Connect with us

ഏതുഭാഷയിലായാലും അങ്ങനെ ഒരു സിനിമ ചെയ്യാൻ ഞാൻ തയ്യാറാണ്; പക്ഷെ സമ്മതിക്കേണ്ടത് അച്ഛനാണ്; ആ ചോദ്യത്തിനുള്ള ദുല്‍ഖര്‍ സൽമാന്റെ മറുപടി!

News

ഏതുഭാഷയിലായാലും അങ്ങനെ ഒരു സിനിമ ചെയ്യാൻ ഞാൻ തയ്യാറാണ്; പക്ഷെ സമ്മതിക്കേണ്ടത് അച്ഛനാണ്; ആ ചോദ്യത്തിനുള്ള ദുല്‍ഖര്‍ സൽമാന്റെ മറുപടി!

ഏതുഭാഷയിലായാലും അങ്ങനെ ഒരു സിനിമ ചെയ്യാൻ ഞാൻ തയ്യാറാണ്; പക്ഷെ സമ്മതിക്കേണ്ടത് അച്ഛനാണ്; ആ ചോദ്യത്തിനുള്ള ദുല്‍ഖര്‍ സൽമാന്റെ മറുപടി!

മലയാള സിനിമയിൽ ഇപ്പോൾ സൂപ്പർ സ്റ്റാറുകളും സൂപ്പർ സ്റ്റാറുകളുടെ മക്കളുമാണ് അരങ്ങ് വാഴുന്നത്. അതിൽ ദുൽഖറും പ്രണവ് മോഹൻലാലും ആണ് കൂടുതൽ ആരാധകരുടെ ചോദ്യങ്ങൾ നേരിടുന്നത്. ചോദ്യം മറ്റൊന്നുമല്ല… ” അച്ഛനും മകനും എന്നാണ് സ്‌ക്രീനിൽ ഒന്നിക്കുന്നത്?”.

ഇപ്പോഴിതാ ഈ ചോദ്യത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. തെലുങ്ക് ചിത്രം സീതാ രാമത്തിന്‍റെ തമിഴ് ട്രെയ്‍ലര്‍ റിലീസ് വേദിയിലും ഈ ചോദ്യം അദ്ദേഹത്തെ തേടിയെത്തി. അതിനുള്ള മറുപടിയും ദുല്‍ഖര്‍ പറഞ്ഞു.

“ഞങ്ങള്‍ ഒരുമിച്ച് ഒരു ചിത്രം ചെയ്യണമോ എന്ന കാര്യം അച്ഛനാണ് തീരുമാനിക്കേണ്ടത്. അദ്ദേഹത്തിനൊപ്പം ഒരു ചിത്രം ചെയ്യാന്‍ ഞാന്‍ എപ്പോഴും തയ്യാറാണ്, അത് ഏത് ഭാഷയിലാണെങ്കിലും. അദ്ദേഹത്തോട് ഞാനത് സംസാരിച്ചിട്ടുമുണ്ട്. അതില്‍ അദ്ദേഹത്തിന്‍റെ തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണ്”, ദുല്‍ഖര്‍ പറഞ്ഞു. അടുത്തതായി താന്‍ ചെയ്യുന്നത് രണ്ട് തമിഴ് ചിത്രങ്ങളാണെന്നും ദുല്‍ഖര്‍ അറിയിച്ചു.

ഹനു രാഘവപ്പുടിയാണ് സീതാ രാമത്തിന്‍റെ സംവിധായകന്‍. മഹാനടിക്കു ശേഷം ദുല്‍ഖറിന്‍റേതായി എത്തുന്ന തെലുങ്ക് ചിത്രമാണിത്. തെലുങ്കിനൊപ്പം മലയാളം, തമിഴ് പതിപ്പുകളും പ്രദര്‍ശനത്തിന് എത്തും. കശ്മീരില്‍ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനാണ് ദുല്‍ഖറിന്‍റെ കഥാപാത്രം. ലഫ്റ്റനന്‍റ് റാം എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ദുല്‍ഖര്‍ റാം ആവുമ്പൊള്‍ സീത എന്ന നായികാ കഥാപാത്രമായി എത്തുന്നത് മൃണാള്‍ ഥാക്കൂര്‍ ആണ്.

1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു. രാശ്‍മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. അഫ്രീന്‍ എന്നാണ് രാശ്‍മികയുടെ കഥാപാത്രത്തിന്‍റെ പേര്.

സ്വപ്‍ന സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന ‘മഹാനടി’യും നിര്‍മ്മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.

സംഗീതം വിശാല്‍ ചന്ദ്രശേഖര്‍, എഡിറ്റിംഗ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു, ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ് കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വസ്ത്രാലങ്കാരം ശീതള്‍ ശര്‍മ്മ, അഡീഷണല്‍ സ്ക്രീന്‍പ്ലേ റുഥം സമര്‍, രാജ് കുമാര്‍ കണ്ടമുഡി. ഓഗസ്റ്റ് 5ന് തിയറ്ററുകളിലെത്തും.

about dulkhar

More in News

Trending

Recent

To Top