ കേസ് കൊടിലെ” ഒരു പാട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. പഴയ ഗാനമായ ദേവദൂതര്‍ പാടി എന്ന പാട്ട് പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ചിത്രത്തിനായി. ഈ ഗാനത്തിനൊപ്പമാണ് കുഞ്ചാക്കോ ബോബന്‍ നൃത്തം ചെയ്തിരിക്കുന്നത്. ഉത്സവപ്പറമ്പിലും മറ്റും ഗാനമേളയ്ക്കിടെ പരിസരം മറന്ന് ഡാന്‍സ് ചെയ്യുന്ന ചിലരെ ഓര്‍മ്മിപ്പിക്കുന്നതാണ് ചാക്കോച്ചന്റെ ഡാന്‍സ്.
വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ മനസ് തുറന്നിരിക്കുന്നത്. സ്‌റ്റേജില്‍ ഡാന്‍സ് ചെയ്യുന്നത് ശീലമുള്ളതാണെങ്കിലും വേദിയിലെ പാട്ടിന് സദസില്‍ വച്ച് ഡാന്‍സ് ചെയ്യുന്നത് ആദ്യത്തെ അനുഭവമാണെന്നാണ് ചാക്കോച്ചന്‍ പറയുന്നത്.
ചാക്കോച്ചൻ പറഞ്ഞ വാക്കുകൾ വായിക്കാം… “ദേവദൂതര്‍ പാടി എന്ന ഗാനം എല്ലാ മലയാളികളേയും പോലെ തന്റേയും പ്രിയഗാനങ്ങളിലൊന്നാണെന്നാണ് ചാക്കോച്ചന്‍ പറയുന്നത്. എന്നാല്‍ ആ പാട്ടിന് ഇങ്ങനെ ചുവടുവയ്ക്കും എന്ന് ഓര്‍ത്തിട്ടുപോലുമില്ലായിരുന്നുവെന്നും താരം പറയുന്നു. താന്‍ ചെയ്തത് ഡാന്‍സ് തന്നെയാണോ എന്ന് ഇപ്പോഴും തനിക്കറിയില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. പിന്നാലെ ആ ഡാന്‍സ് പിറന്ന വഴിയെക്കുറിച്ചും കുഞ്ചാക്കോ ബോബന്‍ മനസ് തുറക്കുകയാണ്.
അമ്പലപ്പറമ്പിലും പെരുന്നാളിനും ഉത്സവങ്ങള്‍ക്കുമെല്ലാം ആള്‍ക്കൂട്ടത്തിനിടയില്‍ ഡാന്‍സ് ചെയ്യുന്ന ഒരാളുടെ റഫറന്‍സ് സിനിമയിലുണ്ടെന്ന് സംവിധായകനായ രതീഷ് നേരത്തെ പറഞ്ഞിരുന്നുവെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. പക്ഷെ അതിന്റെ മൂവ്‌മെന്റും സ്റ്റെപ്പും എങ്ങനെ വേണമെന്ന് തീരുമാനിച്ചിട്ടില്ലായിരുന്നുവെന്നും താരം പറയുന്നു.
നേരത്തെ കൊറിയോഗ്രാഫറെ കൊണ്ട് ചുവടുകള്‍ ഒരുക്കണോ എന്ന് തന്നോട് ചോദിച്ചിരുന്നു. എന്നാല്‍ താന്‍ സ്വന്തമായിട്ട് ചെയ്ത് നോക്കാം എന്നായിരുന്നു ചാക്കോച്ചന്‍ നല്‍കിയ മറുപടി. പറ്റില്ലെങ്കില്‍ ആ വഴി നോക്കാമെന്നും താരം പറഞ്ഞു. അതേസമയം ഇങ്ങനെ നൃത്തം ചെയ്യുന്നവരെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ചില വീഡിയോകള്‍ കണ്ടിട്ടുണ്ടെന്നും താരം പറയുന്നു. അതില്‍ കണ്ട ചിലരെയൊക്കെ വച്ച് ആ സമയത്ത് മനസില്‍ വന്ന ഒരു തോന്നലിന് ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.
ഡാന്‍സ് പഠിച്ചയാള്‍ പഠിക്കാത്തയാളെ പോലെ ചെയ്യുക എന്നത് പ്രയാസമുള്ള കാര്യമാണെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. ലൊക്കേഷനിലെത്തിയപ്പോള്‍ അത്യാവശ്യം നല്ല ആള്‍ക്കൂട്ടമുണ്ടായിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. ”ശരിക്കും ഞാന്‍ ഇങ്ങനെയല്ല ഡാന്‍സ് ചെയ്യുന്നത്, ഇത് കഥാപാത്രത്തിന് വേണ്ടിയാണ് എന്നോട് ക്ഷമിക്കണേ എന്ന് കൂടി നിന്നവരോട് പറഞ്ഞു. പിന്നെ ചുറ്റും നോക്കാതെ അങ്ങോട്ട് പൂണ്ടുവിളയാടുകയായിരുന്നു” എന്നാണ് ചാക്കോച്ചന്‍ ഡാന്‍സിനെക്കുറിച്ച് പറയുന്നത്.
ചുവടുകളൊക്കെ അപ്പോഴുണ്ടായ തോന്നലുകളാണെന്നും താരം പറയുന്നു. സംഭവം വൈറലായി മാറിയതോടെ ചാക്കോച്ചനെ അഭിനന്ദിച്ചു കൊണ്ട് സിനിമാ ലോകത്തു നിന്നും നിരവധി പേരാണ് എത്തിയിരിക്കുന്നത്. യഥാര്‍ത്ഥ പാട്ടിന് വയലിന്‍ വായിച്ച് കണ്ടക്ട് ചെയ്ത ഔസേപ്പച്ചനും ചാക്കോച്ചനെ അഭിനന്ദിച്ചെത്തിയിരുന്നു. പഴയ പാട്ട് പാടിയത് കെജെ യേശുദാസും കൃഷ്ണ ചന്ദ്രനും ലതികയുമായിരുന്നു. പുതിയ പാട്ട് പാടിയിരിക്കുന്നത് ബിജു നാരായണനാണ്.
about kunjakko boban
