Connect with us

ചാക്കോച്ചന്റെ അഴിഞ്ഞാട്ടം; ഡാൻസിൽ മലയാളികളുടെ പ്രഭുദേവയും, അല്ലു അർജനും, ജൂനിയർ എൻ ടി ആറും എല്ലാം ആയ ഈ മനുഷ്യനെ തേടി പണ്ടത്തെ പോലെ പാട്ടിനും ഡാൻസിനും പ്രാധാന്യം ഉള്ള സിനിമകൾ എത്തട്ടെ ; ചാക്കോച്ചൻ്റെ മാറ്റത്തെ കുറിച്ച് വൈറലാകുന്ന പോസ്റ്റുകൾ!

News

ചാക്കോച്ചന്റെ അഴിഞ്ഞാട്ടം; ഡാൻസിൽ മലയാളികളുടെ പ്രഭുദേവയും, അല്ലു അർജനും, ജൂനിയർ എൻ ടി ആറും എല്ലാം ആയ ഈ മനുഷ്യനെ തേടി പണ്ടത്തെ പോലെ പാട്ടിനും ഡാൻസിനും പ്രാധാന്യം ഉള്ള സിനിമകൾ എത്തട്ടെ ; ചാക്കോച്ചൻ്റെ മാറ്റത്തെ കുറിച്ച് വൈറലാകുന്ന പോസ്റ്റുകൾ!

ചാക്കോച്ചന്റെ അഴിഞ്ഞാട്ടം; ഡാൻസിൽ മലയാളികളുടെ പ്രഭുദേവയും, അല്ലു അർജനും, ജൂനിയർ എൻ ടി ആറും എല്ലാം ആയ ഈ മനുഷ്യനെ തേടി പണ്ടത്തെ പോലെ പാട്ടിനും ഡാൻസിനും പ്രാധാന്യം ഉള്ള സിനിമകൾ എത്തട്ടെ ; ചാക്കോച്ചൻ്റെ മാറ്റത്തെ കുറിച്ച് വൈറലാകുന്ന പോസ്റ്റുകൾ!

മലയാളികളുടെ ചോക്ലേറ്റ് നായകൻ ആയിരുന്നു കുഞ്ചാക്കോ ബോബൻ. എന്നാൽ ഇപ്പോഴുള്ള സിനിമകൾ കണ്ടാൽ ആരും ആ പഴയ ചാക്കോച്ചൻ ആണ് ഇപ്പോഴുള്ളത് എന്ന് പറയില്ല. കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ നിറയുന്നത് ചാക്കോച്ചൻ്റെ തനിനാടൻ സ്റ്റൈൽ ഡാൻസ് ആണ്..

ഒരു ഉത്സവപറമ്പിൽ നടക്കുന്ന ഗാനമേളയ്ക്കിടയിലെ രസകരമായ മുഹൂർത്തങ്ങൾ അതേപടി പകർത്തിയിരിക്കുകയാണ്, രസകരമായ ചുവടുകളുമായി വിസ്മയിപ്പിച്ചിരിക്കുകയാണ് ചാക്കോച്ചൻ. കുഞ്ചാക്കോ ബോബൻ പക്കാ നാടൻ സ്റ്റൈൽ ചുവടുകൾ വെച്ചു കൊണ്ടാണ് വീണ്ടും സ്ക്രീനിൽ എത്തിയിരിക്കുന്നത്.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ്‌ കൊട്‌’ എന്ന ഏറ്റവും പുതിയ ചിത്രത്തിലെ ഗാനത്തിന് വൻ സ്വീകാര്യതയാണ്. 1985ൽ മമ്മൂട്ടിയും സരിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌, ഭരതൻ സംവിധാനം ചെയ്ത ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ഗാനമായ ദേവദൂതർ പാടി എന്ന ഗാനത്തിൻ്റെ റീമേക്ക് പതിപ്പാണ് ഇത്.

അതേസമയം, പാട്ടിൻ്റെ റീമേക്ക് ഭംഗിക്കൊപ്പം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത് ചാക്കോച്ചൻ്റെ ഡാൻസ് തന്നെയാണ്. വൻ മേക്കോവർ ലുക്കിലാണ് താരം സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വന്നപ്പോൾ തന്നെ സിനിമയിലെ താരത്തിൻ്റെ ലുക്ക് വലിയ ചർച്ചയായി മാറിയിരുന്നു.

ഇപ്പോഴിതാ ആ കഥാപാത്രത്തിൻ്റെ ക്യാരക്ടറിസ്റ്റിക്സും ശ്രദ്ധ നേടിയിരിക്കുകയാണ്. ചാക്കോച്ചൻ്റെ മാറ്റമാണ്
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിയ്ക്കുന്ന വിഷയം.

“മനപൂര്‍വ്വമായ ഒരു മാറ്റത്തിൻ്റെ പാതയിൽ സഞ്ചരിച്ചു പ്രേക്ഷകരെ അത്ഭുതപെടുത്തുന്ന നടൻ തന്നെ ആണ് കുഞ്ചാക്കോ ബോബനെന്നാണ് ആരാധകർ പറയുന്നത്. പൂർണ്ണമായി വായിക്കാം…

“മാറ്റങ്ങൾ വേണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു.. ഇല്ലെങ്കിൽ വന്നതിനെക്കാൾ സ്പീഡിൽ തിരിച്ചു പോകുമെന്ന് ഉറപ്പായിരുന്നു..അന്ന് എനിക്ക് ചെയ്യാനായി പറ്റാത്തിരുന്ന കാര്യങ്ങൾ ആൾക്കാർ പറഞ്ഞിരുന്നത് ഹ്യൂമർ അല്ലെങ്കിൽ നെഗറ്റീവ് ആയിട്ടുള്ള സംഭവങ്ങൾ ഇപ്പൊ അതെല്ലാം ഒന്നുങ്കിൽ എൽസമ്മയിലെ പാലുണ്ണിയിലൂടെ ട്രാഫിക്കിലെ എബലിലുടെയുമൊക്കെ എനിക്ക് മാറ്റാൻ സാധിച്ചു.

പുള്ളിപുലി ആട്ടും കുട്ടിയും റൊമൻസുമെല്ലാം ഹ്യൂമറിന്റെ എലമെൻ്റ് ഭയങ്കരമായിട്ടുണ്ട്..ഞാൻ പറയുന്ന തമാശകൾക്കൊക്കെ ആളുകൾ ചിരിച്ചിട്ടുണ്ട്.അത്യാവശ്യം ആളുകളെ ഞെട്ടിക്കുന്ന തരത്തിലുള്ള ട്വിസ്റ്റുകളും കാര്യങ്ങളുമുളള ട്രാഫിക്, സീനിയേഴ്‌സ്, വേട്ട പോലുളള സിനിമകളും സംഭവിക്കുന്നുണ്ട്. കുഞ്ചാക്കോബോബന്‍ ഇതിനുമുന്‍പ് ചെയ്തിട്ടില്ലാത്ത ചലഞ്ചിങ് ആയിട്ടുളള കഥാപാത്രങ്ങളും സിനിമകളും ചെയ്യാന്‍ സാധിച്ചു. അത് മനപൂര്‍വ്വമായ ഒരു മാറ്റത്തിന്റെ ഭാഗമായിട്ടുളളത് തന്നെയാണ്”

മറ്റൊരു ആരാധകൻ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. നാട്യ മികവ് കൊണ്ട്‌ കാഴ്ചക്കാരുടെ ഹൃദയത്തിൽ താരപരിവേഷം നേടിയ മലയാള നടൻമാർ ആരെല്ലാം എന്ന ചോദ്യത്തിന് ഒട്ടേറെ പേരുകൾ മനസിന്റെ ഡിസ്പ്ലേ യൂണിറ്റിൽ തെളിയുമ്പോൾ , ഡാൻസ് കൊണ്ട്‌ കാണികളെ കീഴടക്കിയ നടൻ ആരാ എന്ന ചോദ്യത്തിന് “കുഞ്ചാക്കോ ബോബൻ “എന്ന ഒറ്റ ഉത്തരമേ അയാൾ സ്‌ക്രീനിൽ ചുവടു വച്ച് തുടങ്ങിയ കാലം മുതലേ ഉള്ളിൽ തെളിഞ്ഞിട്ടുള്ളു എന്നത് കൊണ്ടാകാം എപ്പോഴൊക്കെ അയാളുടെ ചുവടുകൾ കണ്മുന്നിൽ വന്നു പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ കസേരയും വലിച്ചു അതിനു മുന്നിൽ ഇരുന്നു പോയിട്ടുള്ളത്.

അഭിനയത്തിന്റെ പുതുവഴികൾ വെട്ടി ഇന്ന് അയാൾ സിനിമയിൽ ഒരു “നടനെന്ന ” രീതിയിൽ ഒരുപാടു ഉയരങ്ങൾ താണ്ടിയതിൽ സന്തോഷം ഉണ്ടെങ്കിലും അയാൾ തന്റെ “മാസ്റ്റർ പീസ് ” ഐറ്റം ആയ ഡാൻസിനോട് അകലം പാലിക്കുന്നത് കാണുമ്പോൾ ഉള്ളിൽ പേരറിയാത്തൊരു നൊമ്പരപൂവ് ഇതൾ വിടർത്തുന്ന പോലൊരു ഫീൽ ആയിരുന്നു.

ഡാൻസിൽ മലയാളികളുടെ പ്രഭുദേവയും, അല്ലു അർജനും, ജൂനിയർ എൻ ടി ആറും എല്ലാം ആയ ഈ മനുഷ്യനെ തേടി പണ്ടത്തെ പോലെ പാട്ടിനും ഡാൻസിനും പ്രാധാന്യം ഉള്ള സിനിമകൾ എത്തട്ടെ എന്നാഗ്രഹിച്ചിരുന്ന അയാളുടെ ഒഴുകുന്ന ആ കാലുകളുടെ ഒരു ആരാധകന്റെ മുന്നിൽ ആ പഴയ കുഞ്ചക്കോ ബോബൻ വീണ്ടും പ്രത്യക്ഷ്യപെടുകയാണ്. ഒരു രക്ഷയുമില്ല ഒരു വട്ടം കണ്ടാൽ പിന്നെ ഇങ്ങനെ കണ്ടു കൊണ്ടേയിരിക്കും.

അണ്ണൻ ഇങ്ങനെ ഒഴുകുകയാണ്. എന്നാണ് ആരാധകരുടെ കമൻ്റുകൾ. അഴിഞ്ഞാടാൻ പാകത്തിൽ ഉള്ള ഒരു റോൾ കിട്ടിയപ്പോ, സകല എനർജിയും എടുത്ത് അങ്ങ് പൊളിച്ചടുക്കി!ശരിക്കും ഞെട്ടിച്ച പെർഫോമൻസ്. എന്താ വൈബ്, തനി ഉത്സവ പറമ്പിലെ പാമ്പുകളെ ഓർമ്മിപ്പിക്കും വിധം ഉള്ള അഴിഞ്ഞാട്ടം.

തീയേറ്ററിലും നല്ല റെസ്പോൺസ് വരാൻ ചാൻസ് ഉള്ള ഐറ്റമാണെന്നും ആരാധകർ പറയുന്നു. ജാക്സൺ അർജ്ജുവയാണ് ഈ ഗാനം പുനർ നിർമ്മാണം നടത്തിയിരിക്കുന്നത്. ബിജു നാരായണൻ ആണ് ഈ പുതിയ പതിപ്പ് ആലപിച്ചിരിക്കുന്നത്. ഡോൺ വിൻസെന്‍റ് ആണ് ചിത്രത്തിൻ്റെ സംഗീത സംവിധായകൻ.

about chakkochan

Continue Reading
You may also like...

More in News

Trending

Recent

To Top