Connect with us

ഫിയോക് എക്സിക്യൂട്ടീവ് യോഗത്തിൽ നിർണായക തീരുമാനം, തീരുമാനം മറികടന്നാൽ താരങ്ങളുടെ സിനിമയും, ഇവരുടെ കമ്പനികളുടെ സിനിമകളും തിയേറ്ററിൽ പ്രദർശിപ്പിക്കില്ല

News

തിയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമ 52 ദിവസത്തിന് ശേഷം ഒടിടിയിൽ നൽകാവു എന്ന് കാണിച്ച് ഫിലിം ചേമ്പറിന് കത്ത് നൽകാൻ തീരുമാനം. ഫിയോക് എക്സിക്യൂട്ടീവ് യോഗത്തിലാണ് നിർണായക തീരുമാനം കൈ കൊണ്ടത്.

നിലവിൽ 46 ദിവസത്തിന് ശേഷമാണ് ഒടിടിയിൽ സിനിമ നൽകാൻ ഫിലിം ചേമ്പർ അനുമതി നൽകിയിരുന്നത്. എന്നാൽ അത് മറികടന്നു കൊണ്ട് 30 ദിവസവും 15 ദിവസവുമാക്കി കുറച്ചുകൊണ്ട് ഒടിടിയിൽ സിനിമകൾ എത്തുന്നുണ്ട്. ഇവർക്കെതിരെയാണ് കടുത്ത നടപടിയെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.

സംഘടനയുടെ തീരുമാനം മറികടന്നാൽ താരങ്ങളുടെ സിനിമയും, ഇവരുടെ കമ്പനികളുടെ സിനിമകൾ തിയേറ്ററിൽ പ്രദർശിപ്പിക്കില്ല എന്ന നിർണായക നീക്കമാണ് സംഘടന എടുത്തിരിക്കുന്നത്. മുൻപ് ദുൽഖർ സൽമാനും ‘സല്യൂട്ട്’ ചിത്രത്തിനും നേരെ ഒരു വിലക്ക് വന്നിരുന്നു. എന്നാൽ ഇത് പിന്നീട് ചർച്ച ചെയ്തു പരിഹരിച്ചിരുന്നു. സമാനമായാണ് ഇപ്പോൾ 46 ദിവസത്തിന് ശേഷമാണ് ഒടിടിയിൽ സിനിമ നൽകാനുള്ള തീരുമാനവും എടുത്തിരിക്കുന്നത്. നിലവിൽ 30 ദിവസത്തിന് ശേഷം ഒടിടിയ്ക്ക് നൽകിയിരിക്കുന്ന സിനിമകളുടെ എഗ്രിമെന്റ് ഉൾപ്പെടെ ഫിയോക്കിന്റെ ചേമ്പറിൽ ഉണ്ട്. ഈ ചിത്രങ്ങൾ ഒഴികെ ഇനി വരുന്ന സിനിമകൾ ആ നിലയിലേക്ക് പോകാൻ അനുവദിക്കില്ല എന്ന നിലപാടാണ് സംഘടനാ ഉറപ്പിച്ചിരിക്കുന്നത്. തിയേറ്ററിൽ നിന്നുള്ള ഷെയറിന്റെ കാര്യത്തിലും തീരുമാനം എടുത്തു. റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ 60 ശതമാനം ഷെയർ നിർമ്മാതാക്കൾക്ക് നൽകും. ഇതിന്റെ ബാക്കിയാണ് തിയേറ്റർ ഉടമകൾക്ക് ലഭിക്കുക. തമിഴ് സിനിമയ്ക്ക് 55 ശതമാനം ഷെയർ ആണ് ആദ്യ ആഴ്ച നൽകുക.

More in News

Trending

Recent

To Top