News
ആരെയും മയക്കും മഞ്ഞ ലഹങ്കയിൽ ദിൽഷാ; റോബിൻ കണ്ടുകാണുമോ ഈ കാഴ്ച?; കണ്ണെടുക്കാതെ ആരാധകർ ഉറ്റുനോക്കുമ്പോൾ ആ ചോദ്യവും….!
ആരെയും മയക്കും മഞ്ഞ ലഹങ്കയിൽ ദിൽഷാ; റോബിൻ കണ്ടുകാണുമോ ഈ കാഴ്ച?; കണ്ണെടുക്കാതെ ആരാധകർ ഉറ്റുനോക്കുമ്പോൾ ആ ചോദ്യവും….!
ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ഇരുപത് സെലിബ്രിറ്റികളെ മലയാളികൾക്ക് കിട്ടി. കൂട്ടത്തിൽ ഡി4 ഡാന്‍സ് മുതല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്നു ദില്‍ഷ പ്രസന്നന്‍. ദില്‍ഷയുടെ മികച്ച പ്രകടനം തന്നെയാണ് ബിഗ് ബോസിലും കണ്ടത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സ്റ്റാറാണ് ദില്‍ഷ. ബിഗ് ബോസിന്റെ തുടക്കത്തില്‍ ദില്‍ഷ മത്സരങ്ങളിലൊന്നും അത്ര ആക്ടീവായിരുന്നില്ല. എന്നാല്‍ അവസാന ഘട്ടങ്ങളിലേയ്ക്ക് അടുത്തപ്പോഴാണ് പ്രേക്ഷകരെപ്പോലും ഞെട്ടിച്ചുകൊണ്ട് ദില്‍ഷ മികച്ച പ്രകടനം പുറത്തെടുത്തത്.
മഞ്ഞ നിറത്തലുള്ള ലെഹങ്ക അണിഞ്ഞാണ് ദില്‍ഷ ഇപ്പോള്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ലെഹങ്കയോടൊപ്പം ഫ്‌ലോറല്‍ ദുപ്പട്ടയും കാണാം. വളരെ മനോഹരമായ പ്രിന്റുകളാണ് ദുപ്പട്ടയിലുള്ളത്. വസ്ത്രത്തിനിണങ്ങുന്ന രീതിയിലുള്ള മേക്കപ്പുമായാണ് ദില്‍ഷ എത്തിയത്. മഞ്ഞ നിറത്തിലുള്ള ഇയറിംഗ്‌സും പ്ലെയിന്‍ നെക്കുമാണ് മറ്റൊരു സവിശേഷത.
ചിത്രത്തോടൊപ്പം യെല്ലോലവ് എന്ന് മാത്രമാണ് ദില്‍ഷ കുറിച്ചത്. ആരാധകരും തങ്ങളുടെ സന്തോഷം പങ്കുവെക്കുകയാണ്. ചിത്രം പോലെതന്നെ ദില്‍ഷയുംസുന്ദരിയായിരിക്കുന്നു എന്നാണ് എല്ലാവരും പറയുന്നത്.
നിറം ഏതായാലും ദില്‍ഷ അണിയുമ്പോള്‍ പ്രത്യേക ഭംഗിയാണെന്നും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ നിറയുന്നു. ദിൽഷയുടെ പുതിയ ലുക്കിന് താഴെയും റോബിന്റെ പേരാണ് നിറയുന്നത്. പുത്തൻ ഫോട്ടോ റോബിൻ കണ്ടോ എന്നുള്ള ആരാധകരുടെ അന്വേഷണവും കാണാം,
ബിഗ് ബോസ് മലയാളം സീസണുകളില്‍ ചരിത്രം കുറിച്ചാണ് ദില്‍ഷ പ്രസന്നന്‍ ആ വിജയ കിരീടം ചൂടിയത്. ദില്‍ഷയുടെ വിജയത്തിന് പിന്നാലെ വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയര്‍ന്നത്. റോബിന്‍ ഔട്ടായതോടെയാണ് ദില്‍ഷ ജയിച്ചത് എന്നാണ് ഇതില്‍ കേട്ട ഏറ്റവും വലിയ ആരോപണം. ഇതിന് പിന്നാലെ വലിയ സൈബര്‍ ആക്രമണങ്ങളാണ് ദില്‍ഷയ്ക്ക് നേരിടേണ്ടിവന്നത്. തുടക്കത്തിലൊക്കെ ദില്‍ഷയ്ക്കും ഇതില്‍ വലിയ സങ്കടമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നെല്ലാം മാറി തന്റെ സന്തോഷങ്ങള്‍ക്ക് പിന്നാലെയാണ് താരം.
ഡോ. റോബിന്റെ പേരിലാണ് ദില്‍ഷ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടിട്ടുള്ളത്. അര്‍ഹമല്ലാത്ത വിജയമാണ് ദില്‍ഷ നേടിയത് എന്ന് പലരും പറയുമ്പോഴും താന്റെ ടാസ്‌ക്കുകളും പെര്‍ഫോമന്‍സും വിലയിരുത്തൂ എന്നാണ് ദില്‍ഷ അവരോട് പറഞ്ഞത്. ഓരോ ടാസ്‌ക്കുകളും ഗംഭീരമായാണ് ദില്‍ഷ പൂര്‍ത്തിയാക്കിയത്. ടോപ്പ് ഫൈവിലേയ്ക്ക് എല്ലാവര്‍ക്കും ഒരേപോലെയാണ് അവസരം ലഭിച്ചത്. എന്നാല്‍ പ്രകടന മികവ് കൊണ്ട്മാത്രമാണ് ദില്‍ഷയ്ക്ക് ആദ്യത്തെ ടോപ്പ് ഫൈവ് മത്സരാര്‍ത്ഥിയാകാന്‍ സാധിച്ചത്. പക്ഷേ വിമര്‍ശകരാരും തന്നെ ഇതൊന്നും പരിഗണിച്ചിരുന്നില്ല.
about dilsha
